ഒരു പൂണെകാരന്റെ ശമ്പളം 140 കോടി! അറിയാം ലോകം ഭരിക്കുന്ന ഇന്ത്യക്കാരെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പതിറ്റാണ്ടുകളായി ലോകത്തിലെ പ്രധാന ടെക് കമ്പനികളുടെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചവരില്‍ ഇന്ത്യക്കാരുണ്ട്. ഇന്ന് ലോകത്തെ പ്രധാന കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസ് സ്ഥാനത്തും ഇന്ന് ഇന്ത്യൻ വംശജരാണ് വഹിക്കുന്നത്. സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ഒപ്പം തന്ത്രപരമായ തീരുമാങ്ങളെടുക്കുന്നിടത്താണ് സിഇഒയുടെ മികവ് വിലയിരുത്തുന്നത്. ഐബിഎം, കോഗ്‌നിസന്റ്, അഡോബ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, നോക്കിയ തുടങ്ങിയ ഇടങ്ങളിൽ ഇന്ത്യൻ വംശജരായ സിഒഇമാർ ഭരിച്ചിട്ടുണ്ട്.

ഈ കൂട്ടത്തിലേക്ക് സ്റ്റാർബക്സ് കൂടി എത്തുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ സ്റ്റാര്‍ബക്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ഇന്ത്യക്കാരന്‍ ലക്ഷ്മണ്‍ നരസിംഹന്‍ ഒക്ടോബർ 1ന് ചുമതലയേൽക്കുകയാണ്. 140 കോടി വാർഷിക ശമ്പളത്തിനാണ് അദ്ദേഹത്തെ സ്റ്റാർബക്സ് നിയമിച്ചതെന്നാണ് ​ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിൽ കോടികൾ ശമ്പളം വാങ്ങുന്ന, ലോകം ഭരിക്കുന്ന കമ്പനികളുടെ തലപ്പത്ത് ഇന്ത്യൻ വംശജരായ മലയാളികളടക്കം നിരവധി പേരുണ്ട്. ആ പട്ടികയൊന്ന് നോക്കാം.  

സുന്ദര്‍ പിചൈ

സുന്ദര്‍ പിചൈ

പിചെെ സുന്ദരരാജന്‍ എന്ന സുന്ദര്‍ പീചെെ തമിഴ്‌നാട്ടിലാണ് ജനിച്ചത്. ഐഐടി ഖോരഖ്പൂരില്‍ നിന്ന് മെറ്റലര്‍ജിക്കല്‍ എന്‍ജനിയറിംഗ് ബിരുദം നേടിയ സുന്ദര്‍ അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്ത ബിരുദവും പിന്നീട് എംബിഎയും നേടി. 2004 ല്‍ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ആയാണ് സുന്ദര്‍ പീച്ചെ ഗൂഗിളിലെത്തുന്നത്. 2015 ല്‍ ഗൂഗിള്‍ സിഇഒ ആയ സുന്ദര്‍ 2019തില്‍ ഗൂഗിളിന്റെ പാര്‍ന്റ് കമ്പനിയായ ആള്‍ഫബറ്റിന്റെ സിഇഒയായും പിചൈ ചുമതലയേറ്റെടുത്തു. 

സത്യ നദെല്ല

സത്യ നദെല്ല

ഹൈദരാബാദില്‍ ജനിച്ച സത്യ നദെല്ല മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് എന്‍ജിനിയറിംഗ് ബിരുദം നേടുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സിന്‍-മില്‍വാക്കിയില്‍ നിന്ന് ബിരുദാനന്തര ബിരുദവനും ചിക്കാഗോ ബൂത്ത് സ്‌കൂല്‍ ഓപ് ബിസിനസില്‍ നിന്ന് എംബിഎ ബിരുദവും നേടി. 2014 ല്‍ സ്റ്റീവ് ബാല്‍മറിന് പിന്‍ഗാമിയായാണ് സത്യ നദെല്ല മൈക്രോസോഫ്റ്റ് സിഇഒയാകുന്നത്.

2021 ല്‍ ജോണ്‍ ഡബ്ലു തോംപ്‌സണിന് ശേഷം മൈക്രോസോഫ്റ്റ് ചെയര്‍മാനായും ഇദ്ദേഹമാണ്. ലിങ്ക്ഡ്ഇന്‍, ന്യൂയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, സെനിമാക്സ് തുടങ്ങിയവ ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള മൈക്രോസോഫ്റ്റിന്റെ ബിസിനസില്‍ പ്രധാനിയായിരുന്നു സത്യ നദെല്ല.

ലക്ഷ്മൺ നരസിംഹൻ

ലക്ഷ്മൺ നരസിംഹൻ

പൂണെയില്‍ ജനിച്ച ലക്ഷ്മണ്‍ നരസിംഹന്‍ ലോകത്തെ ഏറ്റവും വലിയ കോഫി ചെയിനായ സ്റ്റാര്‍ബഗ്‌സിന്റെ സിഇഒ ആയാണ് നിയമിച്ചിരിക്കുന്നത്. പൂണെ സര്‍വകലാശലയിൽ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയ അദ്ദേഹം ജര്‍മന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസീല്‍ എംഎയും എംബിഎയും നേടി.

റെക്കിറ്റ് ബെന്‍കീസറിന്റെ സിഇഒ ചുമതലയിൽ നിന്നാണ് അദ്ദേ​ഹം സ്റ്റാർബക്സിലേക്കെത്തുന്നത്. ഒക്ടോബർ 1നാണ് സ്ഥാനമേല്‍ക്കുന്നത്. നിലവിലെ സിഇഒ ഹൊവാര്‍ഡ് ഷുള്‍ട്‌സുമായി ചേർന്ന് പ്രവർത്തിച്ച ശേഷം 2023 ഏപ്രിൽ 1നാണ് അദ്ദേഹത്തിന് സ്വതന്ത്ര ചുതതല ലഭിക്കുക.

പരാ​ഗ് അ​ഗർവാൾ

പരാ​ഗ് അ​ഗർവാൾ

1984 ല്‍ രാജസ്ഥാനിലെ അജ്മീറില്‍ ജനിച്ച പരാഗ് അഗര്‍വാളാണ് ട്വിറ്റർ സിഇഒ. ഐഐടി ബോംബെയിലെ പൂര്‍വ വിദ്യാർഥിയാണ്. 2005 ൽ ഇവിടെ നിന്ന് ബിദുരദത്തിന് ശേഷം സ്റ്റാന്‍ഫോര്‍ഡിൽ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ചഡിയും പരാ​ഗ് നേടിയിട്ടുണ്ട്. മൈക്രോസോഫ്റ്റിലും യാഹുവിലും മുന്‍നിരയിലുണ്ടായിരുന്ന ശേഷം 2011ലാണ് ട്വിറ്ററിലെത്തുന്നത്. 2017 ല്‍ ചീഫ് ടെ്ക്‌നിക്കല്‍ ഓഫീസറായി സ്ഥാന കയറ്റവും 2021 നവംബറില്‍ സിഇഒ ആയി നിയമിക്കുകയും ചെയ്തു. 

Also Read: ഇന്ത്യൻ കമ്പനിക്ക് പേരും പ്രശസ്തിയുമില്ലെന്ന് ആമസോൺ; ട്രേഡ്മാർക്ക് കേസിൽ മുട്ടുകുത്തിച്ച് ഹാപ്പി ബെല്ലിAlso Read: ഇന്ത്യൻ കമ്പനിക്ക് പേരും പ്രശസ്തിയുമില്ലെന്ന് ആമസോൺ; ട്രേഡ്മാർക്ക് കേസിൽ മുട്ടുകുത്തിച്ച് ഹാപ്പി ബെല്ലി

ശാന്തനു നാരായൺ

ശാന്തനു നാരായൺ

ഹൈദരാബാദ് കാരനായ ശാന്തനു നാരായണ്‍ ആപ്പിളാലാണ് കരിയര്‍ ആരംഭിച്ചത്. ഓസ്മാനിയ സര്‍വകലാശായലിെ പൂര്‍വ വിദ്യാർഥിയായ ശാന്തനു അരേമിക്കയിലസെ ബൗളിംഗ് ഗ്രീന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി 1998 ല്‍ അഡോബില്‍ ചേര്‍ന്ന ഇദ്ദേഹം 2007ലാണ് സിഇഒ ആകുന്നത്. 

Also Read: 2012 ൽ 2.5 ലക്ഷവുമായി തുടങ്ങി, ഇന്ന് 30 കോടി വിറ്റുവരവിലേക്ക്; ഇത് അനുഭവിന്റെ ബിസിനസ് വിജയംAlso Read: 2012 ൽ 2.5 ലക്ഷവുമായി തുടങ്ങി, ഇന്ന് 30 കോടി വിറ്റുവരവിലേക്ക്; ഇത് അനുഭവിന്റെ ബിസിനസ് വിജയം

ജോർജ് കുര്യൻ

ജോർജ് കുര്യൻ

കോട്ടയം സ്വദേശിയായ ജോർജ് കുര്യൻ അമേരിക്കയിലെ നെറ്റ്ആപ്പ്സ് (Netapps) കമ്പനിയുടെ സിഇഒയാണ്. അമേരിക്കൻ ഹൈബ്രിഡ് ക്ലൗഡ് ഡാറ്റ സർവീസ്, ഡാറ്റാ മാനേജ്‌മെന്റ് കമ്പനിയാണ് നെറ്റ്ആപ്പ്സ്.കമ്പനിയുടെ പ്രൊഡക്ട് ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ച ജോര്‍ജ്ജ് കുര്യന്‍ 2015 ജൂണില്‍ കമ്പനിയുടെ സിഇഒയും പ്രസിഡന്റുമായി ചുമതലയേറ്റു. ഐഐടി മദ്രാസില്‍ നിന്ന് എൻ്ജിനിയറിം​ഗ് ബിരുദവും സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് എംബിഎ ബിരുദവും നേടിയിട്ടുണ്ട്. 

ലീന നായർ

ലീന നായർ

ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ ചാനലിന്റെ സിഇഒയാണ് ലീന നായർ. 1969 ജൂൺ 11 ന് മഹാരാഷ്ട്രയിലെ കോലാപൂരിലാണ് ലീന നായർ ജനിച്ചത്. പഠന ശേഷം ആംഗ്ലോ-ഡച്ച് കമ്പനിയായ യൂണിലിവറിൽ ചേർന്ന ലീന 2016-ൽ സ്ഥാപനത്തിന്റെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറായി നിയമിതയായി. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ, ആദ്യത്തെ വനിത, ആദ്യത്തെ ഏഷ്യൻ വംശജയായി എന്നി ബഹുമതികൾ ലീന നായർക്കുണ്ട്. 

Also Read: ലോക മഹായുദ്ധത്തെ അതിജീവിച്ച നോക്കിയ; ടെക്നോളജിയിൽ കടപുഴകിയത് ഇങ്ങനെAlso Read: ലോക മഹായുദ്ധത്തെ അതിജീവിച്ച നോക്കിയ; ടെക്നോളജിയിൽ കടപുഴകിയത് ഇങ്ങനെ

അരവിന്ദ് കൃഷ്ണ

അരവിന്ദ് കൃഷ്ണ

ഐബിഎമ്മിന്റെ സിഇഒയായ അരവിന്ദ് കൃഷ്ണ ഡെറാഡൂണിലാണ് ജനിച്ചത്. ഡെറാഡൂണിലെ സെന്റ് ജോസഫ്സ് അക്കാദമിയിലും തമിഴ്‌നാട്ടിലെ കൂനൂരിലുള്ള സ്റ്റെൻസ് സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. 1985-ൽ ഐഐടി കാൺപൂരിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിം​ഗ് ബിരുദം നേടി. അരവിന്ദിന് വിഷയത്തിൽ പിഎച്ച്ഡി ബിരുദവുമുണ്ട്. ഐബിഎം റിസർച്ചിൽ എൻജിനീയറായി ആരവിന്ദ് 2020 ലാണ് സിഇഒ ആയി നിയമിതനാകുന്നത്. നിലവിൽ ഐബിഎമ്മിന്റെ സിഇഒയും ചെയർമാനുമാണ്. 


ചിത്രങ്ങൾക്ക് കടപ്പാട് -startuptalky

Read more about: ceo google
English summary

Google To Starbucks; These Are The Indian Origin CEOs Of World Renowned Companies

Google To Starbucks; These Are The Indian Origin CEOs Of World Renowned Companies
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X