2000 മുതൽ 2020 വരെ; ഇന്ത്യ കാത്തിരുന്നത് എന്ത്? എത്തി നിൽക്കുന്നത് എവിടെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2000ന്റെ തുടക്കം വളരെയധികം ആവേശം നിറഞ്ഞ വർഷങ്ങളായിരുന്നു. സാങ്കേതികവിദ്യ നയിക്കുന്ന ഭാവിയും പുതിയ ലോകവുമാണ് 2000ൽ വിഭാവനം ചെയ്യപ്പെട്ടത്. ഇരുപത് വർഷത്തിന് ശേഷം, രാജ്യം എവിടെയെത്തി എന്ന് പരിശോധിക്കേണ്ട സമയമടുത്തു. ഏതൊക്കെ മേഖലകളാണ് വികസിച്ചതെന്നും എവിടെയൊക്കെയാണ് ഇന്ത്യയ്ക്ക് പരാജയം സംഭവിച്ചതെന്നും പരിശോധിക്കാം.

വളർച്ച

വളർച്ച

2000ൽ, അന്നത്തെ പ്രശസ്തമായ ബ്രിക്ക് സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയെ കണക്കാക്കിയിരുന്നു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നിവ ആഗോള സമ്പദ്‌വ്യവസ്ഥയിൽ തങ്ങളുടെ ആധിപത്യം അതിവേഗം വർദ്ധിപ്പിക്കുമെന്നാണ് കരുതിയിരുന്നത്. ബ്രസീലും റഷ്യയും നിരാശപ്പെടുത്തിയപ്പോഴും, ചൈനയും ഇന്ത്യയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) വളർച്ച മുൻകൂട്ടി പ്രവചിച്ചതിനേക്കാൾ മികച്ചതായിരുന്നു. 2022 ഓടെ ഉൽപ്പാദനത്തിന്റെ വിഹിതം 25% ആക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 100 മില്യൺ തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. അടുത്ത 20 വർഷത്തിനുള്ളിൽ ഇന്ത്യയുടെ വാർഷിക ജിഡിപി വളർച്ചാ നിരക്ക് 8.5 ശതമാനത്തിനും 9 ശതമാനത്തിനും ഇടയിലായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

ദാരിദ്ര്യം

ദാരിദ്ര്യം

ദാരിദ്ര്യത്തെക്കുറിച്ചുള്ള, ഐക്യരാഷ്ട്രസഭയുടെ 2019 മൾട്ടി-ഡൈമൻഷണൽ ദാരിദ്ര്യ സൂചിക (എം‌പി‌ഐ) പ്രകാരം, 2006 നും 2016 നും ഇടയിൽ ഇന്ത്യ 271 മില്യൺ ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. പാചക ഇന്ധനം, ശുചിത്വം, പോഷകാഹാരം തുടങ്ങിയ മേഖലകളിൽ ശക്തമായ പുരോഗതിയോടെ ഈ കാലയളവിൽ എം‌പി‌ഐ മൂല്യങ്ങളിൽ ഏറ്റവും വേഗത്തിൽ കുറവുണ്ടായി. എന്നിരുന്നാലും, 19 വർഷം മുമ്പ് വിഭാവനം ചെയ്തതുപോലെ ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല.

ജനസംഖ്യ

ജനസംഖ്യ

2000ൽ, ഇന്ത്യയിലെ ജനസംഖ്യ ഇനിയും വർദ്ധിക്കുമെന്നും 2020 ഓടെ 1.3 ബില്യൺ കടക്കുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. ഇതിനകം തന്നെ യുഎൻ സാമ്പത്തിക, സാമൂഹിക കാര്യ വകുപ്പിന്റെ ജനസംഖ്യാ കണക്കുകൾ അനുസരിച്ച് 2027 ഓടെ ഇന്ത്യയിലെ ജനസംഖ്യ ചൈനയെ മറികടക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇന്ത്യയിൽ പ്രത്യുൽപാദന നിരക്ക് അതിവേഗം കുറയുന്നുവെന്നും സൂചനകളുണ്ട്. 2000ൽ 64 വയസ്സായിരുന്ന ആയുർദൈർഘ്യം 2019 ൽ 69 വയസ്സായി ഉയർന്നു.

ജോലി

ജോലി

രണ്ട് പതിറ്റാണ്ടായി രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. തൊഴിലില്ലായ്മ 45 വർഷത്തെ ഉയർന്ന നിരക്കിലാണ് ഇപ്പോഴുള്ളത്. വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മ നിരക്ക് 23 ശതമാനത്തിൽ കൂടുതലാണ്. 2016ൽ നോട്ട് നിരോധനവും 2017 ൽ ചരക്ക് സേവന നികുതിയും നടപ്പാക്കിയത് മൂലം 11 മില്യൺ യുവാക്കൾക്കാണ് ജോലി നഷ്ടപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ മുൻപിൽ നിൽക്കുന്ന പത്ത് പേർ ഇവരാണ്ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ മുൻപിൽ നിൽക്കുന്ന പത്ത് പേർ ഇവരാണ്

വിദ്യാഭ്യാസം

വിദ്യാഭ്യാസം

ഉച്ചഭക്ഷണ പദ്ധതികൾ‌, സർ‌വശിക്ഷാ അഭിയാൻ‌, ഗ്രാമീണ സ്കൂൾ കെട്ടിടങ്ങൾ‌ എന്നിവയ്‌ക്കായി കൂടുതൽ പണം ചെലവഴിച്ചുണ്ടെങ്കിലും. അടുത്തിടെ നടന്ന അഖിലേന്ത്യാ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ 2018-19, വിദ്യാർത്ഥികളെക്കുറിച്ചും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ നൽകുന്നുണ്ട്. പ്രാഥമിക തലത്തിൽ സ്കൂളുകളിൽ ചേരുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടും വളരെ കുറച്ച് യുവാക്കൾ മാത്രമേ കോളേജ് തലത്തിലേയ്ക്ക് എത്തുന്നുള്ളൂവെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

ഇന്ത്യയിൽ ഭക്ഷണത്തിന് വില കുതിക്കുന്നു, ഈ രാജ്യങ്ങളിൽ നിന്ന് ആഹാരം കഴിച്ചാൽ പോക്കറ്റ് കീറുംഇന്ത്യയിൽ ഭക്ഷണത്തിന് വില കുതിക്കുന്നു, ഈ രാജ്യങ്ങളിൽ നിന്ന് ആഹാരം കഴിച്ചാൽ പോക്കറ്റ് കീറും

ആരോഗ്യം

ആരോഗ്യം

ആരോഗ്യ മേഖലയിലെ വളർച്ചയുടെ കാര്യത്തിൽ ഇന്ത്യ എത്തിച്ചേരാനാകാത്തത്ര ദൂരെയാണ്. ലോകജനസംഖ്യയുടെ 17.5% വരുന്ന ഇന്ത്യക്കാർ ആഗോള രോഗത്തിന്റെ 20% വരും. രോഗങ്ങളും ചികിത്സയും 60 മില്യൺ ഇന്ത്യക്കാരെയാണ് ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നത്. കാരണം അവരുടെ വാർഷിക വരുമാനത്തിന്റെ പകുതിയോളം ചികിത്സാ ആവശ്യങ്ങൾക്കായി ചെലവഴിക്കാൻ നിർബന്ധിതരാകുന്നു.

രാജ്യത്തെ സാമ്പത്തിക വളർച്ച കുറഞ്ഞു, മാന്ദ്യമില്ല: നിർമ്മലാ സീതാരാമൻരാജ്യത്തെ സാമ്പത്തിക വളർച്ച കുറഞ്ഞു, മാന്ദ്യമില്ല: നിർമ്മലാ സീതാരാമൻ

English summary

2000 മുതൽ 2020 വരെ; ഇന്ത്യ കാത്തിരുന്നത് എന്ത്? എത്തി നിൽക്കുന്നത് എവിടെ?

The early 2000s were an exciting year. The technology-driven future and the new world were envisaged in 2000. Twenty years later, it's time to check where the country is headed. Let us take a look at which sectors have developed and where India has failed. Read in malayalam.
Story first published: Monday, December 16, 2019, 13:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X