ഭവന വായ്‌പയ്‌ക്കൊപ്പം ആദായ നികുതി നേട്ടങ്ങളും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭവന വായ്പ സ്വന്തമായി ഒരു വീട് എന്ന നിങ്ങളുടെ സ്വപ്‌നം പൂർത്തീകരിക്കുക മാത്രമല്ല നികുതി ആനുകൂല്യങ്ങൾ നേടാൻ സഹായിക്കുകയും ചെയ്യും. അതായത് വീട് വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ നിങ്ങൾ ഭവന വായ്‌പയെടുത്തിട്ടുണ്ടെങ്കിൽ തിരിച്ചടയ്‌ക്കുന്ന തുകയ്‌ക്ക് നികുതിയിളവിന് അർഹതയുണ്ട്. ഒരു ഹോംബയർക്ക് അവരുടെ ഭവനവായ്‌പയ്‌ക്കെതിരെ നേടാനാകുന്ന നികുതി ആനുകൂല്യങ്ങൾ ഇവയാണ്.

നിർമ്മാണത്തിന് മുമ്പും ശേഷവുമുള്ള കാലയളവിൽ പലിശ അടച്ചതിന് രണ്ട് ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും:

നിർമ്മാണത്തിന് മുമ്പും ശേഷവുമുള്ള കാലയളവിൽ പലിശ അടച്ചതിന് രണ്ട് ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും:

ആദായ നികുതി നിയമത്തിലെ സെക്ഷൻ 24ബി പ്രകാരം ഭവനവായ്‌പയ്‌ക്കായി അടച്ച പലിശ ക്ലെയിം ചെയ്യാം. ഭവന വായ്‌പ തിരിച്ചടവിൽ രണ്ടു ഘട്ടങ്ങളാണുള്ളത് ഒന്ന് വായ്‌പ തുക രണ്ട് പലിശ. ഈ രണ്ട് തിരിച്ചടവുകൾക്കും നികുതി ഇളവ് ലഭിക്കും. സെക്ഷൻ 24 പ്രകാരം പരമാവധി 2 ലക്ഷം രൂപയുടെ ഇളവാണ് പലിശ തിരിച്ചടവിൽ ഒരു വർഷം ലഭിക്കുക.

ഭവനവായ്‌പയുടെ പ്രിൻസിപ്പൽ തിരിച്ചടവിന് 1.5 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും:

ഭവനവായ്‌പയുടെ പ്രിൻസിപ്പൽ തിരിച്ചടവിന് 1.5 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും:

സെക്ഷൻ 80സി പ്രകാരം ഭവന വായ്‌പയുടെ പ്രധാന തിരിച്ചടവിന് ഓരോ വർഷവും അടയ്‌ക്കുന്ന തുകയ്‌ക്ക് നികുതിയിളവിന് ക്ലെയിം ചെയ്യാം. എന്നാൽ ഈ ആനുകൂല്യം ലഭിക്കുന്നതിന് ചില നിബന്ധനകൾ ഉണ്ട്. അതായത് വായ്പ എടുത്ത സാമ്പത്തിക വർഷത്തിന്റെ അവസാനം മുതൽ 5 വർഷത്തിനുള്ളിൽ വീടിന്റെ നിർമ്മാണം പൂർത്തിയാക്കണം. കൂടാതെ പുതിയ വീട് വാങ്ങിക്കാനോ നിർമ്മിക്കാനോ എടുത്ത വായ്‌പയ്‌ക്ക് മാത്രമേ ഈ ഇളവ് ലഭിക്കൂ. 5 വർഷത്തിനുള്ളിൽ പ്രോപ്പർട്ടി കൈമാറ്റം ചെയ്യുകയോ വിൽക്കുകയോ ചെയ്താൽ, നേരത്തെ ക്ലെയിം ചെയ്ത വർഷങ്ങളിലെ തുക വിൽപ്പന നടന്ന വർഷത്തിൽ വരുമാനത്തിൽ ചേർത്ത് നികുതി നൽകണം.

പ്രവാസികൾക്ക് സന്തോഷ വാർത്ത, ഇന്ത്യൻ വിപണിയിൽ നിക്ഷേപം ഉടൻ എളുപ്പമാകും, കൂടുതൽ നിക്ഷേപിക്കാംപ്രവാസികൾക്ക് സന്തോഷ വാർത്ത, ഇന്ത്യൻ വിപണിയിൽ നിക്ഷേപം ഉടൻ എളുപ്പമാകും, കൂടുതൽ നിക്ഷേപിക്കാം

സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ തുടങ്ങിയ ചാർജുകൾക്കുള്ള കിഴിവ്:

സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ തുടങ്ങിയ ചാർജുകൾക്കുള്ള കിഴിവ്:

പ്രധാന തിരിച്ചടവിന് പുറമെ, സ്റ്റാമ്പ് ഡ്യൂട്ടിക്കായി അടച്ച തുകയും പ്രോപ്പർട്ടി വാങ്ങുന്നതിനുള്ള രജിസ്ട്രേഷൻ ചാർജുകളും സെക്ഷൻ 80 സി പ്രകാരം ക്ലെയിം ചെയ്യാം. മൊത്തം 1.5 ലക്ഷം രൂപയ്ക്കുള്ളിൽ വരുന്ന ചാർജ്ജുകളാണ് നികുതിയിളവിന് ക്ലെയിം ചെയ്യാൻ കഴിയുക.

English summary

ഭവന വായ്‌പയ്‌ക്കൊപ്പം ആദായ നികുതി നേട്ടങ്ങളും | Income Tax Benefits along with Housing Loans

Income Tax Benefits along with Housing Loans
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X