മഴ പെയ്താല്‍ റോഡില്‍ വെള്ളകെട്ടും കുഴികളും; റോഡിൽ നിന്നും പണമുണ്ടാക്കാവുന്ന ആശയം; നോക്കുന്നോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ പണമുണ്ടാക്കുന്നതിനെ പറ്റിയാണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്. ചിലര്‍ പരമ്പരാഗത രീതികള്‍ പിന്തുടരും. മുന്നിലുള്ള അവസരങ്ങളിൽ പുത്തന്‍ ആശയങ്ങൾ പ്രയോ​ഗിക്കുന്നവർക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും. ഇത്തരക്കാരെ ലോകം ശ്ര​ദ്ധിക്കുകയും ചെയ്യും. ഇപ്പോൾ കേരളത്തിലുള്ള അവസരങ്ങളിലൊന്നാണ് മഴയും വെള്ളകെട്ടും കുഴികളും. മഴ പെയ്താൽ വെള്ളം നിറയുന്നതും കുഴിയുള്ളതുമായ റോഡിൽ നിന്നും വരുമാനമുണ്ടാക്കുന്നവരുണ്ട്. ഇത്തരത്തിൽ രസകരമായി വരുമാനം നേടുന്നൊരാളെ പറ്റിയാണ് ചുവടെ.

 

പൊളിഞ്ഞ റോഡിൽ നിന്നും വരുമാനം

പൊളിഞ്ഞ റോഡിൽ നിന്നും വരുമാനം

നല്ല റോഡിനായുള്ള മുറവിളിക്ക് പിന്നിൽ സൗകര്യപ്രദമായ യാത്ര തന്നെയാണ് ലക്ഷ്യം. റോഡിൽ വെള്ളകെട്ടും കുഴികളും നിറയുമ്പോൾ സൗകര്യ പൂർണമായ സഞ്ചാരം തടസപ്പെടുന്നു. ഇവിടെ യാത്ര സൗകര്യം ഒരുക്കി വരുമാനം കണ്ടെത്തുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മഹീന്ദ്രഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണിത്.

മഴയെ തുടര്‍ന്ന് വെള്ളം കയറിയ റോഡില്‍ നിന്ന് യാത്രക്കാരെ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് എത്തിക്കാന്‍ പണം ഈടാക്കുന്ന ഉന്തുവണ്ടികാരനൊണ് വീഡിയോയിലെ താരം. സംരംഭകരും സംരംഭകത്വവും എല്ലായിടത്തുമുണ്ട്. ഇതിനെ തടയാനാകില്ല എന്ന തലകെട്ടോടെ മണ്‍ഡേ മോട്ടിവേഷന്‍ എന്ന് ഹാഷ്ടാ​ഗുമായാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വീഡിയോ ഇവിടെ കാണാം.

സംഭവം എവിടെ

സംഭവം എവിടെ

കഴിഞ്ഞാഴ്ച സാമൂഹിക മാധ്യമായാ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണിത്. കോളംബിയോയിലെ ബാറന്‍ക്വിലയില്‍ മഴയെ തുടര്‍ന്ന് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് റോഡിന് അപ്പുറത്തേക്ക് കടക്കാൻ സാധിക്കാതെ നില്‍ക്കുന്നവരെ പണം വാങ്ങി റോഡിനപ്പുറമെത്തിക്കുന്നതാണ് വീഡിയോ. നില ടിഷർട്ട് ധരിച്ച വണ്ടിക്കാരന്‍ സ്ത്രീകളായ യാത്രക്കാരില്‍ നിന്ന് പണം വാങ്ങി വണ്ടിയില്‍ കയറ്റി വണ്ടി തള്ളി റോഡിനപ്പുറമെത്തിക്കുന്നതാണ് വീഡിയോ.

Also Read: യാദൃശ്ചിക കൂടികാഴ്ച; ജുൻജുൻവാലയുടെ വളർച്ചയിൽ നിഴൽ പോലെ നിന്നയാൾ; അറിയാം ഉത്പല്‍ ഷേത്തിന്റെ തന്ത്രങ്ങൾAlso Read: യാദൃശ്ചിക കൂടികാഴ്ച; ജുൻജുൻവാലയുടെ വളർച്ചയിൽ നിഴൽ പോലെ നിന്നയാൾ; അറിയാം ഉത്പല്‍ ഷേത്തിന്റെ തന്ത്രങ്ങൾ

 59 സെക്കന്റ്

വെള്ളം ഒഴുകി വരുന്നതിനാൽ യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ സാധിക്കുന്നില്ല. ഇതിനാല്‍ വാഹനത്തിൽ കയറാനായി നിരവധി പേര്‍ റോഡരികിൽ കാത്തിരിക്കുന്നതും വീഡിയോയിൽ കാണാം. റോഡിന് മറു ഭാ​ഗത്ത് ആളെ ഇറക്കി അവിടെ നിന്നും ആളെ കയറ്റി തിരികെ വരുന്നതാണ് 59 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ.  

Also Read: റൈസ് കുക്കർ വിറ്റ സോണിയും തറികൾ വിറ്റ ടോയോട്ടയും; കേട്ടാൽ ഒന്ന് ഞെട്ടുന്ന കമ്പനികളുടെ ആദ്യ കാല ബിസിനസ്Also Read: റൈസ് കുക്കർ വിറ്റ സോണിയും തറികൾ വിറ്റ ടോയോട്ടയും; കേട്ടാൽ ഒന്ന് ഞെട്ടുന്ന കമ്പനികളുടെ ആദ്യ കാല ബിസിനസ്

ട്വീറ്റ്

6 ലക്ഷത്തിലധികം പേർ കണ്ട വീഡിയോയ്ക്ക് അനുകൂലമായും പ്രതികൂലമായും നിരവധി പേരാണ് പ്രതികരിച്ചത്. ഇതൊരു നവീന ആശയമല്ലെന്നും മുതലാളിത്ത ചിന്താഗതിയാണെന്നും ഒരാൾ ട്വീറ്റ് ചെയ്തു. വണ്ടിക്കാരനെ കുറ്റപ്പെടുത്തുകയല്ല, മറിച്ച ഇത് ശരിയാണെന്ന മട്ടിൽ നിങ്ങൾ അംഗീകരിക്കുന്നതിൽ സങ്കടമുണ്ട്. ഒരു പ്രശ്നമുണ്ടെങ്കിൽ, ആ പ്രശ്നം ഉപയോഗിച്ച് പണം സമ്പാദിക്കുക എന്നത് ശരിയല്ലെന്ന് അ​ദ്ദേഹം കുറിക്കുന്നു. ജനങ്ങൾക്ക് നടക്കാൻ സാധിക്കാത്ത റോഡ് നിർമിച്ച സർക്കാറിനെ വിമർശിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. 

Also Read: ഹിറ്റ്ലർക്കായി തുടങ്ങിയ ഫോക്സ്‍വാഗൺ; ലോക മഹായുദ്ധ കാലത്തെ മൈസൂർ ചന്ദന സോപ്പ്; യുദ്ധ ഓർമ പേറുന്ന ബ്രാൻഡുകൾAlso Read: ഹിറ്റ്ലർക്കായി തുടങ്ങിയ ഫോക്സ്‍വാഗൺ; ലോക മഹായുദ്ധ കാലത്തെ മൈസൂർ ചന്ദന സോപ്പ്; യുദ്ധ ഓർമ പേറുന്ന ബ്രാൻഡുകൾ

ആനന്ദ് മഹീന്ദ്ര

ആനന്ദ് മഹീന്ദ്ര

ട്വിറ്ററിൽ സംരഭകരുമായി എപ്പോഴും സംവദിക്കുന്ന ബിസിനസുകാരനാണ് മഹീന്ദ്ര ​ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ബിസിനസ് സംബന്ധിയായ നിരവധി വിഷയങ്ങളിൽ അദ്ദേഹം ട്വിറ്റ് ചെയ്യാറുണ്ട്. ഈയിടെ ആഗോള രംഗത്തെ പ്രധാന കമ്പനികളുടെ ആദ്യ ബിസിനസ് എന്തായിരുന്നു എന്നത് സംബന്ധിച്ചൊരു കുറിച്ച് അദ്ദേ​ഗം ട്വീറ്റ് ചെയ്തിരുന്നു. സംരംഭകർ നല്ല വഴക്കമുള്ളവരാണെന്നും അവസരങ്ങൾ വരുമ്പോൾ അത് സ്വീകരിക്കുന്നവരാണെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞിരുന്നു.

അന്റാർട്ടിക്കയിൽ ഓണം ആഘോഷിക്കുന്ന മലയാളികളുടെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. തലക്കനമില്ലാതെ ട്വിറ്ററിൽ സജീവമായി ഇടപെടുന്ന ആനന്ദ് മഹീന്ദ്രയ്ക്ക് 9.7 ദശലക്ഷം ഫോളോവേഴ്സാണ് ട്വിറ്ററിലുള്ളത്.

Read more about: business success story
English summary

How To Earn Money From Flooded Road; Here's The Viral Video Shared By Anand Mahindra

How To Earn Money From Flooded Road; Here's The Viral Video Shared By Anand Mahindra
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X