സ്വപ്‌നതുല്യമായ അവധിക്കാലം പ്ലാന്‍ ചെയ്‌തോളൂ; സഹായിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകളുണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദൈനംന്തിന ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും അല്പം ആശ്വാസം കണ്ടെത്താനായി നല്ലൊരു അവധിക്കാലം ആഗ്രഹിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. വീടെടുക്കാനും വിരമിക്കലിന് ശേഷമുള്ള വരുമാനത്തിനുമായി തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു സംഖ്യ നീക്കി വെക്കാന്‍ ആളുകള്‍ തയ്യാറാണ്. എന്നാല്‍ വ്യക്തിപരമായ സന്തോഷങ്ങള്‍ക്കായി പണം മാറ്റി വെക്കാന്‍ മടിക്കുന്നവരാണ് ശരാശരി മലയാളികളും. ഇതിന് ഒരു സഹായമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്നത്. സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിക്ഷേപം നടത്തുന്നത് പോലെ തന്നെ നിങ്ങളുടെ സ്വപ്‌നത്തിലുള്ള അന്താരാഷ്ട്ര അവധിക്കാലമടക്കം മ്യൂച്വല്‍ ഫണ്ടുകള്‍ ഉപയോഗിച്ച് പ്ലാന്‍ ചെയ്യാം.

 

അവധിക്കാലം ആസൂത്രണം ചെയ്യാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എന്തുകൊണ്ട്?

അവധിക്കാലം ആസൂത്രണം ചെയ്യാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എന്തുകൊണ്ട്?

ക്രെഡിറ്റ് കാര്‍ഡുകളും വ്യക്തിഗത വായ്പകളുമാണ് സാധാരണയായി ആളുകള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പണം ലഭിക്കാനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയുടെ പലിശ നിരക്ക് 20 ശതമാനം വരെയാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരമൊരു സാഹചര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ ഇഎംഐ അടക്കുന്നതിന് പകരം മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എസ്‌ഐപി പ്രകാരം പ്രതിമാസം തുക നീക്കിവെക്കുന്നതാണ് ബുദ്ധിപരമായ നീക്കം. വായ്പയെടുത്ത് യാത്ര പോകുന്നതോടെ അവധിക്കാല ചെലവുകള്‍ മാത്രമല്ല തിരിച്ച് വീട്ടില്‍ തിരിച്ചെത്തിയാലും ബാധ്യതകള്‍ ബാക്കി നില്‍ക്കുകയാണ്. മാത്രമല്ല പിന്നീട് വരാനിരിക്കുന്ന അപ്രതീക്ഷിത ചെലവുകള്‍ കൈകാര്യം ചെയ്യുന്നതും ബുദ്ധിമുട്ടാണ്. ഇഎംഐയിലേക്കുള്ള ഏത് തരം വീഴ്ചയും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. കൂടാതെ ബാങ്കുകളിലെ നിലവിലെ പലിശ നിരക്ക് കണക്കിലെടുക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളാണ് ലാഭകരം.

മ്യൂച്വല്‍ ഫണ്ട് ഉപയോഗിച്ച് അന്താരാഷ്ട്ര അവധിക്കാലം എങ്ങനെ ആസൂത്രണം ചെയ്യാം

മ്യൂച്വല്‍ ഫണ്ട് ഉപയോഗിച്ച് അന്താരാഷ്ട്ര അവധിക്കാലം എങ്ങനെ ആസൂത്രണം ചെയ്യാം

ഒരു യാത്ര പോകുമ്പോള്‍ ആദ്യം ആലോചിക്കേണ്ടത് എപ്പോള്‍, എങ്ങോട്ടേക്ക് പോകുമെന്നതിനെ കുറിച്ചാണ്. ഇതിന് ശേഷം വരുന്ന വളരെ പ്രധാനപ്പെട്ട കാര്യമാണ് ബജറ്റ് ആസൂത്രണം. താമസം, ഭക്ഷണം, ഷോപ്പിംഗ്, ടൂറിസ്റ്റ് ആക്ടിവിറ്റീസ്, യാത്ര ഇന്‍ഷൂറന്‍സ്, മറ്റ് അപ്രതീക്ഷിത ചെലവുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ കണക്കിലെടുക്കുന്ന ഒരു ബജറ്റ് ഉണ്ടാക്കുകയെന്നതാണ് യാത്ര പുറപ്പെടുന്നതിന് മുന്നോടിയായി ചെയ്യേണ്ട കാര്യം. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥലം ഉയര്‍ന്ന വിസ നിരക്കുള്ളതും ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് വലിയ ചെലവുള്ളതും ആണെങ്കില്‍ അതും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇതോടൊപ്പം അന്താരാഷ്ട്ര യാത്ര നടത്തുന്നതിനാല്‍ രൂപയുടെ വിനിമയ നിരക്കിലെ മാറ്റവും പരിഗണിക്കണം. രൂപയുടെ മൂല്യത്തകര്‍ച്ച ബജറ്റിനെ ബാധിച്ചേക്കാം. അതിനാല്‍ അത്തരത്തിലൊരു സാഹചര്യം മുന്‍കൂട്ടി കണ്ട് വേണം ബജറ്റ് തയ്യാറാക്കാന്‍.

നിക്ഷേപിക്കാം മ്യൂച്വല്‍ ഫണ്ടുകളില്‍; അറിയേണ്ട 7 കാര്യങ്ങള്‍ ഇവയാണ്നിക്ഷേപിക്കാം മ്യൂച്വല്‍ ഫണ്ടുകളില്‍; അറിയേണ്ട 7 കാര്യങ്ങള്‍ ഇവയാണ്

ഫണ്ട് നീക്കി വെക്കുക

ഫണ്ട് നീക്കി വെക്കുക

അവധിക്കാലം ആഘോഷിക്കാനുള്ള പണം കണ്ടെത്തല്‍ ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങളില്‍ ഒന്നാണ്. അതിനാല്‍ തന്നെ ഓഹരി വിപണികളില്‍ 18 മാസത്തില്‍ താഴെയുള്ള കാലയളവില്‍ നിക്ഷേപിക്കുന്നത് നഷ്ടമായിരിക്കും. കൂടാതെ ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ പലപ്പോഴും മുന്‍കൂര്‍ പേയ്‌മെന്റ് പ്രതീക്ഷിക്കുന്നു. അതിനാല്‍ ബുക്കിംഗ് നടത്തുമ്പോള്‍ തന്നെ പകുതി തുകയെങ്കിലും അടക്കേണ്ടി വരും. കുറഞ്ഞ നികുതി ബാധ്യതകളോടെ പണം പിന്‍വലിക്കാന്‍ ലിക്വിഡ് ഫണ്ടുകള്‍ സഹായിക്കും. 6 മാസം മുതല്‍ 12 മാസം വരെ കാലാവധിയില്‍ ഹ്രസ്വകാല മ്യൂച്വല്‍ ഫണ്ടുകള്‍ ലഭ്യമാണ്.

മൂന്ന് വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള അവധിക്കാലമാണ് നിങ്ങള്‍ പദ്ധതിയിടുന്നതെങ്കില്‍ നിങ്ങളുടെ 90 ശതമാനം സമ്പാദ്യവും ഡെറ്റ് അടിസ്ഥാനമാക്കിയുള്ള ഫണ്ടുകളിലേക്കും 10 ശതമാനം ഓഹരികളിലും നിക്ഷേപിക്കാം. അതേസമയം അവധിക്കാലം ഒരു വര്‍ഷത്തില്‍ താഴെയാണെങ്കില്‍ ഫ്രാങ്ക്‌ലിന്‍ ഇന്ത്യ അള്‍ട്രാ ഷോര്‍ട് ബോണ്ട് ഫണ്ടുകള്‍ പോലുള്ള പദ്ധതികള്‍ ലഭ്യമാണ്. ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള കാലയളവിലാണ് അവധിക്കാലം പദ്ധതിയിടുന്നതെങ്കില്‍ ഹ്രസ്വകാല മ്യൂച്വല്‍ ഫണ്ടുകള്‍ മികച്ച വരുമാനം നല്‍കും.

പെട്രോൾ, ഡീസൽ വില ഇന്നും കുറച്ചു, വീണ്ടും വില കുറയുമോ? പുതിയ നിരക്കുകൾ അറിയാംപെട്രോൾ, ഡീസൽ വില ഇന്നും കുറച്ചു, വീണ്ടും വില കുറയുമോ? പുതിയ നിരക്കുകൾ അറിയാം

 

സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനുകള്‍

സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനുകള്‍

ഒരു സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ ഉപയോഗിച്ച് നിങ്ങളുടെ യാത്രാ തീയതി അടുക്കുമ്പോള്‍ ഇക്വിറ്റി ഫണ്ടുകളില്‍ നിന്ന് അള്‍ട്രാ-ഷോര്‍ട്ട് ഡെറ്റ് ഫണ്ടുകളിലേക്ക് ഒരു നിശ്ചിത തുക മാറ്റാന്‍ കഴിയും. ഇത് വിപണിയിലെ അപകടസാധ്യതകളില്‍ നിന്നും നിക്ഷേപകര്‍ക്ക് പരിരക്ഷ നല്‍കും.

ഓഹരി വിപണി തകർന്നടിഞ്ഞു: സെൻസെക്സിൽ 2500 പോയിന്റ് ഇടിവ്, നിഫ്റ്റി 9700ൽ, കാരണങ്ങൾ ഇവയാണ്ഓഹരി വിപണി തകർന്നടിഞ്ഞു: സെൻസെക്സിൽ 2500 പോയിന്റ് ഇടിവ്, നിഫ്റ്റി 9700ൽ, കാരണങ്ങൾ ഇവയാണ്

അപകടസാധ്യതകള്‍

അപകടസാധ്യതകള്‍

വിപണിയില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടസാധ്യതകള്‍ക്ക് വിധേയമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. മാത്രമല്ല ഹ്രസ്വകാലത്തേക്ക് വിപണി വളരെ അസ്ഥിരവുമായിരിക്കും. അതിനാല്‍ പതിവിലും കൂടുതല്‍ അപകട ഭീഷണി ഉയര്‍ത്തുന്ന പദ്ധതികള്‍ തിരഞ്ഞെടുക്കാത്തതാണ് ഉചിതം. ഇതിനായി ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ പൂര്‍വ്വകാല രേഖകളും ശ്രദ്ധാപൂര്‍വ്വം വായിക്കണം.

English summary

സ്വപ്‌നതുല്യമായ അവധിക്കാലം പ്ലാന്‍ ചെയ്‌തോളൂ; സഹായിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകളുണ്ട് | vacations can be planned by mutual funds

vacations can be planned by mutual funds
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X