പുതിയ അവസരം തേടിയുള്ള യാത്രകൾ അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആദ്യ കാലത്ത് ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രകളാണ് കേട്ടിരുന്നതെങ്കിൽ ഇന്നത് യൂറോപ്പിലേക്കാണ്. ഇങ്ങനെ പുതിയ അവസരം തേടി വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലെത്തിയ ഒരു ഗുജറാത്തി ആരംഭിച്ച ഹോട്ടൽ ബിസിനസിന്റെ കാര്യം അല്പം രസകരമാണ്. ഒന്നിൽ നിന്ന് തുടങ്ങിയെങ്കിലും അമേരിക്കയിലെ ഹോസ്പ്പിറ്റാലിറ്റി മേഖലയുടെ പകുതിയോളം ഭരിക്കുന്നത് ഗുജറാത്തികളാണ്.
ഗുജറാത്തിൽ നിന്ന് മെക്സിക്കോ വഴി അമേരിക്കയിലെത്തിയ കാഞ്ചിഭായ് മാഞ്ചു ദേശായി ഹോട്ടൽ ബിസിനസ് നടത്തുകയും ഗുജറാത്തികളെ കൊണ്ട് ഈ രംഗത്ത് നിക്ഷേപം നടത്തുകയുമായിരുന്നു. ഹോട്ടലുകളുടെ ചെറിയ രൂപമായ അമേരിക്കയിൽ മോട്ടൽ എന്ന് വിളിക്കുന്ന വിപണിയുടെ 40 ശതമാനവും ഇന്ത്യക്കാരുടേതാണ്. ഇതില്‍ തന്നെ 70 ശതമാനത്തിന്റേയും ഉടമകൾ ഗുജറാത്തികളാണ് എന്നാണ് 2017 ലെ വാഷിംഗ്ടൺ പോസ്റ്റിന്റെ കണക്ക്.
കാഞ്ചിഭായിയുടെ ആദ്യ ഹോട്ടൽ
1942 ല്‍ കാഞ്ചിഭായ് ദേശായി പുതുയി അവസരങ്ങള്‍ തേടി ഗുജറാത്തില്‍ നിന്നുള്ള യാത്ര ആരംഭിക്കുന്നത്. രണ്ടാം ലോക യുദ്ധകാലത്ത് ജപ്പാനീസ്- അമേരിക്കൻ ഉടമകളുടെ കയ്യിൽ നിന്നാണ് കാലിഫോര്‍ണിയയിലെ സ്മാര്‍മന്റോയില്‍ 32 മുറികളുള്ള ഹോട്ടല്‍ കാഞ്ചിഭാഗ് വാങ്ങുന്നത്.
പിന്നീട് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഗോള്‍ഡ് ഫീല്‍ഡ് എന്ന ഹോട്ടലും കാഞ്ചിഭായ് ഏറ്റെടുത്തി. ഇക്കാലത്ത് അമേരിക്കയിലുള്ള ഗുജറാത്തികളോട് ഹോസ്പ്പിറ്റാലിറ്റി മേഖലയിൽ നിക്ഷേപിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. താമസ സൗകര്യത്തിനൊപ്പം സ്വന്തമായി ബിസിനസും അക്കാലത്ത് കാഞ്ചിഭായ് ഹോട്ടൽ നിക്ഷേപത്തിൽ കണ്ടു.
രണ്ടാം തലമുറ
കാഞ്ചിഭായ് വഴിവെട്ടിയതിന് പിന്നാലെ 1965 ലെ അമേരിക്കൻ ദേശിയത നിയമം കുടിയേറ്റത്തിന് അനുകൂലമായതോടെ കൂടുതൽ പേർ അമേരിക്കയിലേക്ക് എത്തി. ഇങ്ങനെ എത്തിയ ഗുജറാത്തികളിൽ നല്ലൊരു ഭാഗം ഹോട്ടലുകളിൽ നിക്ഷേപിച്ചു. ഇതിന് ശേഷം 1980 കളില്‍ രണ്ടാം തലമുറ ഹോട്ടലുകൾ കൂടുതൽ ഇടങ്ങളിലേക്ക് വളര്‍ത്തിയതോടെ അമേരിക്കയിൽ വലിയൊരളവിൽ ഗുജറാത്തികളുടെ ഹോട്ടലുകളായി മാറി.
2007 ല്‍ അമേരിക്കയിലെ 52,000 മോട്ടലുകളില്‍ 21000 ത്തിന്റെയും ഉടമകള്‍ ഗുജറാത്തികളായിരുന്നു. ആകെ വിപണിയുടെ. 42 ശതമാനത്തോളം വരുമിത്.
ഏറ്റവും മികച്ച ഉദാഹരണം
അമേരിക്കയിലെത്തി വിജയം കൊയ്തവരിൽ പലരുണ്ടെങ്കിലും ഒരു ഉദാഹരണമായി ചന്ദ്രകാന്ത് പട്ടേല്‍ എന്ന ചാന്‍ പട്ടേലിനെ കേൾക്കാം. 1960 ളകളിലാണ് ചാന്‍ പട്ടേല്‍ അമേരിക്കയിലേക്ക് ഉന്നത പഠനത്തിനായി എത്തുന്നത്. പഠന ശേഷം അക്കാലത്തെ വിമാന കമ്പനിയായ ബ്രാനിഫ് ഇന്റര്‍നാഷണലിന്റെ എക്‌സിക്യൂട്ടിവായി അദ്ദേഹത്തിന് ജോലി ലഭിച്ചു.
1976 ല്‍ ഇദ്ദേഹവും ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് എത്തി. ടെക്സസിലെ ഡാലസിൽ അലാമോ പ്ലാസ എന്ന ഹോട്ടൽ അദ്ദേഹം വാങ്ങി. ഡാലസില്‍ ഇന്ത്യക്കാരൻ വാങ്ങുന്ന ആദ്യ ഹോട്ടലായിരുന്നു ഇത്.
ജോലിയുടെ ഇടവേളയില്‍ ഹോട്ടൽ ബിസിനസുമായി മുന്നോട്ട് പോയെങ്കിലും. രണ്ട് ജോലികളും വ്യക്തി ജീവിതത്തെ ബാധിക്കുന്ന ഘട്ടമെത്തിയപ്പോള്‍ എയര്‍ലൈന്‍സ് ജോലി ചാൻ പട്ടേൽ ഉപേക്ഷിച്ചു. എന്നാൽ എയര്‍ലൈന്‍ കമ്പനിയിലെ ജോലിയില്‍ നിന്ന് ഉണ്ടാക്കുന്നതിനേക്കാൾ ഇരട്ടി ലാഭം ഹോട്ടല്‍ ബിസിനസിൽ നിന്ന് ലഭിച്ചു. ഒരു ഹോട്ടലിൽ തുടങ്ങിയ ചാൻ പട്ടേലിന് 1987 ൽ എത്തിയതോടെ 13 ഹോട്ടലുകളായി വളർന്നു. മക്കളെ ഹോസപിറ്റാലിറ്റി ബിസിനസ് ഏൽപ്പിച്ച അദ്ദേഹം ബാങ്കിംദ് രംഗത്തേക്ക് കടന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ടെക്സസ്
കുടിയേറുന്നവര്‍ക്ക് ബിസിനസ് വായ്പ്ക്ക് പ്രാധാന്യം നല്‍കി ആരംഭിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ടെക്‌സസ് വലിയ വിജയമായി. 2018 ല്‍ 3 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള 100 ബാങ്കുകളിലൊന്നായി ഇതുമാറി. മറ്റൊരു ഉദാഹരണമാണ് വഡോദരക്കാരനായ ഹഷ്മുഖ് രാമയുടെ ജീവിതം. 1969തില്‍ അമേരിക്കയിലെത്തിയ അദ്ദേഹം ഹോട്ടൽ വെയ്റ്ററായിട്ടായരുന്നു തുടക്കം. ഇന്ന് 70തിലധികം ഹോട്ടലുകളുള ജെഎച്ച്എം ഹോട്ടൽ ഗ്രൂപ്പിന്റെ സിഇഒ ആണ് അദ്ദേഹം.
ചിത്രത്തിന് കടപ്പാട്- edtimes.in, statebnk.com, indiaherald.com
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
