'We Miss You Too'; നിരോധനത്തെ മാർക്കറ്റ് ചെയ്ത മാ​ഗിയുടെ തന്ത്രം; പൂജ്യത്തിൽ നിന്ന് രാജാവായത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാ​ഗി ഉണ്ടാക്കുക എന്നത് അത്രയും എളുപ്പമായതിനാൽ ഈ പാചകം അറിയാത്ത ആരുമുണ്ടാകില്ല. ബാച്ചിലർ ജീവിതങ്ങൾക്കിടിയിൽ എളുപ്പം കഴിക്കാവുന്ന ബ്രേക്ക്ഫാസ്റ്റായും വിശന്നവസ്ഥയിൽ ലഞ്ച് ആയും ഡിന്നറായും പലരെയും ഈട്ടിയത് മാ​ഗിയായിരിക്കും. മാ​ഗിയുടെ ഈ ജനകീയത കാരണമാണ് ന്യൂഡിൽസ് എന്ന് പറയുമ്പോൾ മാ​ഗി മനസിലെത്താൻ കാരണം. ഇന്ത്യൻ അടുക്കളിയിലേക്ക് മാ​ഗി കയറി ചെന്നിട്ട് 39 വർഷമാകുന്നു. ഇക്കാലത്തിനിടയിൽ സംഭവ ബഹുലമായ കഥകളാണ് മാ​ഗിക്ക് ഇന്ത്യയിലുണ്ടായത്.

 

മാ​ഗി ജനിക്കുന്നു

മാ​ഗി ജനിക്കുന്നു

1872 ലാണ് സ്വിറ്റ്സർലാൻഡിലാണ് യഥാർഥ മാഗി ജനിക്കുന്നത്. സ്വിറ്റ്സർലാൻഡ്കാരനായ ജൂലിയസ് മാഗിയാണ് ഈ രുചിക്ക് പിന്നിൽ. അക്കാലത്ത് ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് സഹായകമാകുന്ന രീതിയിൽ വേ​ഗത്തിലുണ്ടാക്കാവുന്ന ഭക്ഷണം, ഇതായിരുന്നു മാ​ഗി ലക്ഷ്യം വെച്ചത്. പോഷക ​ഗുണങ്ങളുള്ള നിമിഷങ്ങൾക്കുള്ളിൽ നിർമിക്കാവുന്ന മാ​ഗി സ്വിസ്വർഡാൻഡിൽ നിന്ന് 1879 ല്‍ ജർമിനിയിലും പിന്നീട് അമേരിക്കയിലും എത്തി.

Also Read: വഴിവെട്ടി നൽകിയത് ഓഹരി വിപണി; രാധാകിഷൻ ദമാനി കോടീശ്വരന്മാരുടെ പട്ടികയിലേക്ക് നടന്ന് കയറിയത് ഇങ്ങനെ

മാ​ഗി ഇന്ത്യയിലേക്ക്

മാ​ഗി ഇന്ത്യയിലേക്ക്

1983 ലാണ് നെസ്ലെ ഇന്ത്യയ്ക്കൊപ്പം മാ​ഗി ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിൽ എതിരാളികളായ മാ​ഗിക്കുണ്ടായത് ഇന്ത്യൻ ഭക്ഷണ സംസ്കാരമായിരുന്നു. റൊട്ടിയും ചോറും തിന്നിരുന്ന ഇന്ത്യക്കാരന്റെ ഭക്ഷണ സംസ്‌കാരത്തിൽ മാ​ഗിക്ക് വലിയ സ്ഥാനം ലഭിച്ചില്ല. ഇതോടെ പരസ്യത്തിന് പിന്നാലെ പോകാതെ ഇന്ത്യക്കാരുടെ രുചി മനസിലാക്കുന്നതിലേക്ക് മാ​ഗി തിരിഞ്ഞു. ചോറും തൊട്ടിയുമാണ് ഇന്ത്യക്കാരനെ സംബന്ധിച്ച് സ്വർ​ഗം, ആ ലഞ്ച്, ഡിന്നർ മെനുവിൽ സ്ഥാനമില്ലെന്ന് കണ്ടാണ് മാ​ഗി ഇന്ത്യയിൽ പ്ലാൻ ബി അവതരിപ്പിച്ചത്. 

Also Read: അമേരിക്കകാരന്റെ 'തമാശ കളി'; ഏറ്റെടുക്കൽ വഴി നേടിയത് മില്യൺ ഡോളർ!

മാ​ഗിയുടെ രുചി

ലോകത്താതെ ഉപയോ​ഗിച്ച തന്ത്രം മാറ്റി ഇന്ത്യയില്‍ ഇടനേരത്തെ ഭക്ഷണമായി മാഗിയെ അവതരിപ്പിച്ചു. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് വരുന്ന വൈകുന്നേരങ്ങളിലെ തീന്‍മേശയില്‍ മാഗി മാര്‍ക്കറ്റ് കണ്ടെത്തി. കുട്ടികൾക്ക് മാ​ഗിയുടെ രുചി ഇഷ്ടമാണെന്ന് കണ്ടെത്തിയ നെസ്ലെ തങ്ങളുടെ ഉപഭോക്താക്കളായ കുട്ടികളെ തിരഞ്ഞെടുത്തു. അമ്മയോട് വിശക്കുന്നു എന്ന് പറയുന്ന മകളും 2 മിനുട്ടെന്ന അമ്മയുടെ മറുപടിയും ചിത്രീകരിച്ച പരസ്യം ആദ്യകാലത്ത് വലിയ പ്രചാരമായിരുന്നു. ഈ 2 മിനിട്ട് തന്ത്രം മാ​ഗിക്കുണ്ടാക്കിയ പ്രചാരണം വലുതാണ്. 

Also Read: സച്ചിന്റെ ബാറ്റിൻ നെറുകയിലെ മൂന്നക്ഷരം ഓർമയില്ലേ; വിദേശികളെ ഇന്ത്യയിൽ നിന്ന് ഓടിച്ച എംആർഎഫ് 'ഷോട്ട്'

പൂജ്യമായി മാറിയ മാ​ഗി

പൂജ്യമായി മാറിയ മാ​ഗി

നെസ്ലെ ഇന്ത്യയുടെ വരുമാനത്തിൽ 20 ശതമാനവും മാഗി ന്യൂഡില്‍സില്‍ നിന്നാണ് ലഭിക്കുന്നത്. 2015 ല്‍ 5,000 കോടിയുടെ ഇന്ത്യന്‍ ന്യൂഡില്‍സ് വിപണിയുടെ 63 ശതമാനവും മാഗിയുടെ കയ്യിലായിരുന്നു. ഈ സമയത്താണ് മാ​ഗി ഇന്ത്യയിൽ നേരിടേണ്ടി വന്ന വലിയ തകർച്ച സംഭവിക്കുന്നത്. 2015 പകുതിയോടെ ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് മാഗിയില്‍ തൃപ്തികരമായതിനെക്കാള്‍ കൂടുതല്‍ അളവില്‍ ഈയ (Lead) ത്തിന്റെ അളവ് കണ്ടെത്തിയത്. പിന്നീട് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയിലും ഇത് ശരിവെച്ചു. ഇതോടെ 2015 ജൂണില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് രാജ്യത്ത് മാ​ഗി നിരോധിച്ചു.

നെസ്ലെ ഇന്ത്യ

ഈ നീക്കം നെസ്ലെ ഇന്ത്യയുടെ ഓഹരിയെയും ബാധിച്ചു. തിരിച്ചടി നേരിട്ടു. 60 ശതമാനം മാർക്കറ്റ് വിഹതം 70 ശതമാനത്തിലേക്ക് ഉയരുന്ന സഹാചര്യത്തിലാണ് നിരോധനം വന്നത്. 2015 ജൂണിൽ 60 ശതമാനമായിരുന്ന മാ​ഗിയുടെ മാർക്കറ്റ് വിഹിതം ഒറ്റ മാസം കൊണ്ട് 5 ശതമാനമായി കുറഞ്ഞു. നെസ്ലെ ഇന്ത്യയുടെ വരുമാനത്തില്‍ നാലം സ്ഥാനം സ്ഥാനത്താണ് മാ​ഗി. പിന്നീട് ബോബെ ഹൈക്കോടതിയില്‍ നിന്നാണ് നിരോധനത്തിന് എതിരായ വിധി മാ​ഗി സമ്പാദിക്കുന്നത്. 2015 നവംബറിലാണ് കോടതി നിര്‍ദ്ദേശിച്ച പരിശോധനകള്‍ക്ക് ശേഷം മാഗി വീണ്ടും വിപണിയിലെത്തുന്നത്.

മാ​ഗിയിയിലെ കണ്ടെത്തലുകൾ

''മാ​ഗിയിയിലെ കണ്ടെത്തലുകൾ ഭോപ്പാൽ ദുരന്തം പോലെ വലിയ സംഭവമാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നു. പത്ത് ദിവസം കൊണ്ടാണ് മാ​ഗി തകർന്നത്. എന്നാൽ മുംബൈ ഭീകരാക്രമണത്തിന് ശേഷം അതിനെ നേരിട്ട ഹോട്ടൽ മാനേജ്മെന്റായിരുന്നു പ്രചോദനം. സുരക്ഷയും ഗുണനിലവവാരവും ഞങ്ങളുടെ സംസ്‌കാരമാണ്. എല്ലാവരോടും കൃത്യതയോടെ സംസാരിച്ചു. ഫാക്ടറികള്‍ എല്ലാവർക്കുമായി തുറന്നിട്ടു. എന്താണ് നടക്കുന്നതെന്ന് വന്ന് നോക്കാൻ പറഞ്ഞു'', അക്കാലത്തെ പറ്റി നെസ്ലെ ഇന്ത്യ സിഇഒ സുരേഷ് നാരായണൻ പറയുന്നു.

WE MISS YOU TOO

WE MISS YOU TOO

നിരോധനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ മാഗി ഉപഭോക്താക്കൾ തങ്ങളുടെ പരിഭവങ്ങൾ പങ്കുവെച്ചു തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ മാ​ഗി സോഷ്യൽ മീഡിയയിലൂടെ ഉപഭോക്താക്കളോടും സംവദിച്ചു. മാ​ഗി ഇല്ലാത്ത ലോകത്ത് മാ​ഗിയെ പറ്റിയുള്ള അനുഭവങ്ങൾ സംസാരിക്കാനായി മാ​ഗി സോഷ്യൽ മീഡിയ വഴി മത്സരങ്ങൾ നടത്തി. വീ മിസ് യു എന്ന പേരിലും, come back soon! എന്ന പേരിലും ഉപഭോക്താക്കളുടെ പരസ്യങ്ങളും WE MISS YOU TOO എന്ന പേരിൽ മാ​ഗിയുടെ പരസ്യങ്ങളും അവതരിപ്പിച്ചു.

 മാഗി വെല്‍ക്കം കിറ്റ്

ഇതേ സമയം തിരിച്ചു വരവിന്റെ ഭാ​ഗമായി ഇ കോമേഴ്‌സ് വെ്ബ്‌സൈറ്റായ സ്‌നാപ്ഡീലുമായി സഹകരിച്ച് മാഗി വെല്‍ക്കം കിറ്റ് വിതരണം ആരംഭിച്ചു. 12 പാക്കറ്റ് മാഗിയും സമ്മാനങ്ങളും മാഗിയുടെ കത്തും അടങ്ങുന്ന പാക്കറ്റും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. മാഗി ഫ്‌ളാഷ് സെയിലില്‍ 5 മിനുട്ട് കൊണ്ട് 60,000 മാഗി വെല്‍ക്കം കിറ്റുകള്‍ വിറ്റു പോയി. #DILKIDEALWITHMAGGI എന്ന ഹാഷ്ടാ​ഗ് ട്വിറ്ററിൽ ഹിറ്റായി. നിരോധന കാലത്തും ജനങ്ങളോട് സംവദിച്ച, അവരെ മറക്കാത്ത മാർക്കറ്റിം​ഗായിരുന്നു മാ​ഗിയുടെ വിജയം.

ന്യൂഡിൽസ് മാർക്കറ്റ്

തിരിച്ചു വരവില്‍ 2016 ലെ മൂന്നാം പാദത്തില്‍ മാഗി 57 ശതമാനം മാര്‍ക്കറ്റും പിടിച്ചു. 2015 ഓഗസ്റ്റില്‍ 0.5 ശതമാനം ആയി കുറഞ്ഞിടത്ത് നിന്നാണ് നവംബറില്‍ 10 ശതമാനത്തിലും ഡിസംബറില്‍ 33 ശതമാനത്തിലും എത്തിയത്. 2016 മാര്‍ച്ചില്‍ പകുതി വിപണിയും പിടിച്ചു. നിലവിൽ 60 ശതമാനത്തിലധികവും ന്യൂഡിൽസ് മാർക്കറ്റും ഭരിക്കുന്നത് മാ​ഗിയാണ്. 

ചിത്രം കടപ്പാട്- thestrategystory.com

Read more about: msme business maggi
English summary

Success Story; Maggi Bring Back It's Market Share After Ban In India; Details

Success Story; Maggi Bring Back It's Market Share After Ban In India; Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X