യാത്രക്കാർക്കായി റെയിൽവേ 2019ൽ ഒരുക്കിയ സൗകര്യങ്ങൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019-ൽ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്കായി നിരവധി സൗകര്യങ്ങളാണ് ഒരുക്കിയത്. അയ്യായിരത്തോളം റെയിൽ‌വേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ നൽകിയത് ഉൾപ്പെടെ സ്വകാര്യ യാത്ര ട്രെയിൻ അവതരിപ്പിച്ചത് വരെയിരിക്കുന്നു റെയിൽവേയുടെ വികസന പദ്ധതികൾ. ട്രെയിൻ യാത്രകൾ ആളുകൾക്ക് മികച്ച അനുഭവമാക്കി മാറ്റുന്നതിനായി ഈ വർഷം നിരവധി സംരംഭങ്ങളാണ് ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചത്.

വന്ദേ ഭാരത് ട്രെയിനുകൾ

വന്ദേ ഭാരത് ട്രെയിനുകൾ

കേന്ദ്ര സർക്കാരിന്റെ മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് 2019 ഫെബ്രുവരി 15-ന് വന്ദേ ഭാരത് ട്രെയിനുകൾ ഇറക്കിയത്. രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേ ഭാരത് എക്‌സ്‌പ്രസ് 'ട്രെയിന്‍ 18' എന്ന പേരില്‍ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ എന്‍ജിന്‍ രഹിത ട്രെയിന്‍ കൂടിയാണ്. ഡല്‍ഹി - വാരാണസി റൂട്ടിലാണ് ഇത് സര്‍വീസ് നടത്തുന്നത്. ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്കുള്ള 755 കിലോമീറ്റര്‍ എട്ട് മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ ഓടി എത്തും. നിലവിൽ ഡൽഹി- വാരാണസി റൂട്ടിൽ മറ്റ് ട്രെയിനുകൾ പതിനൊന്നര മണിക്കൂറോളമാണ് എടുക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ

രാജ്യത്തെ ആദ്യത്തെ സ്വകാര്യ ട്രെയിനായ തേജസ് എക്‌സ്‌പ്രസ് ഈ വർഷമാണ് അവതരിപ്പിച്ചത്. മൊത്തം 758 യാത്രക്കാരെ ഉൾക്കൊള്ളാവുന്ന ട്രെയിനിൽ ഒരു എക്‌സിക്യൂട്ടീവ് ക്ലാസ് എസി ചെയർ കാർ കോച്ചും ഒമ്പത് എസി ചെയർ കാർ കോച്ചുകളും ഉണ്ട്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ സർവീസ് നടത്തുന്നുണ്ട്.

എക്‌സിക്യൂട്ടീവ് ലോഞ്ചുകൾ

എക്‌സിക്യൂട്ടീവ് ലോഞ്ചുകൾ

യാത്രക്കാർ‌ക്ക് റെയിൽവേ സ്റ്റേഷനുകളിൽ ലോകോത്തര സൗകര്യങ്ങൾ‌ നൽ‌കുന്നതിനായി ഐ‌ആർ‌സി‌ടി‌സി ഈ വർഷം നിരവധി സ്റ്റേഷനുകളിൽ‌ വിശ്രമ മുറികളും എക്സിക്യൂട്ടീവ് ലോഞ്ചുകളും സ്ഥാപിച്ചു. ഈ പുതിയ എസി റിട്ടയറിംഗ് റൂമുകളിൽ യാത്രക്കാർക്ക് വിമാനത്താവളത്തിലേത് പോലുള്ള സൗകര്യങ്ങളാണ് റെയിൽ‌വേ ഒരുക്കിയിട്ടുള്ളത്. കിടക്കകൾ, ഫാനുകൾ, എസി, ടെലിവിഷൻ സെറ്റുകൾ, ടേബിളുകൾ, കസേരകൾ, മസാജ് കസേരകൾ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഈ വിശ്രമമുറികളിൽ ഐആർ‌സി‌ടി‌സി വാഗ്ദാനം ചെയ്യുന്നത്.

ട്രെയിൻ വൈകിയാൽ നിരക്ക് തിരികെ ലഭിക്കും

ട്രെയിൻ വൈകിയാൽ നിരക്ക് തിരികെ ലഭിക്കും

ലഖ്‌നൗ-ഡൽഹി തേജസ് എക്‌സ്പ്രസ് ട്രെയിൻ വൈകിയാൽ റെയിൽ‌വേയുടെ ഇ-ടിക്കറ്റിംഗ് കാറ്ററിംഗ് ടൂറിസം വിഭാഗമായ ഐ‌ആർ‌സി‌ടി‌സി യാത്രക്കാർക്ക് ഭാഗികമായി റീഫണ്ട് നൽകും. ട്രെയിൻ ഒരു മണിക്കൂറിലധികം വൈകിയാൽ, യാത്രക്കാർക്ക് 100 രൂപയും രണ്ട് മണിക്കൂറിലധികം വൈകിയാൽ 250 രൂപയും റീഫണ്ടായി ലഭിക്കും.

ക്രെഡിറ്റ് കാർഡ് കുടിശ്ശിക തുക വൈകിയാൽ ഉയർന്ന പലിശ നൽകേണ്ടിവരുംക്രെഡിറ്റ് കാർഡ് കുടിശ്ശിക തുക വൈകിയാൽ ഉയർന്ന പലിശ നൽകേണ്ടിവരും

ഐ‌ആർ‌സി‌ടി‌സി പിഎൻആർ ലിങ്കിംഗ്

ഐ‌ആർ‌സി‌ടി‌സി പിഎൻആർ ലിങ്കിംഗ്

എയർലൈൻസുകളിൽ ഉള്ളത് പോലെ ഐ‌ആർ‌സി‌ടി‌സിയും ഈ വർഷം മുതൽ പി‌എൻ‌ആർ ലിങ്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിൽ ആദ്യത്തെ ട്രെയിൻ വൈകിയതിനാൽ യാത്രക്കാർക്ക് കണക്റ്റിംഗ് ട്രെയിൻ ലഭിക്കാതെ വരികയാണെങ്കിൽ, യാത്ര ചെയ്‌ത അത്രയും നിരക്ക് നിലനിർത്തി ബാക്കി തുക യാത്രക്കാർക്ക് ഉടൻ മടക്കിനൽകുന്നതാണ്.

പുതുവർഷത്തിൽ തീർച്ചയായും നടത്തേണ്ട ചില സാമ്പത്തിക മുന്നൊരുക്കങ്ങൾ ഇതാ..പുതുവർഷത്തിൽ തീർച്ചയായും നടത്തേണ്ട ചില സാമ്പത്തിക മുന്നൊരുക്കങ്ങൾ ഇതാ..

ഒടിപി അടിസ്ഥാനമാക്കിയുള്ള റീഫണ്ട് സിസ്റ്റം

ഒടിപി അടിസ്ഥാനമാക്കിയുള്ള റീഫണ്ട് സിസ്റ്റം

റീഫണ്ട് പ്രോസസ്സിംഗ് കൂടുതൽ സുതാര്യവും വേഗത്തിലുമാക്കുന്നതിന്, അംഗീകൃത ഐആർ‌സി‌ടി‌സി ഏജന്റുമാർ ബുക്ക് ചെയ്ത റിസർവ്ഡ് ഇ-ടിക്കറ്റുകൾക്ക് ഈ വർഷം ഒരു പുതിയ റീഫണ്ട് സംവിധാനം ആരംഭിച്ചു. കാൻസൽ ചെയ്‌തത് അല്ലെങ്കിൽ പൂർണ്ണമായും വെയിറ്റിംഗ് ലിസ്‌റ്റിലുള്ള ടിക്കറ്റുകൾക്ക് ഒടിപി അടിസ്ഥാനമാക്കിയുള്ള റീഫണ്ട് സംവിധാനം ബാധകമാണ്. ഈ സംവിധാനം വഴി, ഒരു യാത്രക്കാരൻ ടിക്കറ്റ് കാൻസൽ ചെയ്യാനോ അല്ലെങ്കിൽ പൂർണ്ണമായി വെയിറ്റിംഗ് ലിസ്‌റ്റിലുള്ള ട്രെയിൻ ടിക്കറ്റ് ഉപേക്ഷിക്കാനോ തീരുമാനിക്കുകയാണെങ്കിൽ, യാത്രക്കാരന് റീഫണ്ട് തുകയ്‌ക്കൊപ്പം ഒരു ഒടിപി എസ്എംഎസ് ലഭിക്കും. ഈ ഒടിപി റീഫണ്ട് ലഭിക്കുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്ത അംഗീകൃത ഐആർസിടിസി ഏജന്റിന് കൈമാറിയാൽ മതി.

ആധാർ കാർഡ്: ഇനി സംശയങ്ങൾക്ക് UIDAI ഉടനടി മറുപടി നൽകുംആധാർ കാർഡ്: ഇനി സംശയങ്ങൾക്ക് UIDAI ഉടനടി മറുപടി നൽകും

5,500 സ്‌റ്റേഷനുകളിൽ സൗജന്യ വൈഫൈ

5,500 സ്‌റ്റേഷനുകളിൽ സൗജന്യ വൈഫൈ

രാജ്യത്താകമാനമുള്ള 5,500 സ്റ്റേഷനുകളിൽ സൗജന്യ പബ്ലിക് വൈ-ഫൈ സംവിദാനം ഇന്ത്യൻ റെയിൽ‌വേ ഒരിക്കിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പബ്ലിക് വൈ-ഫൈ നെറ്റ്‌വർക്കുകളിലൊന്നാണിത്.

English summary

യാത്രക്കാർക്കായി റെയിൽവേ ഈ വർഷം ഒരുക്കിയ സൗകര്യങ്ങൾ ഇവയാണ് | the facilities indian Railways prepared for passengers this year

the facilities indian Railways prepared for passengers this year
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X