85-ാം വയസിലെ പരീക്ഷണം; 1 വർഷത്തിനിടെ 13 കോടിയുടെ വിറ്റു വരവ്; ഇത് അതിശയ കഥ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാലത്ത് മുടിക്ക് പണി കിട്ടിയവർ ധാരാളമാണ്. കോവിഡിന്റെ രണ്ടാം തരംഗ കാലത്ത് ഇതേ പ്രശ്‌നമാണ് ​ഗുജറാത്ത് സൂറത്തിലെ വിനീത അഗര്‍വാളിനുമുണ്ടായത്. ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ വിനീതയുടെ മാതാപിതാക്കളായ രാധാകൃഷ്ണ ചൗധരിയും ശകുന്തള ദേവി ചൗധരിയും (നാനാജിയും നാനിജിയും) തങ്ങളുടെ പാരമ്പര്യ ആയുർവേദ അറിവുകൾ വെച്ച് നിർമിച്ച ഹെയർ ഓയിലാണ് വയസാം കാലത്ത് ഇരുവരുടെയും തലവര മാറ്റിയത്.

 

ഹെയർ ഓയലിന്റെ വിജയത്തോടെ പ്രായത്തെ നോക്കാതെ ബിസിനസിലേക്ക് കടക്കുകയും 1 വർഷം കൊണ്ട് 13 കോടി വിറ്റു വരവ് നേടിയ ആയുർവേദ കമ്പനി കെട്ടിപടുക്കുകയും ചെയ്തു. മാർക്കറ്റിം​ഗ് ഇല്ലാതെ ഉപഭോക്താക്കളുടെ ഇടയിലൂടെ വളരുന്ന അവിമീ ഹെർബൽ ഓയിൽ പ്രൈവറ്റ് ലിമിറ്റഡായ വളർന്ന ഇരുവരുടെയും വിശേഷമാണ് ചുവടെ.

ഹെയ‌ർ ഓയിൽ നിർമാണം

ഹെയ‌ർ ഓയിൽ നിർമാണം

മകള്‍ക്ക് മുടികൊഴിച്ചിൽ നിന്നതോടെയാണ് ഇതേ പ്രശ്‌നമുള്ള സുഹൃത്തുകള്‍ക്കും കുടുംബങ്ങള്‍ക്കും ഇരുവരും ഹെയർ ഓയിൽ നല്‍കിയത്. ഓയിൽ ​ഗുണം ചെയ്തതോടെ കുടുംബ സര്‍ക്കിളുകള്‍ക്കിടയില്‍ നിന്ന് ഓര്‍ഡറുകളെത്താന്‍ തുടങ്ങി. ദിവസത്തില്‍ രണ്ട് ഓര്‍ഡറുകൾ ലഭിച്ചു കൊണ്ടിരുന്ന ഹെയര്‍ ഓയിലിന് മുന്നേറ്റമുണ്ടായത് സോഷ്യല്‍ മീഡിയ വഴിയാണ്. പേരമക്കളായ സിദ്ധാന്ത് അഗര്‍വാളും ഭാര്യ അംബികയും ഓയിലിനെ പറ്റി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും പുതിയ പേജ് ആരംഭിക്കുകയും ചെയ്തതോടെ ഓയിലും വളരാന്‍ തുടങ്ങി.

Also Read: മെയ്ഡ് ഇൻ പാർലെ; ​ഗ്ലൂക്കോയിൽ നിന്ന് പാർലെ ജിയിലെത്തിയ ഇന്ത്യൻ ബിസ്ക്കറ്റിന്റെ കഥAlso Read: മെയ്ഡ് ഇൻ പാർലെ; ​ഗ്ലൂക്കോയിൽ നിന്ന് പാർലെ ജിയിലെത്തിയ ഇന്ത്യൻ ബിസ്ക്കറ്റിന്റെ കഥ

അവിമീ ഹെർബൽ

അവിമീ ഹെർബൽ

ഇൻസ്റ്റ​ഗ്രാം പേജ് വഴി 2021 ജൂലായ്, ഓഗസറ്റ് മാസം മുതലാണ് വലിയ തോതില്‍ ഓര്‍ഡറുകള്‍ ലഭിച്ചു തുടങ്ങുന്നത്. ഇതോടെ 2021 ഡിസംബറിലാണ് അവിമീ ഹെർബല്‍ എന്ന് ബ്രാന്‍ഡ് നെയിം രജസിറ്റര്‍ ചെയ്തു. തുടർന്ന അവിമീ ഹെല്‍ബല്‍സ് പ്രൈവറ്റ് ലിമിറ്റഡും ആരംഭിച്ചു. ആയുര്‍വേദത്തിലെ ദീര്‍ഘകാലത്തെ അറിവിന് റിസള്‍ട്ട് ഉണ്ടായത് മുത്തച്ഛന് സന്തോഷം നല്‍കുന്ന കാര്യമായിരുന്നുവെന്ന് കൊച്ചു മകൻ സിദ്ധാന്ത് അഗര്‍വാള്‍ പറയുന്നു.

Also Read: റിയല്‍ 'ഹീറോ'സ്; സൈക്കിൾ ഓടിച്ചു ലോകത്ത് നമ്പർ വൺ ആയ മു‍‍ഞ്ജൽ സഹോദരങ്ങൾ; ഹീറോയുടെ കഥAlso Read: റിയല്‍ 'ഹീറോ'സ്; സൈക്കിൾ ഓടിച്ചു ലോകത്ത് നമ്പർ വൺ ആയ മു‍‍ഞ്ജൽ സഹോദരങ്ങൾ; ഹീറോയുടെ കഥ

ഓൺലൈൻ ബിസിനസ്

ഓൺലൈൻ ബിസിനസ് രം​ഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത സിദ്ധാന്തും നാനാജിയും 2021ൽ വെബ്സൈറ്റ് സ്ഥാപിച്ചാണ് വില്പന ആരംഭിച്ചത്. വില്പന ആരംഭിച്ച് ഒരു വര്‍ഷമാകുമ്പോഴേക്കും 13 കോടിയുടെ വില്പന അവിമീ ഹെല്‍ല്‍സിന് ലഭിച്ചു. നവംബറില്‍ 80 ലക്ഷം രൂപയുടെ വില്പനയുണ്ടായിടത്ത് നിന്നാണ് ഈ വളര്‍ച്ച.

ഒറ്റ ഹെയര്‍ ഓയില്‍ വില്പന നടത്തിയിടത്ത് നിന്ന് 17 ഉത്പ്പന്നങ്ങളിലേക്ക് അവിമീ എത്തി. സ്‌കിന്‍കെയര്‍, താടി സംരക്ഷണത്തിനുള്ള ഓയില്‍ തുടങ്ങിയവയാണ് ഉത്പ്പന്നങ്ങള്‍. ബ്രാന്‍ഡിന്റെ കേശപല്ലവ് ഹെയര്‍ ഓയില്‍ ഏറ്റവും കൂടുതല്‍ വില്പന നടക്കുന്ന ഉത്പ്പന്നമാണ്. കൂടാതെ ഹെയര്‍ ടോണ്‍ പിവി1 സ്‌കാല്‍പ്പ് സ്‌പ്രേ, ഓര്‍ത്തോ സിപി പെയിന്‍ റിലീഫ് ഓയില്‍ എന്നിവയ്ക്കും ഉപഭോക്താക്കളുണ്ട്. ഇന്ന് രാജ്യത്തൊട്ടാകെ ‍ഡെലിവറി ചാർജ് ഇല്ലാതെ ക്യാഷ് ഓൺ ഡെലിവറി കമ്പനി നൽകുന്നുണ്ട്.

കുടുംബ ബിസിനസ്

കുടുംബ ബിസിനസ്

കുടുംബത്തിലെ എല്ലാവരും ചേര്‍ന്നാണ് ബിസിനസ് മുന്നോട്ട കൊണ്ടു പോകുന്നത്. കമ്പനിയില്‍ ഡയറക്ടറായ മകള്‍ വിനീതയ്ക്കൊപ്പം നാനാജിയും നാനിജിയും ചേര്‍ന്നാണ് അവിമീ ഹെര്‍ബല്‍ നടത്തുന്നത്. സിദ്ധാന്ത് മാനേജിംഗ് ഡയറക്ടറാണ്, അദ്ദേഹത്തിന്റെ ഭാര്യ മറ്റൊരു ഡയറക്ടറാണ്.

ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മിറാ രജ്പുത് അവിമീ ഹെയര്‍ സ്‌പ്രെയെ പറ്റി പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്ന് കൂടുതൽ പേർ അറിഞ്ഞ് വില്പന ഉയർന്നതായി സിദ്ധാന്ത് പറയുന്നു. മാര്‍ക്കറ്റിംഗിനായി ഒരു രൂപ പോലും ചെലവാക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ചിത്രങ്ങൾക്ക് കടപ്പാട്- Yourstory

Read more about: success story business
English summary

Success Story Of Avimee Herbal; 85 Year Old Man Start Hair Oil Business And Got 13 Crore Sales

Success Story Of Avimee Herbal; 85 Year Old Man Start Hair Oil Business And Got 13 Crore Sales
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X