സ്നാപ്ഡീലിലെ പണി പോകുമെന്ന ഭയം; സ്വന്തമായി ഇ-കോമേഴ്സ് ബിസിനസ് തുടങ്ങി; ഇന്ന് വിറ്റുവരവ് 40 കോടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സേഫ് സോണിനെ മറികടക്കുക എന്നതാണ് ജീവിതത്തിൽ വിജയം നേടാനുള്ള മാർ​ഗങ്ങളിലൊന്ന്. റിസ്കെടുത്ത് മുന്നോട്ട് കുതിച്ചവർക്ക് മാത്രമെ ജീവിതത്തിൽ വിജയം നേടാനായിട്ടുള്ളൂ. ഇത്തരത്തിലുള്ള ഒരു വിജയ കഥയാണ് ജയ്പൂരിൽ നിന്നുള്ളത്. സ്നാപ്ഡീലെ ജീവനക്കാരൻ തൊഴിൽ അസ്ഥിരതയെ പറ്റി ആലോചിച്ച് ആശങ്കപ്പെട്ടിടത്ത് നിന്ന് ജോലി വിട്ടിറങ്ങി സ്വന്തം ഇ-കോമേഴ്സ് സംരംഭം ആരംഭിച്ചപ്പോൾ പിറന്നത് കോടികൾ വിറ്റുവരവുള്ള കമ്പനിയാണ്. ഈ വിജയകഥയിലേക്കുള്ള വഴിയിങ്ങനെയാണ്.

 

സേഫ് സോണിൽ നിന്ന് പുറത്തേക്ക്

സേഫ് സോണിൽ നിന്ന് പുറത്തേക്ക്

2017 ല്‍ സ്‌നാപ്ഡീല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലയിക്കുമെന്ന വാര്‍ത്ത വരുന്ന സമയത്താണ് സ്‌നാപ്ഡീലിലെ സീനിയര്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായ അനുരാഗ് സിംഗ് ഖാന്‍ഗരോട്ട് തന്റെ ജോലി സ്ഥിരതയെ പറ്റി ആലോചിക്കുന്നത്. ലയനം നടന്നാല്‍ പലരെയും ജോലിയില്‍ നിന്ന് പിരിച്ചു വിടാം എന്നായിരുന്നു പരന്ന വാര്‍ത്തകള്‍. തന്റെ ആശങ്ക ഭാര്യ റിംജിം ഹഡയുമായ പങ്കുവെച്ച അനുരാഗ് ഒടുവില്‍ ജോലി വിടാന്‍ തീരുമാനിച്ചു.

ഇ-കോമേഴ്‌സ് രംഗത്തെ തന്റെ അനുഭവ സമ്പത്ത് കൈമുതലാക്കി 2018 ഫെബ്രുവരിയിലാണ് അനുരാഗ് ആച്ചോ (AACHHO) എന്ന പേരിൽ ഇ-കോമേഴ്‌സ് വെബ്‌സൈറ്റ് ആരംഭിക്കുന്നത്. ഇന്ന് 40 കോടി വിറ്റുവരവുള്ള കമ്പനിയാണ് ആച്ചോ. 

ചെറിയ തുടക്കം

ചെറിയ തുടക്കം

ജയ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആച്ചോയിൽ സ്ത്രീകളുടെ മോഡേണ്‍ വസ്ത്രങ്ങള്‍ക്കാണ് പ്രധാന്യം നൽകുന്നത്. നാല് വര്‍ഷം മുന്‍പ് 10 ലക്ഷം രൂപ മുതല്‍ മുടക്കിൽ 100 ചതുരശ്ര അടിയിൽ 3 തൊഴിലാളികളും ഒരു തുന്നല്‍ മെഷിനുമായിട്ടായിരുന്നു ആച്ചോ ആരംഭിക്കുന്നത്. അനുരാ​ഗിന്റെ ഇ-കോമേഴ്സ് പരിചയത്തിനപ്പുറം വസ്ത്രത്തെ പറ്റി രണ്ടു പേരായിരുന്നു കമ്പനിയെ വിജയത്തിെലെത്തിച്ചത്.

റിംജിം നേരത്തെ സോഫ്റ്റവെയര്‍ എന്‍ജിനീയറായിരുന്നു. തുടക്കത്തില്‍ തുണി തിരഞ്ഞെടുക്കുന്നത് മുതൽ ഷോട്ടോഷൂട്ട് വരെ ഇരുവരുമാണ് ചെയ്തിരുന്നത്. നാല് വർഷത്തെ വളർച്ചയോടെ ചെറിയ ഇടത്ത് നിന്ന് 25,000 ചതുരശ്ര അടിയിലേക്ക് സ്ഥാപനം വളര്‍ന്നു. 150 തുന്നൽ മെഷിനുകളുമായി 225 തൊഴിലാളികൾക്ക് കമ്പനി അന്നദാതാവാണ്.

സോഷ്യൽ മീഡിയ കരുത്ത്

സോഷ്യൽ മീഡിയ കരുത്ത്

വളരെ മികച്ചത് എന്ന അര്‍ത്ഥത്തിലാണ് ആച്ചോ എന്ന പേര് തിരഞ്ഞെടുക്കുന്നത്.. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പ്രധാനമായും മാർക്കറ്റിം​ഗ് നടത്തുന്നത്. 6 ലക്ഷം ഫോളോവേഴ്സാണ് കമ്പനിക്ക് ഇസ്റ്റ​ഗ്രാമിലുള്ളത് നിലവില്‍ 220 രാജ്യങ്ങളിലായി 5 ലക്ഷം ഉറപ്പുള്ള ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്. ഡയറക്ട് ടു കസ്റ്റമര്‍ (D2C) രീതിയാലണ് ആച്ചോ പ്രവര്‍ത്തിക്കുന്നത്.

സ്വന്തം വെബ്‌സൈറ്റ് വഴിയും നെക്ക വഴിയുമാണ് ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. 1,000 മുതല്‍ 10,000 രൂപ വരെ വിലയിൽ സാരി. കുര്‍ത്ത സെറ്റ്, ലെഹംഗ സെറ്റ, ഷരാര സെറ്റ് എന്നിവയും ബാഗ്, ഷൂ്സ് എന്നിവയാൻ് ആച്ചോ വില്പന നടത്തുന്നത്. വസ്ത്രങ്ങളുടെ ബാക്കി വരുന്ന തുണി കൊണ്ടാണ് ആച്ചോ ബാ​ഗുകൾ നിർമിക്കുന്നത്. 

വളർച്ച

വളർച്ച

വിറ്റുവരവിൽ കമ്പനി സ്ഥിരതയാർന്ന വളർച്ച കഴിഞ്ഞ നാല് വർഷത്തിനിടെ നേടിയിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ 3 കോടി രൂപയായിരുന്ന വിറ്റുവരവ് 2020-21 സാമ്പത്തിക വർഷത്തിൽ 19 കോടിയാക്കി ഉയർത്താൻ ആച്ചോയ്ക്കായി. ഇവിടെ നിന്നാണ് 2021-22 ൽ 40 കോടി വിറ്റുവരവിലേക്ക് കമ്പനി എത്തുന്നത്. ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായി ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു എന്നിവടങ്ങളില്‍ ഷോറൂം തുറയ്ക്കാനും ആച്ചോ പദ്ധതിയിടുന്നുണ്ട്.

ചിത്രത്തിന് കടപ്പാട് ; theweekendleader

Read more about: success story
English summary

Anurag Singh Quit Snapdeal Job And Started E Commerce Business; Got 40 Crore Turnover | സ്നാപ്ഡീലിലെ ജോലി രാജിവെച്ച് അനുരാദ് ആരംഭിച്ച ഇ-കോമേഴ്സ് വെബ്സൈറ്റ് ആച്ചോ 40 കോടി രൂപയുടെ വിറ്റുവരവ് നേടി

Anurag Singh Quit Snapdeal Job And Started E Commerce Business; Got 40 Crore Turnover, Read In Malayalam
Story first published: Thursday, September 29, 2022, 23:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X