രോഗത്തെ കുറിച്ച് ഡോക്ടറെ നേരില്‍ക്കണ്ട് സംസാരിക്കാന്‍ മടിയുണ്ടോ? എങ്കില്‍ ഈ ആപ്പുകള്‍ നിങ്ങള്‍ക്കുള്ളതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിലര്‍ക്ക് ആശുപത്രിയില്‍ ചെന്ന് ഡോക്ടറെ നേരില്‍ക്കണ്ട് രോഗവിവരങ്ങള്‍ പറയാന്‍ നാണക്കേടാണ്. പ്രത്യേകിച്ച് ലൈംഗിക ആരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങളെ കുറിച്ച്. എന്നാല്‍ ഡോക്ടറെ കാണാതെ ചാറ്റിംഗിലൂടെയോ ഫോണ്‍കോള്‍ വഴിയോ കണ്‍സല്‍ട്ടേഷന്‍ സാധ്യമാക്കാന്‍ ഇന്ന് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏറെയുണ്ട്. ഇതിനു പുറമെ, ലാബ് ടെസ്റ്റുകള്‍ ബുക്ക് ചെയ്യാനും സ്ഥിരം കഴിക്കേണ്ട മരുന്നുകള്‍ വാങ്ങാനും ഇത്തരം മൊബൈല്‍ ആപ്പുകള്‍ വഴി സാധിക്കും. അത്തരം ആപ്പുകളില്‍ മികച്ചവ ഏതൊക്കെയാണെന്ന് പരിശോധിക്കാം...

 

എല്ലാ പാൻ കാർഡ് ഉടമകൾക്കും ഇനി ഇ-പാൻ കാർഡ്; ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

പ്രാക്‌ടോ

പ്രാക്‌ടോ

രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംവിധാനമാണിത്. ഡോക്ടറുമായി സംസാരിക്കാനും അപ്പോയിന്റ്‌മെന്റുകള്‍ എടുക്കാനും ഇതുവഴി കഴിയും. ഓണ്‍ലൈനായി മരുന്നുകള്‍ വാങ്ങാനുള്ള സൗൗകര്യവും ആപ്പില്‍ ലഭ്യമാണ്. ഇന്ത്യയിലെ 100ലേറെ നഗരങ്ങളില്‍ മരുന്നുകളും മറ്റ് ആരോഗ്യ ഉല്‍പ്പന്നങ്ങളും ആപ്പ് വഴി വിതരണം ചെയ്യുന്നുണ്ട്. സ്‌കിന്‍ കെയര്‍, ലൈംഗിക ആരോഗ്യം, ശരീരഭാരം ഇവയുമായി ബന്ധപ്പെട്ട മരുന്നുകളും പ്രാക്ടോയില്‍ ലഭ്യമാണ്. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുമായി നേരിട്ടോ ക്ലിനിക്കിലെത്തിയോ ആശയവിനിമയം നടത്താന്‍ ഇതുവഴി സാധിക്കും.

ഫാംഈസി

ഫാംഈസി

മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യാന്‍ മികച്ച ആപ്പുകളിലൊന്നാണിത്. ഇതുവഴി മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് 20 ശതമാനം ഡിസ്‌കൊണ്ടുണ്ട്. ആദ്യമായി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കാവട്ടെ പ്രത്യേക ബോണസും. ഉപയോഗിക്കാന്‍ എളുപ്പമാണെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. നിങ്ങളുടെ മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷന്‍ അതില്‍ അറ്റാച്ച് ചെയ്യുകയോ മരുന്നുകള്‍ക്കായി ആപ്പില്‍ നല്‍കിയിരിക്കുന്ന നമ്പറില്‍ വിളിക്കുകയോ ചെയ്താല്‍ മാത്രം മതി. ഏത് കമ്പനിയുടെ മരുന്നു വേണമെന്ന് തെരഞ്ഞെടുക്കാനുള്ള സംവിധാനവും ഇതിലുണ്ട്. മാസത്തില്‍ കഴിക്കുന്ന മരുന്നാണെങ്കില്‍ അത് സ്ഥിരമായി വരുത്തുന്നതിന് വരിക്കാരനാവാനുള്ള സൗകര്യവും ഇതില്‍ ലഭ്യമാണ്.

നെറ്റ്‌മെഡ്‌സ്

നെറ്റ്‌മെഡ്‌സ്

നെറ്റ്‌മെഡ്‌സിന്റെ സേവനം ലഭ്യമാവാന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. പിന്നെ എല്ലാം എളുപ്പമാണ്. ഡോക്ടറെ ചെന്നു കാണാനാവില്ലെങ്കിലും ഓണ്‍ലൈന്‍ വഴി ചാറ്റ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്. വേണമെങ്കില്‍ ഡോക്ടറെ നേരില്‍ വിളിക്കുകയുമാവാം. വിശ്വസ്ത ബ്രാന്റുകളുടെ പേഴ്‌സണല്‍ കെയര്‍-വെല്‍നെസ് ഉല്‍പ്പന്നങ്ങള്‍ ഇതില്‍ ലഭിക്കും. അലോപ്പതി, ഹോമിയോപ്പതി എന്നിങ്ങനെ വിവിധ ഇനം മരുന്നുകളും ഇതില്‍ ലഭ്യമാണ്. ചില മരുന്നുകള്‍ക്കും മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും 40 ശതമാനം വരെയാണ് ഡിസ്‌കൗണ്ട്. പാര്‍ട്ട്ണര്‍ പെയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കാഷ്ബാക്ക് ഓഫറുകള്‍, ആദ്യമായി വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകള്‍ എന്നിവയും നെറ്റ്‌മെഡ്‌സ് നല്‍കുന്നു.

മെഡ്‌ലൈഫ്

മെഡ്‌ലൈഫ്

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫാര്‍മസികളിലൊന്നാണ് മെഡ്‌ലൈഫ്. മൊബൈല്‍ സാങ്കേതിക വിദ്യയെ കുറിച്ച് വലിയ ജ്ഞാനമില്ലാത്തവര്‍ക്കു പോലും എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. വലിയ കണ്‍ഫ്യൂഷനൊന്നുമില്ലാതെ ആവശ്യമായ മരുന്നുകള്‍ എളുപ്പത്തില്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ആദ്യമായി വാങ്ങുന്നവര്‍ക്ക് 30 ശതമാനമാണ് ഡിസ്‌കൗണ്ട്. ചില മരുന്നുകള്‍ക്കും ഹെല്‍ത്ത് പ്രൊഡക്ടുകള്‍ക്കും 50 ശതമാനം വരെയും വിലക്കുറവുണ്ട്.

ആസ്‌ക് അപ്പോളോ

ആസ്‌ക് അപ്പോളോ

അപ്പോളോ ഗ്രൂപ്പിന്റെ മൊബൈല്‍ ആപ്പാണിത്. നിങ്ങളുടെ തൊട്ടടുത്തുള്ള അപ്പോളോ ഹോസ്പിറ്റലില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഓണ്‍ലൈനായി അപ്പോളോയിലെ ഡോക്ടറുമായി സംസാരിക്കാനും അവസരമുണ്ട്. 10 ശതമാനം ഡിസ്‌കൗണ്ടോടെ അപ്പോളോ ഫാര്‍മസിയില്‍ മരുന്നുകള്‍ ഇതുവഴി ലഭിക്കും. ഡോക്ടര്‍മാരുടെ വിഭാഗം തിരിച്ചുള്ള വിവരങ്ങളും അവര്‍ ലഭ്യമാവുന്ന സമയം സ്ഥലം എന്നിവയും ആപ്പില്‍ നിന്ന് തെരഞ്ഞെടുക്കാം. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി പ്രസിദ്ധീകരണങ്ങള്‍ ആപ്പില്‍ ലഭ്യമാണെന്നതാണ് മറ്റൊരു സവിശേഷത.

English summary

mobile apps for medical purposes

See the details of five mobile apps that facilitate doctor appointments, online consultations, online purchase of medicines and health products
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X