കോളേജിൽ നിന്ന് പഠനമുപേക്ഷിച്ച് പിന്നീട് ജീവിത വിജയം കൈവരിച്ച നിരവധി പ്രമുഖരുണ്ട്. ആപ്പിളിന്റെ സ്ഥാപകൻ സ്റ്റീവ് ജോബ്സും ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗുമൊക്കെ ഇക്കൂട്ടത്തിൽപ്പെടുന്നവരാണ്. ഇതുപോലെ കോളേജിൽ നിന്ന് പഠനമുപേക്ഷിച്ച് സ്വന്തം കഴിവുകൾകൊണ്ട് ജീവിത വിജയം നേടിയ 8 ചെറുപ്പക്കാരെ പരിചയപ്പെടാം.
കൈലാസ് കട്കർ
മഹാരാഷ്ട്രയിലെ റഹിമത്പൂർ എന്ന ഗ്രാമത്തിലാണ് കൈലാസ് കട്കർ ജനിച്ചത്. അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള കൈലാസ് കട്കർ കോളേജിൽ പോയി ബിരുദമോ ബിരുദാന്തര ബിരുദമോ എടുത്തിട്ടില്ല. എങ്കിലും 200 കോടി രൂപയുടെ ബിസിനസ് നടത്തുന്ന ക്വിക് ബീൽ ടെക്നോളജീസിന്റെ ചെയർമാനും സി.ഇ.ഒയുമാണ് കൈലാസ് കട്കർ. 1990 ൽ റേഡിയോ, കാൽക്കുലേറ്റർ തുടങ്ങിയവ റിപ്പയർ ചെയ്താണ് കൈലാസ് ബിസിനസ് ആരംഭിച്ചത്.
അസ്ഹർ ഇക്ബാൽ
മടിയാന്മാരായ വാർത്ത വായനക്കാർക്ക് വെറും ഒരു മിനിട്ടിൽ വാർത്തയുടെ പ്രസക്ത ഭാഗങ്ങൾ മാത്രം നൽകുന്ന ന്യൂസ് ഇൻ ഷോർട്ട്സ് എന്ന ആപ്പിന്റെ സ്ഥാപകനാണ് അസ്ഹർ ഇക്ബാൽ. ഡൽഹി ഐഐടിയിൽ നിന്ന് നാലാം വർഷം പഠനമുപേക്ഷിച്ചയാളാണ് അസ്ഹർ. ഓരോ വാർത്തയും 60 വാക്കുകളിൽ കുറവുള്ളവയായിരിക്കും എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.
ദീപക് രവീന്ദ്രൻ
2007ൽ എൽ.ബി.എസ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്ന ദീപക് രവീന്ദ്രൻ അഞ്ചാം സെമസ്റ്ററിൽ പഠനമുപേക്ഷിച്ചു. സിലബസ് നോക്കി പഠിക്കുന്നതിന് പകരം സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച ദീപക് ഇന്ന് ക്വസ്റ്റ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. ടെക്സ്റ്റ് മെസേജിലൂടെ സംശയങ്ങൾ ചോദിക്കുന്നവർക്ക് ഉത്തരം നൽകുന്ന വെബ്സൈറ്റാണിത്.
റിതേഷ് അഗർവാൾ
സ്ഥിരമായി യാത്ര ചെയ്യിന്ന ആരും തന്നെ 'ഓയോ' റൂംസ് എന്ന പേര് മറക്കാന്‍ സാധ്യതയില്ല. ഇന്ന് ഇന്ത്യ ഒട്ടാകെ ഈ നാമം അറിയുന്നുണ്ടെങ്കില്‍ അത് വെറുതെയല്ല, ദൃഢനിശ്ചയക്കാരനായ ഒരു യുവാവിന്റെ കഠിനാദ്ധ്വാനം കൊണ്ട് മാത്രമാണ്. റിതേഷ് അഗര്‍വാള്‍ എന്ന ചെറുപ്പക്കാരൻ ബിസിനസിൽ വിജയിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ല്യുന്റെ ഇന്ത്യ കാംപസില്‍ പ്രവേശനം നേടിയ രണ്ടാം ദിവസം റിതേഷ്‌കാംപസ് വിട്ടിറങ്ങി. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനുശേഷം നേടുന്ന ബിരുദത്തിനായി കാത്തുനില്‍ക്കാന്‍ റിതേഷിലെ അടങ്ങിയിരിക്കാത്ത സംരംഭകന്‍ തയാറായിരുന്നില്ല. ഹോട്ടല്‍ മുറികള്‍ വാടകയ്ക്ക് നല്‍കാനുള്ളവര്‍ക്ക് അത് ലിസ്റ്റ് ചെയ്യാനും റൂമുകള്‍ വ്യേുവര്‍ക്ക് ഓരോ ലൊക്കേഷന്‍ അനുസരിച്ച് തെരഞ്ഞെടുക്കാനും സഹായിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഓയോ റൂം.
കുനാൽ ഷാ
വിപ്ലവകരമായ ഓൺലൈൻ റീച്ചാർജ് സംവിധാനമായ ഫ്രീചാർജിന്റെ പിന്നിലെ തല കുനാൽ ഷായുടേതാണ്. ഫിലോസഫിയിൽ ബിരുദം നേടിയിട്ടുള്ള കുനാൽ ബിരുദാനന്ത ബിരുദമാണ് പാതിവഴിയിൽ ഉപേക്ഷിച്ചത്. 2010 ലാണ് കമ്പനി സ്ഥാപിച്ചത്. അടുത്തിടെ സ്നാപ്പ് ഡീൽ ഫ്രീചാർജിനെ സ്വന്തമാക്കി.
രാഹുൽ യാദവ്
റിയൽ എസ്റ്റേറ്റ് വെബ്സൈറ്റായ Housing.com ന്റെ സ്ഥാകരിൽ ഒരാളായ രാഹുൽ യാദവും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചയാളാണ്. ബോംബെ ഐഐടിയിൽ നിന്ന് നാലാം വർഷത്തെ പഠനം പൂർത്തിയാക്കാതെയാണ് രാഹുൽ ബിസിനസിലേയ്ക്ക് ഇറങ്ങിയത്.
പല്ലവ് നധാനി
ഫ്യൂഷൻ ചാർട്ട്, റേസർഫ്ലോ തുടങ്ങിയ വെബ്സൈറ്റുകളുടെ സിഇഒ ആയ പല്ലവ് നധാനി 16-ാം വയസ്സ് മുതൽ ബിസിനസിലേയ്ക്ക് ഇറങ്ങിയ ആളാണ്. സ്വന്തം കണ്ടുപിടിത്തങ്ങളിലൂടെയാണ് പല്ലവ് വിജയം നേടിയത്. യൂണിവേഴ്സിറ്റി ഓഫ് കൽക്കട്ടയിൽ നിന്ന് പഠനം ഉപേക്ഷിച്ചയാളാണ് പല്ലവ്.
അഭിഷേക് ഗുപ്ത
വെബ്, മൊബൈൽ എന്നിവയിലൂടെ ആളുകളെ ബന്ധിപ്പിക്കുന്ന Frankly.me എന്ന വെബ്സൈറ്റിന്റെ സ്ഥാപകനാണ് അഭിഷേക് ഗുപ്ത എന്ന ചെറുപ്പക്കാരൻ. ഡൽഹി ഐഐടിയിൽ നിന്ന് പഠനമുപേക്ഷിച്ചാണ് അഭിഷേക് തന്റെ കണ്ടുപിടുത്തങ്ങൾ നടത്തിയത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications