തൊഴിലിന്റെ മഹത്വത്തിന് ടാറ്റയുടെ ആദരം; സുമന്ത് മൂല്‍ഗോക്കറിൽ നിന്ന് ടാറ്റ സുമോയ്ക്ക് പേരു വന്നത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാറ്റ എന്ന പേര് കേൾക്കുമ്പോൾ സാധാരണക്കാർക്ക് ആദ്യം മനസിലെത്തുക ടാറ്റയുടെ ബസും ലോറികളുമാണ്. ഇന്ത്യൻ റോഡുകളറിഞ്ഞ് സഞ്ചാരം തുടരുകയാണ് ടാറ്റ വാഹനങ്ങൾ. ലോറിയിൽ തുടങ്ങി റേസിം​ഗ് കാറിലെത്തി നിൽക്കുകയാണ് ടാറ്റ വാഹനങ്ങളുടെ സഞ്ചാര പാത. 1945 സെപ്റ്റംബര്‍ 1ന് ടാറ്റ ലോക്കോമോട്ടീവ് ആന്‍ഡ് എൻജിനീയറിം​ഗ് സര്‍വീസ് എന്ന പേരിലാണ് കമ്പനി തുടങ്ങുന്നത്. റെയിൽവെയ്ക്ക് ലോക്കോ മോട്ടീവ് നിർമാണമായിരുന്നു കമ്പനിയുടെ ലക്ഷ്യം.

 

നവംബര്‍ ഒന്നിന് കമ്പനിക്ക് ലോക്കോ മോട്ടീവ് നിര്‍മാണത്തിനുള്ള ലൈസന്‍സ് ലഭിക്കുകയം ചെയ്തു. ഇവിടെ നിന്ന് വിവിധ സെ​ഗ്മെന്റുകളിൽ വാഹനങ്ങളും സിഎന്‍ജി, ഇലക്ട്രിക് ബസ്, റേസിം​ഗ് വാഹനങ്ങൾ അടക്കം കാലത്തിനൊത്ത് ടാറ്റ ഉയര്‍ന്നു. 2003 ഡിസംബറിലാണ് ടാറ്റ മോട്ടോഴ്സ് എന്ന പേരിലേക്ക് കമ്പനി മാറുന്നത്. ടാറ്റ മോട്ടോഴ്സുമായി അധികം അറിയപ്പെടാത്ത ചില കഥകൾ നോക്കാം.

ബെൻസ് ലോ​ഗോയുമായി ടാറ്റ

ബെൻസ് ലോ​ഗോയുമായി ടാറ്റ

ടാറ്റ എന്‍ജിനീയറിംഗ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനി (ടെല്‍കോ) എന്ന പേരിലാണ് കമ്പനി ആരംഭിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്താണ് ട്രക്ക് രം​ഗത്തെ സാധ്യതകൾ മനസിലാക്കിയാണ് ടെൽകോ ട്രക്കുകൾ നിർമിക്കുന്നത്. ഡൈംലര്‍ ബെന്‍സുമായി സാങ്കേതിക സഹകരണത്തോടെയാണ് ടെല്‍കോയില്‍ നിന്ന് ആദ്യ ട്രക്ക് പുറത്തിറങ്ങിയത്. ഇതിനാല്‍ തന്നെ വാഹനങ്ങളില്‍ മെഴ്സിഡസ് ലോഗോ ഉണ്ടായിരുന്നു. 1969 ലാണ് ബെൻസിന്റെ മൂന്ന് സ്റ്റാര്‍ ലോഗോയില്‍ നിന്ന്‌ ടാറ്റയുടെ ലോ​ഗോയിലേക്ക് കമ്പനി എത്തുന്നത്. 

Also Read: അപമാനം ചിരിച്ചു നേരിട്ട രത്തൻ ടാറ്റ; ഫോർഡ് ബ്രാൻഡിനെ വിലയ്ക്ക് വാങ്ങിയ മധുര പ്രതികാരംAlso Read: അപമാനം ചിരിച്ചു നേരിട്ട രത്തൻ ടാറ്റ; ഫോർഡ് ബ്രാൻഡിനെ വിലയ്ക്ക് വാങ്ങിയ മധുര പ്രതികാരം

റോഡ് കീഴടക്കിയ 407

റോഡ് കീഴടക്കിയ 407

1955 ല്‍ ജനീവ- ബോംബേ ട്രക്ക് റാലിയില്‍ പങ്കെടുത്ത മൂന്ന് ടാറ്റ ട്രക്കുകളും ബ്രേക്ക്ഡൗൺ ഇല്ലാതെ 8000 കിലോ മീറ്റര്‍ യാത്ര ചെയ്തു. 1961 ല്‍ ശ്രീലങ്കയിലേക്കാണ് ടാറ്റയുടെ ആദ്യ ട്രക്ക് കയറ്റി അയച്ചത്. ഇന്ന് 45 രാജ്യങ്ങളിലേക്ക് ടാറ്റ വാഹനങ്ങള്‍ കരയറ്റി അയക്കുന്നുണ്ട്. ചെറുകിട ചരക്കു നീക്കത്തിൽ മാറ്റങ്ങൾ കൊണ്ടു വന്ന ടാറ്റ 407 1986ലാണ് പുറത്തിറങ്ങുന്നത്.

407 എന്ന പേരില്‍ പ്രസിദ്ധമായ വാഹം ഐഷര്‍- മിഷ്തുബിഷി, ഡിസിഎം ടൊയോട്ട, സ്വരാജ് മസ്ദ, ആള്‍വിന്‍ നിസാന്‍ എന്നീ ഇന്തോ-ജപ്പാന്‍ സഹകരണത്തെ തകര്‍ത്താണ് റോഡ് കീഴടക്കിയത്. രാജ്യത്ത് തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച ആദ്യ കാർ ടാറ്റയുടെ ഇൻഡിക്കയാണ്. 

Also Read: 'സു​ഗന്ധവ്യഞ്ജനം തേടി വിദേശികൾ വന്ന വഴി തിരികെ നടന്നു'; 3000 കോടി വിറ്റുവരവുമായി കേരള കമ്പനിAlso Read: 'സു​ഗന്ധവ്യഞ്ജനം തേടി വിദേശികൾ വന്ന വഴി തിരികെ നടന്നു'; 3000 കോടി വിറ്റുവരവുമായി കേരള കമ്പനി

ടാറ്റ സുമോയുടെ പേരിന് പിന്നിലെ കഥ

ടാറ്റ സുമോയുടെ പേരിന് പിന്നിലെ കഥ


ടാറ്റ സുമോ എന്ന പേര് കേള്‍ക്കുമ്പോള്‍ ജപ്പാനിലെ സുമോ ഗുസ്തിക്കാരെ ഓര്‍മ വരുന്നവരുണ്ടാകും. ടാറ്റയുടെ ആദ്യ മള്‍ട്ടി യൂട്ടിലിറ്റി വാഹനത്തിന് പേരു വരാനുള്ള കാരണം ടാറ്റ മോട്ടോഴ്‌സിന്റെ ജീവനക്കാരനിൽ നിന്നു തന്നെയാണ്. ടാറ്റ എന്‍ജിനീയറിംഗ് ആന്‍ഡ് ലോക്കോ മോട്ടീവ് കമ്പനിയുടെ സിഇഒയായിരുന്ന സുമന്ത് മൂല്‍ഗോക്കറിനോടുള്ള ആദര സൂചകമായാണ് ടാറ്റ സുമോയ്ക്ക് ആ പേര് നൽകിയത്. ടെൽക്കോയുടെ എംഡിയായിരുന്ന കാലത്ത് സുമന്ത് മൂല്‍ഗോക്കർ ഉച്ച ഭക്ഷണ കമ്പനി ജീവനക്കാരോടൊപ്പമായിരുന്നില്ല ഭക്ഷണം കഴിച്ചിരുന്നത്. 

Also Read: തംസ് അപ്പിന്റെ വിരലരിഞ്ഞ കൊക്കകോള; ഇന്ത്യൻ സോഫ്റ്റ് ഡ്രിം​ഗ് ബ്രാൻഡിനെ സ്വന്തമാക്കിയ വിദേശ 'കെണി' ഇങ്ങനെAlso Read: തംസ് അപ്പിന്റെ വിരലരിഞ്ഞ കൊക്കകോള; ഇന്ത്യൻ സോഫ്റ്റ് ഡ്രിം​ഗ് ബ്രാൻഡിനെ സ്വന്തമാക്കിയ വിദേശ 'കെണി' ഇങ്ങനെ

സുമന്ത് മൂൽ​ഗോക്കർ

ഉച്ച ഭക്ഷണ സമയത്ത് സുമന്ത് മൂല്‍ഗോക്കറിനെ കാണാതാവുന്നത് ശ്രദ്ധിച്ച ടാറ്റ മാനേജ്മെന്റ് അദ്ദേഹത്തെ കണ്ടെത്തിയത് ഒരു ദാബയിലായിരുന്നു, ലോറി ഡ്രൈവർമാർക്കൊപ്പമായിരുന്നു അദ്ദേഹം ഉച്ചഭക്ഷണം കഴിച്ചിരുന്നത്. വാഹനം മെച്ചപ്പെടുത്താല്‍ ഡ്രൈവര്‍മാരില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ തേടുകയായരുന്നു അദ്ദേഹം. ഈ വിവരങ്ങൾ ഉപയോ​ഗിച്ച് വാഹനത്തിൽ വേണ്ട മാറ്റങ്ങളും അദ്ദേഹം കൊണ്ടു വന്നു. 1989 ല്‍ അദ്ദേഹം മരണപ്പെട്ടു. ഇതിന് ശേഷം ടാറ്റ പുറത്തിറക്കിയ മൾട്ടി യൂട്ടിലിറ്റി വാഹനത്തിന് അദ്ദേഹത്തിന്റെ പേരിന്റെ ആദ്യ രണ്ട് അക്ഷരങ്ങൾ ചേർത്താണ് പേര് നൽകിയത്.

Sumant Moolgaokar എന്നതിൽ നിന്നാണ് ടാറ്റാ സുമോ ഉണ്ടാകുന്നത്. ജംഷദ്പൂരിലെ ടെല്‍കോ കോളനിയില്‍ അദ്ദേഹത്തിന്റെ പേരില്‍ മൈതാനവുമുണ്ട്. 1994 മുതല്‍ 2019 വരെയാണ് ടാറ്റ സുമോ നിരത്തിലിറങ്ങിയത്. ടാറ്റാ സ്റ്റീല്‍ വൈസ് ചെയര്‍മാനും പിന്നീട് മാരുതി സുസൂക്കിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായിരുന്നു അദ്ദേഹം. 1990 ല്‍ അദ്ദേഹത്തെ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. കേന്ദ്രസർക്കാർ പ്ലാനിം​ഗ് കമ്മീഷനിലും മന്ത് മൂല്‍ഗോക്കർ അം​ഗമായിരുന്നു.

Read more about: tata business
English summary

Tata Sumo Named As A Respect For Former Telco CEO Sumant Moolgaokar

Tata Sumo Named As A Respect For Former Telco CEO Sumant Moolgaokar
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X