കടം വാങ്ങി ടാറ്റയ്ക്ക് വായ്പ നല്‍കി; കൈ നനയാതെ 4% ലാഭം; ഉദയ് കൊട്ടക് ബിസിനസ് തുടങ്ങിയത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിം​ഗ് രം​ഗത്ത് വലിയ വളർച്ച നേടിയ കമ്പനികൾ നോക്കിയാൽ അതിൽ കൊട്ടക് മഹീന്ദ്രയുടെ സ്ഥാനം മുന്നിലായിരിക്കും. ചെറിയൊരു ഫിനാൻഷ്യൽ ഏജൻസിയായി ആരംഭിച്ചിടത്ത് നിന്ന് വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി വളരാൻ സഹായിച്ചത് സ്ഥാപകനും നിലവിൽ മാനേജിം​ഗ് ഡയറക്ടറും സിഇഒയുമായി ഉദയ് കൊട്ടക്കിന്റെ ബുദ്ധിയാണ്.

 

2,83,464 കോടി രൂപയുടെ വിപണി മൂല്യവുമായി രാജ്യത്തെ ബാങ്കുകളിൽ മൂന്നാമതാണ് കൊട്ടക് മഹീന്ദ്ര. 1985ൽ 300 ചതുരശ്ര അടി വിസ്തീർണമുള്ള മുറിയിൽ നിന്ന് 1603 ബ്രാഞ്ചുകളും 2573 എടിഎമ്മുകളുമായി വളരുകയാണ് കൊട്ടക് മഹീന്ദ്ര. ബാങ്കിന്റെ വളർച്ച തന്നെയാണ് ഉദയ് കൊട്ടക്കിന്റെ ജീവിതത്തിലെ വിജയവും.

വ്യാപാര കുടുംബം

വ്യാപാര കുടുംബം

​ഗുജറാത്തിലെ ഒരു ഇടത്തരം സമ്പന്ന കുടംബത്തിലാണ് 1959 ല്‍ ഉദയ് കൊട്ടക് ജനിക്കുന്നത്. കറാച്ചിയിരുന്ന കുടുംബം വിഭജന കാലത്താണ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. കോട്ടൺ വ്യാപാരികളായിരുന്നു ഉദയുടെ പിൻതലമുറ. കണക്കിൽ തല്പരനായിരുന്ന ഉദയ് കൊട്ടക് കൊമേഴ്‌സില്‍ ബിരുനാന്ദര ബിരുദവും എംബിഎയും നേടിയിട്ടുണ്ട്. ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന ഉദയ് എംബിഎ പഠന കാലത്ത് മത്സരത്തിനിടെ തലയ്ക്ക് പരിക്കേറ്റ് ​ഗുരുതരാവസ്ഥയിട്ടുണ്ട്.

ഇതിനെ അതിജീവിച്ച് എംബിഎ പൂർത്തിയാക്കിയ ശേഷം ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ ജോലി ലഭിച്ചെങ്കിലും പിതാവിന്റെ നിർദ്ദേശാനുസരണമാണ് സ്വന്തമായി ബിസിനസിലേക്ക് ഇറങ്ങുന്നത്. 

ബാങ്കിം​ഗ് ബിസിനസ് തുടക്കം

ബാങ്കിം​ഗ് ബിസിനസ് തുടക്കം

കുടുംബത്തിൽ പരിചിതമല്ലാത്ത ബാങ്കിം​ഗ് ബിസിനസിലേക്കായിരുന്നു ഉദയ് കൊട്ടക്ക് ഇറങ്ങിയത്. 1980 ല്‍ ചെറുകിട ഫിനാന്‍ഷ്യല്‍ ഏജന്‍സിയാണ് അദ്ദേഹം ആദ്യം ആരംഭിച്ചത്. ഇതിനായി പിതാവ് 300 ചതുരശ്ര അടി വിസ്തീർണമുള്ള മുറി വാടയ്ക്ക് എടുത്തു നൽകി.

23ാം വയസിലാണ് ഉദയ് കൊട്ടക് കൊട്ടക് കാപ്പിറ്റല്‍ മാനേജ്‌മെന്റ് ഫിനാന്‍സ് എന്ന പേരില്‍ ഫിനാല്‍ഷ്യല്‍ ഏജന്‍സി ആരംഭിക്കുന്നത്. സുഹൃത്തുകളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും കടം വാങ്ങിയ തുക ഉപയോഗിച്ച് ബില്‍ ഡിസ്‌കൗണ്ടിംഗ് ബിസിനസായിരുന്നു തുടക്കത്തില്‍ നടത്തികൊണ്ടിരുന്നത്.

അവസരം ഉപയോ​ഗപ്പെടുത്തുക

അവസരം ഉപയോ​ഗപ്പെടുത്തുക

ഇക്കാലത്ത് ടാറ്റ കമ്പനിയായ നെല്‍കോ പ്രവര്‍ത്തന മൂലധന ആവശ്യത്തിനായി വായ്പ എടുക്കുന്നത് അറിഞ്ഞ ഉദയ് ഇവിടെയാണ് തന്റെ സംരംഭ ബുദ്ധി പ്രയോ​ഗിച്ചത്. നെൽകോ 17 ശതമാനം പലിശ നിരക്കില്‍ ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നത് അറിഞ്ഞ ഉദയ് കൊട്ടക് അവസരം മുതലാക്കി. അക്കാലത്തെ നിക്ഷേപത്തിന് 6 ശതമാനം പലിശയാണ് ബാങ്കുകൾ നൽകിയിരുന്നത്. നിക്ഷേപത്തിന് 12 ശതമാനം പലിശ വാഗ്ദാനം നല്‍കി സുഹൃത്തുകളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പണം കടം വാങ്ങി.

16 ശതമാനം നിരക്കിൽ വായ്പ നൽകി ഉദയ് ബിസിനസ് നടത്തി. ടാറ്റ കമ്പനി എന്ന ഉറപ്പിലാണ് സുഹൃത്തുക്കൾ പണം നിക്ഷേപിച്ചത്. ഈ ഇടപാടിൽ യാതൊരു മൂലധനവുമില്ലാതെ ഉദയ് കൊട്ടക് 4 ശതമാനം ലാഭം കയ്യിലാക്കി.

മാരുതി കാർ

മാരുതി കാർ

1989 ലാണ് ഉദയ് കൊട്ടക് കാര്‍ വായ്പയിലേക്ക് തിരിയുന്നത്. അന്ന് സിറ്റിബാങ്ക് മാത്രമാണ് ഇന്ത്യയിൽ കാര്‍ വായ്പ നൽകിയിരുന്നത്. 13 ശതമാനം ആയിരുന്നു പലിശ നിരക്ക്. സിറ്റി ബാങ്കിനോട് നേരിട്ട് മത്സരിക്കുന്നതിന് പകരം മറ്റൊരു ആശയമാണ് ഉദയ് കൊട്ടക് തിരഞ്ഞെടുത്തത്. അക്കാലത്ത് 6-8 മാസമായിരുന്നു മാരുതി കാറിനുള്ള ബുക്കിം​ഗ് സമയം. ഇതിനാൽ കമ്പനി 5,000 മാരുതി കാറിന് ഓർഡർ നൽകുകയും കാർ ആവശ്യക്കാർക്ക് വായ്പ നൽകുകയും ചെയ്തു. 

കൊട്ടക്ക് എങ്ങനെ മഹീന്ദ്രയായി

കൊട്ടക്ക് എങ്ങനെ മഹീന്ദ്രയായി

പേരിലെ മഹീന്ദ്ര കാരണം മഹീന്ദ്ര ​ഗ്രൂപ്പിന്റെ കമ്പനിയാണെന്ന് ധരിച്ചവരുണ്ടാകാം. 1985 ൽ ആരംഭിച്ച കമ്പനി തൊട്ടടുത്ത വർഷം കൊട്ടക് മഹീന്ദ്രയായി. ടാറ്റയുമയള്ള ഇടപാടിന് ശേഷം മഹീന്ദ്ര കമ്പനികളുമായും കൊട്ടക് ഫിനാൻസ് പ്രവർത്തിച്ചു. ഇക്കാലത്താണ് മഹീന്ദ്ര യൂജിന്‍ കമ്പനിയുടെ ജനറല്‍ മാനേജറായിരുന്ന ആനന്ദ് മഹീന്ദ്രയെ ഉദയ് കൊട്ടക് പരിചയപ്പെടുന്നത്.

ബിസിനസ് രീതി മനസിലാക്കിയ ശേഷമാണ് ആനന്ദ്് മഹീന്ദ്ര കമ്പനിയിൽ നിക്ഷേപിക്കുന്നത്. 1986 എപ്രില്‍ 8നാണ് കൊടക് മഹീന്ദ്ര ഫിനാന്‍സ് ലിമിറ്റഡ് എന്ന് പേരു മാറ്റുന്നത്.

ബാങ്കിതര ധനകാര്യ സ്ഥാപനത്തിൽ നിന്ന് ബാങ്കിലേക്ക്

ബാങ്കിതര ധനകാര്യ സ്ഥാപനത്തിൽ നിന്ന് ബാങ്കിലേക്ക്

കൊടക് മഹീന്ദ്ര ഫിനാന്‍സ് ലിമിറ്റഡ് 1990 ലാണ് ഫിനാന്‍സ് ഡിവിഷൻ ആരംഭിക്കുന്നത്. തൊട്ടുത്ത വര്‍ഷം നിക്ഷേപ വിഭാ​ഗവും ആരംഭിച്ചു. ഇതേ വർഷം ഫികോം എന്ന ഫിനാന്‍ഷ്യല്‍ റീട്ടെയില്‍ മാര്‍ക്കറ്റിംഗ് നെറ്റ്‍വർക്ക് കമ്പനിയും എറ്റെടുത്തു.

1994 ല്‍ മൗറീഷ്യസിലും ദുബൈയിലും ഓഫീസുമായി കമ്പനി വിദേശത്തേക്കും സ്വാധീനം ഉറപ്പിച്ചു. 2003 ല്‍ കൊട്ടക് മഹീന്ദ്ര ഫിനാന്‍സ് ലിമിറ്റഡിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്കിംഗ് ലൈസന്‍സ് ലഭിക്കുന്നത്. രാജ്യത്ത് ആദ്യായി ലൈസന്‍സ് ലഭിച്ച ബാങ്കിതര ധനകാര്യ സ്ഥാുപമാണ് കൊട്ടക്. 2014 ല്‍ ഐഎന്‍ജി വൈശ്യ ബാങ്കിനെ കൊട്ടക് ഏറ്റെടുത്തു.

ഇന്ന് ,83,464 കോടി രൂപയുടെ വിപണി മൂല്യവുമായി രാജ്യത്തെ ബാങ്കുകളിൽ മൂന്നാമതാണ് കൊട്ടക് മഹീന്ദ്ര. ഇതിനൊപ്പം 14.3 ദശലക്ഷം ഡോളർ ആസ്തിയുമായി ഇന്ത്യൻ സമ്പന്നരിൽ എട്ടാം സ്ഥാനത്താണ് ഉദയ് കൊട്ടക്.

Read more about: success story
English summary

Success Story Of Uday Kotak; How Uday Kotak Build Kotak Mahindra Bank From 300 Square Feet Room

Success Story Of Uday Kotak; How Uday Kotak Build Kotak Mahindra Bank From 300 Square Feet Room
Story first published: Thursday, September 29, 2022, 13:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X