വഴിയോര കച്ചവടത്തിന് പേരുകേട്ടിടമാണ് തട്ടുകടകള്‍. തട്ടുകടകള്‍ വികസിച്ച് ഇന്ന് ഫുഡ് ഓണ്‍ ട്രക്ക് എന്ന പേരില്‍ ഇന്ന് കൂടുതല്‍ സാധ്യതകളുള്ള ന്യൂജെന്‍ തട്ടുകളാണ് സജീവമാകുന്നത്. ഒരു നിക്ഷേപം വഴി ഒന്നിലധികം ഇടങ്ങളിലെ ബിസിനസ് ലഭിക്കുമെന്നതാണ് ഈ രീതിയുടെ പ്രധാന പ്രത്യേകത. ഇതിനാല്‍ തന്നെ ഈ മേഖലയിലേക്ക് ഇറങ്ങുന്നവരുടെ പുതിയ ചോയിസായി ഫുഡ് ഓണ്‍ ട്രക്ക് മാറിയിട്ടുണ്ട്. എങ്ങനെ ഒരു ഫുഡ് ഓണ്‍ ട്രക്ക് സംരംഭം ആരംഭിക്കാമെന്നും ബിസിനസ് സാധ്യതകളും മനസിലാക്കാം.
വാഹനം കണ്ടെത്താം
ഉദ്യേശിക്കുന്ന ബിസിനസിനായി സൗകര്യങ്ങളുള്ള ഒരു വാഹനം കണ്ടെത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. ഭക്ഷണം പാകം ചെയ്യാനും സാധനങ്ങള്‍ സൂക്ഷിക്കാനമുള്ള സൗകര്യമാണ് വാഹനത്തിലുണ്ടാകേണ്ടത്. 18 അടി നീളമുള്ള വാഹനങ്ങള്‍ തിരഞ്ഞെടുക്കാം. 7-8 ലക്ഷം രൂപ ചെലവില്‍ ടാറ്റ, മഹീന്ദ്ര, അശോക് ലൈലാന്‍ഡ് എന്നി കമ്പനികളുടെ വാഹനങ്ങള്‍ ലഭിക്കും. പണം ലാഭിക്കുന്നതിന് സെക്കന്റ് ഹാന്‍ഡ് വിപണിയെയും ആശ്രയിക്കാം.
ഇത്തരത്തില്‍ വാഹനമെടുക്കുമ്പോള്‍ ഫിറ്റ്നസ്, രജിസ്ട്രേഷന്, ഇന്‍ഷൂറന്‍സ്, റോഡ് ടാക്്സ് എന്നിവ ശ്രദ്ധിക്കണം. വാഹനം ലഭ്യമാകുന്നതിന് അനുസരിച്ച് അടുക്കള ക്രമീകരിക്കണം. ഇത്തരത്തില്‍ 5 ലക്ഷം രൂപയുടെ നിക്ഷേപം വാഹനത്തിനായി വേണ്ടി വരും.
പ്രദേശം തിരഞ്ഞെടുക്കുക
സമാന രീതിയില്‍ ഭക്ഷണം വിളമ്പുന്ന തട്ടുകടകളോ ഹോട്ടലുകളോ ഇല്ലാത്ത റോഡരികുരള് തിരഞ്ഞെടുക്കാം. നല്ല തിരക്കുള്ള കൂടുതല്‍ പേര് കാല്‍നട യാത്രക്കാരുള്ള സ്ഥലങ്ങളാണ് കൂടുതല്‍ അനുയോജ്യം. തിരക്കുള്ള സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്തതുമായ സ്ഥലം തിരഞ്ഞെടുക്കണം. ചില നഗരങ്ങളില്‍ വലിയ വാണിജ്യ വാഹനങ്ങള്‍ രാത്രിയില്‍ നിശ്ചിത സമയത്തിന് ശേഷം മാത്രമെ ആരംഭിക്കുകയുള്ളൂ. ഇതിനാല്‍ ലൈറ്റ് വാണിജ്യ വാഹനങ്ങള്‍ തിരഞ്ഞെടുക്കാം.
അടുക്കള സജ്ജീകരണം
വാഹനത്തില്‍ അടുക്കള സജ്ജീകരണത്തിനായി 3 ലക്ഷത്തോളം ചെലവു വരാം. തിരഞ്ഞെടുക്കുന്ന രീതിക്ക് അനുസരിച്ച് ഇതില്‍ മാറ്റം വരും. ആവശ്യമായവയില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് കൂടുതല്‍. ഇവ പുകിയത് ഉപയോഗിക്കുന്നതാണ് അറ്റകുറ്റപണി ഇല്ലാതിരിക്കാന്‍ അനുയോജ്യം.
ലൈസന്‍സ്
ഫുഡ് ബിസിനസില്‍ പ്രധാനമാണ് ലൈസന്‍സ്. പ്രത്യേകിച്ച് വഴിയോര ബിസിനസില്‍ ഏര്‍പ്പെടുമ്പോള്‍ ലൈസന്‍സ് കൃത്യമാക്കി വെയ്ക്കണം. പരിശോധനകളിലെ വീഴ്ചയ്ക്ക് വലിയ പിഴ ഈടാക്കുന്നുണ്ട്യ ഫുഡ് സേഫ്റ്റി ലൈസന്‍സ്, ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസന്‍സ്, ആര്‍ടിഒയില്‍ നിന്നുള്ള എന്‍ഒസി, തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള എന്‍ഒസി. എഫ്എസ്എസ്എഐയുടെ മൊബൈല്‍ വെന്ഡര് ലൈസന്‍സ്, കിച്ചണ്‍ ലൈസന്‍സ് എന്നിവ ആവശ്യമാണ്.
തൊഴിലാളികള്‍
രണ്ട് പാചകക്കാരും(ഷെഫ്) ഒരു സാഹായിയും ആവശ്യമായി വരാം. തൊഴിലാളികളുടെ പരിചയ സമ്പത്ത് അനുസരിച്ചാണ് ഇവരുടെ ശമ്പളം വരുന്നത്. ഡെലിവറി രീതിയില്‍ മാത്രം നടത്തുകയാണെങ്കില്‍ ഡെലിവറി ബോയിസിനെ ചുമതലപ്പെടുത്തുകയോ സ്വിഗ്ഗി, സോമാറ്റോ പോലുള്ള ഏജന്‍സികളുമായി ധാരണയിലെത്തുകയോ ചെയ്യാം.
വരുമാന സാധ്യതകള്‍
മറ്റു ഫുഡ് ബിസിനസുകളില്‍ നിന്ന് വ്യത്യസ്തമായി ട്രക്ക് ഫുഡ് ബിസിനസിന് അതിന്റെതായ ഗുണ ദോഷങ്ങലുണ്ട്. വാടക, ഇല്ക്ട്രിസിറ്റി ചാര്‍ജ്, കുറഞ്ഞ പ്രവര്‍ത്തന ചെലവ് എന്നിവ ഗുണങ്ങളായി കാണാം. അതേസമയം ഇത്തരം ബിസിനസുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിലവില്‍ പ്രത്യേക ചട്ടകൂടുകളില്ലായെന്നത് പോരായ്മയാണ്.
ഇതേസമയം വരുമാനം നോക്കുകയാണെങ്കില്‍ സ്ഥിരമായി ബിസിനസ് നടത്തുന്നവര്‍ക്ക് ദിവസത്തില്‍ 8,000-9,000 രൂപയുടെ കച്ചവടം നടത്താനാകുപം. ഇതോടൊപ്പം പരിപാടികലും കാറ്ററിംഗ് വഴി വരുമാനം ഉണ്ടാക്കാം. രാത്രി മാത്രം പ്രവര്‍ത്തിക്കുന്നവയാണെങ്കില്‍ പകല്‍ സമയങ്ങളിലെ കാറ്റിംഗ് പരിപാടികള്‍ വരുമാനത്തിന് ഉപയോഗിക്കാം. 30,000 രൂപ വരെ ഒരു കാറ്ററിംഗ് വഴി ഉണ്ടാക്കാം.
ചിത്രത്തിന് കടപ്പാട്- limetray.com
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
