ബിസിനസ് വിപുലീകരിക്കാൻ ബാങ്ക് വായ്പ എടുക്കേണ്ട, പണം ആമസോൺ നൽകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമുഖ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കേറ്റോയുമായി സഹകരിച്ച് 'ആമസോൺ വിംഗ്സ്' എന്ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ആമസോൺ ഇന്ത്യ. ആമസോണിലെ സെല്ലർമാരായ ചെറുകിട ബിസിനസുകാർക്കും, സംരംഭകർക്കും ആമസോൺ വിംഗ്സ് വഴി അവരുടെ ബിസിനസ്സിന്റെ വിപുലീകരണത്തിനാവശ്യമായ സാമ്പത്തിക സഹായവും ഉൽപ്പന്നങ്ങളുടെ പ്രചാരണവും നടത്തുന്ന പദ്ധതിയാണ് ആമോസോൺ വിം​ഗ്സ്.

 

സാമ്പത്തിക സഹായം

സാമ്പത്തിക സഹായം

'ഇന്ത്യയിൽ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് മികച്ച അടിത്തറയാനുള്ളത്. എന്നാൽ സംരംഭങ്ങളുടെ വളർച്ചക്കും, നവീകരണത്തിനും, സാങ്കേതിക വിദ്യാ വിപുലീകരണത്തിനുമായി സാമ്പത്തിക ദൗർലഭ്യം നിലനിൽക്കുന്നു. ആമസോൺ വിംഗ്സിന്റെ വരവോടെ ബിസിനസ്സിന്റെ വിപുലീകരണത്തിനാവശ്യമായ സാമ്പത്തിക സമാഹരണത്തിനും, ഉൽപ്പന്ന വികസനത്തിനുമായുള്ള വലിയ അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് ആമസോൺ ഇന്ത്യ സെല്ലർ സർവീസസ് വൈസ് പ്രസിഡന്റ് ഗോപാൽ പിള്ള വ്യക്തമാക്കി.

50000 രൂപ മുതൽ

50000 രൂപ മുതൽ

ആമസോൺ വിംഗ്സ് മുഖേന ഏറ്റവും കുറഞ്ഞ തുകയായ 50,000 രൂപ മുതൽ സംരംഭകർക്ക് വായ്പയായി ലഭിക്കും. വിവിധ ആളുകളിൽ നിന്നും ക്രൗഡ്ഫണ്ടിംഗായി പണം സമാഹരിച്ചാണ് വായ്പ നൽകുന്നത്.

അപേക്ഷകൾ

അപേക്ഷകൾ

ആമസോൺ സെല്ലെർമാർ വായ്പയ്ക്കായി നൽകുന്ന അപേക്ഷകൾ ആമസോൺ സ്വീകരിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യും. അർഹരായവർക്ക് മാത്രമേ വായ്പ ലഭിക്കൂ. നിലവിൽ 4.5 ലക്ഷത്തോളം അപേക്ഷകളാണ് ആമസോണിന് ലഭിച്ചിരിക്കുന്നത്.

ആമസോണും കേറ്റോയും

ആമസോണും കേറ്റോയും

ആമസോൺ വിം​ഗ്സ് ക്യാമ്പയിന്റെ ആദ്യാവസാനം കേറ്റോയിലെ വിദഗ്ധർ ആമസോൺ സെല്ലെർമാർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകും. ക്യാമ്പയിന്റെ വിജയത്തിനായി കേറ്റോയും ആമസോണും ആവശ്യമായ സഹായങ്ങൾ ആമസോൺ സെല്ലെർമാർക്ക് നൽകും.

malayalam.goodreturns.in

English summary

Amazon India launches seller-funding programme for small businesses

Amazon India announced the launch of its seller-funding programme--Amazon Wings--in partnership with Ketto, a crowd-funding platform.
Story first published: Thursday, April 11, 2019, 7:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X