ജനിച്ചത് വെറും സാധാരണ കുടുംബത്തിൽ; 40 വയസ്സിനുള്ളിൽ കോടീശ്വരനായി മാറിയതെങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റാർട്ട് സംരംഭത്തിലൂടെ കോടികൾ നേട്ടമുണ്ടാക്കിയ നിരവധി പേർ ഇന്ന് ഇന്ത്യയിലുണ്ട്. ഇവരിൽ ഒരാളാണ് ഭവിൻ തുരക്കിയ എന്ന ചെറുപ്പക്കാരൻ. വെറും സാധാരണ കുടുംബത്തിൽ ജനിച്ച ഭവിൻ 39 വയസ്സിനുള്ളിൽ കോടീശ്വരനായത് എങ്ങനെയെന്ന് അറിയണ്ടേ?

വിജയം സ്റ്റാർട്ട് അപ്പിൽ നിന്ന്

വിജയം സ്റ്റാർട്ട് അപ്പിൽ നിന്ന്

ഭവിൻ തുരക്കിയയും സഹോദരൻ ദിവ്യാങ്ക് തുരക്കിയയും ചേർന്ന് തുടങ്ങിയ സ്റ്റാർട്ട് അപ് സംരംഭമാണ് ഇവരെ ചെറുപ്രായത്തിൽ തന്നെ കോടീശ്വരന്മാരാക്കിയത്. വിജയകരമായ രണ്ട് സ്റ്റാർട്ട് അപ്പ് കമ്പനികൾ വിറ്റ് ഇവർ നേടിയത് ഒരു ബില്യൺ ഡോളറാണ്.

2014ൽ നാല് കമ്പനികൾ വിറ്റു

2014ൽ നാല് കമ്പനികൾ വിറ്റു

2014ൽ സ്വയം നിർമ്മിച്ച നാല് വെബ് കമ്പനികളാണ് ഇവർ വിറ്റത്. Bigrock, LogicBoxes, ResellerClub, Webhosting.info എന്നിവയാണ് തുരക്കിയ സഹോദരന്മാരുടെ സംരംഭങ്ങൾ. നാല് കമ്പനികൾ വിറ്റതിലൂടെ 160 മില്ല്യൻ ഡോളർ നേട്ടം ഇവർ ഉണ്ടാക്കി. ഭവിൻ തുരക്കിയയുടെ വിജയമന്ത്രങ്ങൾ താഴെ പറയുന്നവയാണ്.

സേവനത്തിന്റെ മൂല്യം

സേവനത്തിന്റെ മൂല്യം

ഉപഭോക്താക്കൾക്ക് നൽകുന്ന സേവനത്തിന്റെ മൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പണം നൽകുന്ന ഉപഭോക്താക്കളെ സന്തുഷ്ടരാക്കുന്ന സേവനമായിരിക്കണം അവർക്ക് നൽകേണ്ടതെന്ന് ഭവിൻ പറയുന്നു. ഇക്കാര്യം ശ്രദ്ധിച്ചാൽ ചെയ്യുന്ന ബിസിനസ് വൻ വിജയമാകുമെന്നും ഭവിൻ വ്യക്തമാക്കി.

പണത്തേക്കാൾ വലുത് ക്രിയേറ്റിവിറ്റി

പണത്തേക്കാൾ വലുത് ക്രിയേറ്റിവിറ്റി

ബിസിനസിന് വേണ്ടി ഒരുപാട് പണം മുടക്കുന്നതിലും നല്ലത് ക്രിയേറ്റീവായ പുതിയ പരീക്ഷണങ്ങൾ ബിസിനസിൽ നടത്തുന്നതാണ്. ഇത് നിങ്ങളെ തീർച്ചയായും വിജയിക്കാൻ സഹായിക്കും.

ജീവനക്കാരുടെ എണ്ണം

ജീവനക്കാരുടെ എണ്ണം

സ്റ്റാർട്ട് അപ് സംരംഭങ്ങളും മറ്റും വിപുലീകരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ജീവനക്കാരുടെ എണ്ണത്തിലല്ല, അവരുതെ കഴിവിലാണ് എന്നുള്ളതാണ്. അതുകൊണ്ട് ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കഴിവും പരിചയ സമ്പത്തും ഉള്ളവരെയായിരിക്കണം ഓരോ മേഖലയിലും ജോലിയ്ക്കായി തിരഞ്ഞെടുക്കേണ്ടത്.

ഓരേ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

ഓരേ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

സ്റ്റാർട്ടപ്പ് കമ്പനികൾ ആരംഭിക്കുമ്പോൾ എല്ലാവർക്കും പറ്റുന്ന അബദ്ധമാണ് പല കാര്യങ്ങൾ ഒരുമിച്ച് ചെയ്യുക എന്നത്.
അതായത് ഇ-കൊമേഴ്സ്, പേയ്മെൻറ്, സോഷ്യൽ നെറ്റ്വർക്കിങ്, ലോജിസ്റ്റിക്സ് തുടങ്ങിയ കാര്യങ്ങളൊക്കെ ഒരാൾ തന്നെ കൈകാര്യം ചെയ്യും. എന്നാൽ ഇങ്ങനെ ഒന്നിൽ മാത്രം ശ്രദ്ധിക്കാതെ പല കാര്യങ്ങൾ ചെയ്യുമ്പോൾ പലപ്പോഴും പരാജയങ്ങൾ സംഭവിച്ചേക്കാം.

ചിത്രങ്ങൾക്ക് കടപ്പാട് സംരംഭകന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്

malayalam.goodreturns.in

English summary

4 Lessons From an Entrepreneur Who Became a Self-Made Billionaire Before Turning 40

Bhavin is 39 years old, he was born in India to middle-class parents and has built and sold two companies for more than $1 billion.
Story first published: Thursday, April 18, 2019, 16:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X