ചാരിറ്റി സംഭാവനകള്‍ക്കുള്ള നികുതിയിളവ് ഇനി എളുപ്പത്തില്‍ നേടാം — പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍/ സ്ഥാപനങ്ങളില്‍ സംഭാവന ചെയ്യുന്നവരാണെങ്കില്‍ ആദായനികുതി നികുതി നിയമത്തിലെ 80G വകുപ്പ് പ്രകാരമുള്ള നികുതിയിളവിന് നിങ്ങള്‍ അര്‍ഹരാണ്. ഈ നികുതിയിളവ് നേടാന്‍ ഒരുപാട് നടപടിക്രമങ്ങളിലൂടെ കടന്നുപോവേണ്ടതുണ്ട് എന്ന ചിന്ത മിക്കവരെയും അലട്ടാറുണ്ട്. എന്നാല്‍, അടുത്ത മൂല്യനിര്‍ണയ വര്‍ഷം മുതല്‍ ഇവയില്‍ മാറ്റം വരികയാണ്. പോയ വര്‍ഷങ്ങള്‍ വരെ, ചാരിറ്റി/ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കുന്ന വ്യക്തിയുടെയും സംഭാവന നല്‍കുന്ന തുകയുടെയും വിവരങ്ങള്‍ ശേഖരിക്കേണ്ട ബാധ്യത സംഭാവന നല്‍കുന്ന വ്യക്തിഗത നികുതിദായകനാണ്. എന്നാല്‍, 2020 ബജറ്റ് ഈ സമ്പ്രദായത്തില്‍ മാറ്റം കൊണ്ടുവന്നരിക്കുകയാണ്.

 

ഈ ചുമതല

വരും വര്‍ഷങ്ങളില്‍ ഈ ചുമതല സംഭാവന സ്വീകരിക്കുന്ന ചാരിറ്റി സ്ഥാപനത്തിനാവും. നിങ്ങള്‍ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍ ഇതുസംബന്ധിച്ച ഫോമുകള്‍ ലഭിക്കുന്നതാണ്. നികുതിയിളവ് ഉന്നയിക്കുന്ന നടപടിക്രമങ്ങളില്‍ മാത്രമല്ല ധനമന്ത്രി മാറ്റം വരുത്തിയിരിക്കുന്നത്. മറിച്ച്, 80G വകുപ്പ് പ്രകാരമുള്ള ചാരിറ്റി സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ പ്രക്രിയയിലും മാറ്റം വരുത്തിയിരിക്കുന്നു.

പുതിയ മാറ്റങ്ങള്‍

പുതിയ മാറ്റങ്ങള്‍

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് 80G പ്രകാരമുള്ള നികുതിയിളവ് സര്‍ക്കാര്‍ നല്‍കുന്നത്. ആദായനികുതി ഡിപ്പാര്‍ട്‌മെന്റുമായി രജിസ്റ്റര്‍ ചെയ്ത ചാരിറ്റി സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കാാണ് ഈ നികുതിയിളവ് ലഭിക്കുക. സംഭാവന സ്വീകരിക്കുന്ന സംഘടന, സ്ഥാപനത്തിന്റെ അടിസ്ഥാനത്തില്‍ തുകയുടെ 50 ശതമാനം മുതല്‍ 100 ശതമാനം വരെയുള്ള കിഴിവുകള്‍ ലഭിക്കുന്നതാണ്. ചില സംഘടനകള്‍ മുഴുവന്‍ സംഭാവനയും ക്യാഷ് രീതിയിലാവുന്ന സാഹചര്യത്തില്‍ നികുതിയിളവിന് പരിധികള്‍ ബാധകമാവും. നിങ്ങള്‍ സംഭാവന ചെയ്ത തുകയുടെ രസീത് ബന്ധപ്പെട്ട ചാരിറ്റി സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന പക്ഷം ഇതുപയോഗിച്ച് തുകയില്‍ നികുതിയിളവ് ഉന്നയിക്കാം. 80G വകുപ്പ് പ്രാകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ചാരിറ്റി സ്ഥാപനങ്ങളും സംഘടനകളും സംഭാവന ചെയ്യുന്ന വ്യക്തിയ്ക്ക് നികുതി ഇളവ് ലഭിക്കുന്നതിനായി രസീത് നല്‍കാവുന്നതാണ്.

ബജറ്റ് മുന്നോട്ട് വെച്ച ആശയം

ബജറ്റ് മുന്നോട്ട് വെച്ച ആശയം

ഇത്തരത്തിലുള്ള നികുതിയിളവ് നേടിയെടുക്കാനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യവും എളുപ്പവുമാക്കിയിരിക്കുകയാണ് 2020 ബജറ്റ്. നികുതിദായകന്റെ റിട്ടേണില്‍, സംഭാവന വാങ്ങുന്ന ചാരിറ്റി സ്ഥാപനത്തിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി രേഖപ്പെടുത്തുന്നതു വഴി ഈ നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാമെന്നാണ് ധനമന്ത്രി പ്രസ്താവിച്ചത്. ഇത് സങ്കീര്‍ണതകളില്ലാതെ നികുതിയിളവ് നേടിയെടുക്കുന്നതിന് സഹായകമാവും. അതായത്, സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങള്‍ നടത്തിയ സംഭാവനകളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ആദായനികുതി റിട്ടേണ്‍ ഫോമില്‍ ഉള്‍പ്പെടുത്തുന്ന രീതിയാവും അടുത്ത വര്‍ഷം മുതല്‍ ഉണ്ടാവുക. നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരമാവും ഈ പ്രീ-ഫില്‍ഡ് രീതി നടപ്പാക്കുക.

ആദായനികുതി

മാത്രമല്ല, നിങ്ങള്‍ ആദായനികുതി റിട്ടേണ്‍ ഓണ്‍ലൈന്‍ വഴി ചെയ്യുമ്പോള്‍ മാത്രമെ ഈ രിതി ലഭ്യമാവൂ. നിങ്ങള്‍ സംഭാവന നല്‍കുന്ന സ്ഥാപനം, നിശ്ചിത സമയപരിധിക്കുള്ളില്‍ ഈ വിവരങ്ങള്‍ ഫയല്‍ ചെയ്താല്‍ മാത്രമെ നിങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കൂ. 80G വകുപ്പ് പ്രകാരം നേരിട്ടുള്ള ഇളവുകള്‍ സംഭാവന നല്‍കുന്നയാള്‍ അര്‍ഹനായിരിക്കരുത് എന്ന നിബന്ധനയുമുണ്ട്. പുതുതായി ഉള്‍പ്പെടുത്തിയ 80G(5)(vii) വകുപ്പ് പ്രകാരമാണ് സംഭാവന സ്വീകരിക്കുന്ന ചാരിറ്റി സംഘടന/ സ്ഥാപനം സംഭാവന നല്‍കുന്ന വ്യക്തിയെക്കുറിച്ചും തുകയെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കേണ്ടത്. ഇത് നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ വേണം.

ഓഹരി വിപണി തിരിച്ചുപിടിച്ചു, ഇന്ന് രണ്ടാഴ്ച്ചയ്ക്കിടയിലെ ഏറ്റവും മികച്ച നേട്ടം

ചാരിറ്റി

ചാരിറ്റി സംഘടന/ സ്ഥാപനം ഈ വിവരങ്ങള്‍ ഫയല്‍ ചെയ്യാത്ത പക്ഷം സംഭാവന നല്‍കുന്നയാള്‍ക്ക് ഇളവ് ഉന്നയിക്കാന്‍ അര്‍ഹതയുണ്ടാവുന്നതല്ല. 80G വകുപ്പ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഓരോ അഞ്ച് വര്‍ഷങ്ങളിലും ചാരിറ്റി സംഘടന/ സ്ഥാപനം അവരുടെ ലൈസന്‍സ് പുതുക്കേണ്ടതാണ്. ഇതിന് മുന്നോടിയായി ഇവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തേണ്ടതും ലൈസന്‍സിന് കാലാവധി ഉണ്ടാവരുത് എന്ന നിബന്ധനയും പാലിക്കേണ്ടതാണ്.

ലോകത്തിലെ ഏറ്റവും ശുദ്ധമായ പെട്രോളും ഡീസലും ഇനി ഇന്ത്യയിൽ, ഏപ്രിൽ ഒന്ന് മുതൽ

ഈ കാര്യങ്ങള്‍ മനസില്‍വെക്കുക

ഈ കാര്യങ്ങള്‍ മനസില്‍വെക്കുക

നിങ്ങള്‍ പുത്തന്‍ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കന്ന വ്യക്തിയാണെങ്കില്‍, 80G വകുപ്പ് പ്രകാരമുള്ള നികുതിയിളവ് ലഭിക്കാന്‍ നിങ്ങള്‍ യോഗ്യരല്ല. പഴയ നികുതി വ്യവസ്ഥ തുടര്‍ന്നു പോവുന്നവര്‍ക്ക് മാത്രമെ ഈ ആനുകൂല്യം ലഭിക്കൂ. പുതിയ നികുതി വ്യവസ്ഥയില്‍ താരതമ്യേന താഴ്ന്ന നികുതി സ്ലാബ് നിരക്കുകളാണുള്ളത്. മാത്രമല്ല, 80G പ്രകാരമുള്ള ഇളവുകളും എക്‌സംപ്ഷന്‍സും ഒഴിവാക്കുകയും ചെയ്തു. നികുതിയിളവ് നേടുന്നതിനായുള്ള രേഖകള്‍ സംഘടിപ്പിക്കുകയെന്ന പ്രക്രിയയില്‍ നികുതിദായകന് മേലുള്ള ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ ശുപാര്‍ശകള്‍ മുന്നോട്ടുവെച്ചത്.

നാട്ടിൽ സ്ഥലം വാങ്ങും മുമ്പ് പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ, ഇല്ലെങ്കിൽ കുടുങ്ങും

ചാരിറ്റി

കൂടാതെ, ചാരിറ്റി സംഘടന/ സ്ഥാപനം എന്നിവ തെരഞ്ഞെടുക്കുന്നതിലും നികുതിദായകന്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. നിങ്ങള്‍ സ്ഥിരമായി സംഭാവന നല്‍കുന്ന ചാരിറ്റി സംഘടന/ സ്ഥാപനമാണെങ്കില്‍ അവരുടെ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ചും പ്രീ-ഫയലിങ് നടത്തുന്നോണ്ടോയെന്നതും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

Read more about: tax നികുതി
English summary

ചാരിറ്റി സംഭാവനകള്‍ക്കുള്ള നികുതിയിളവ് ഇനി എളുപ്പത്തില്‍ നേടാം — പുതിയ മാറ്റങ്ങള്‍ ഇങ്ങനെ | tax benefit for donors under sec 80g will be easier soon

tax benefit for donors under sec 80g will be easier soon
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X