കേരളത്തിന്റെ തനത് വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി ഒരു സംരംഭം തുടങ്ങിയാലുള്ള വിജയ സാധ്യതയെ പറ്റി ചിന്തിക്കേണ്ടതില്ല. മലയാളികളുള്ള ഇടത്തെല്ലാം വിപണി ലഭിക്കും എന്നത് തന്നെയാണ് ഇത്തരം ഉത്പ്പന്നങ്ങളുടെ വിജയം. ചക്ക മലയാളിയെ തേടി പാക്കിലായി കടല്‍ കടന്നത് പോലെ ഓരോ ഉത്പ്പന്നങ്ങള്‍ക്കും സാധ്യതയുണ്ട്.
തെങ്ങുകളുടെ നാട്ടില്‍ നിന്ന് വിപണി പിടിക്കാന്‍ ഏറ്റവും അനുയോജ്യമായ ഉത്പ്പന്നം കരിക്ക് തന്നെയാണ്. കരിക്കിന്റെ ഉള്‍ഭാഗത്താണ് രുചിയും പുതുമയും ഒളിപ്പിച്ചിരിക്കുന്നത്. ഈ സമ്പത്തിന്റെ പാക്കിലാക്കി മാര്‍ക്കറ്റ് ചെയ്താല്‍ നല്ലൊരു ബിസിനസ് സാധ്യതയാണ്. ഇളനീർ പാക്കറ്റുകൾക്ക് ആവശ്യക്കാരേറുന്ന കാലത്ത് വിദേശത്തേക്കടക്കം സാധ്യതയുള്ള ഈ സംരംഭം ആരംഭിക്കാന്‍ എന്ത് ചെലവ് വരുമെന്ന് നോക്കാം.
കരിക്ക് ലഭിക്കുമോ
കേരം തിങ്ങും കേരള നാടാണെന്ന് പറയുമെങ്കിലും കേരളത്തില്‍ വേണ്ടത്ര ഇളനീര് ലഭിക്കുമോ എന്നതാണ് ആദ്യ ചോദ്യം. കേരളത്തില്‍ പച്ചതേങ്ങ സംഭരണം പോലും കൃത്യമായ നടക്കാത്തിനാല്‍ കര്‍ഷകര്‍ ബുദ്ധിമുട്ടിലാകുന്ന സമയത്ത് ഇളനീര് സംസ്കരണം നടത്തിയാല്‍ വലിയ തോതില്‍ ഇളനീര് കേരളത്തില്‍ നിന്ന് തന്നെ സംരംഭരിക്കാം. ഇതോടൊപ്പം സ്ഥിരമായി ഇളനീര് ലഭ്യമാക്കുന്ന ഏജന്റുമാര്‍ ഇന്നുണ്ട്. തമിഴ്നാട്ടിലും വലിയ തോതില്‍ കേര കര്‍ഷകരുണ്ട്.
ഇതിനാല്‍ അസംസ്കൃ വസ്തുക്കളുടെ അഭാവം വരുന്നില്ല. എന്നാലും ഇവയുടെ വിലയാണ് പരിഗണിക്കണം.. ഇളനീർ വില സീസണിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ശൈത്യകാലത്ത് വില്പന കുറയുന്നതിനാൽ വില കുറവായിരിക്കും. എന്നാൽ വേനൽ കാലത്ത് പ്രാദേശിക വിപണിയിലടക്കം ഇളനീരിന് ആവശ്യക്കാരുള്ളതിനാൽ വില വർധിക്കും.
പ്രവര്‍ത്തനം
ശേഖരിക്കുന്ന ഇളനീര് കഴിയുന്നത്ര വേഗത്തില്‍ വെള്ളം ശേഖരിക്കുകയാണ് വേണ്ടത്. ഇവ കഴുകി ബോറിംഗ്, സക്കിംഗ് യൂണിറ്റ് വഴി വെള്ളം ഊറ്റിയെടുക്കണം, ഇവ തണുപ്പിച്ച് ആവശ്യമെങ്കില്‍ ബയോ പ്രിസര്‍വേറ്റീവ്സ് ചേര്‍ത്ത് ബോട്ടിലിംഗ് നടത്തണം. പാസ്ചുറൈസ് ചെയ്ത വിപണിയിലെത്തിക്കുന്നതാണ് പ്രവര്‍ത്തണം. മധുരമുള്ള ഇളനീരിനായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത അളവില്‍ പഞ്ചസാര കലർത്തുന്നുണ്ട്. ഇത് വിപണിയിൽ ദോഷമായി ബാധിക്കും.
ആവശ്യമായവ
2500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം ആവശ്യമാണ്. മികച്ച വൈദ്യുത സപ്ലൈ, 6 ജോലിക്കാര്‍ എന്നിവ ആവശ്യമായി വരും. ഇതിനായി വാഷിംഗ് യൂണിറ്റ്, ബോറിംഗ് യൂണിറ്റ്, സക്കിംഗ് യൂണിറ്റ്, ചില്ലിംഗ്, പാസ്ചുറൈസേഷന് യൂണിറ്റ്, സീലിംഗ് യൂണിറ്റ് എന്നിവ ആവശ്യമാണ്. പാക്കിംഗിനായി മൂന്ന് രീതി ഉപയോഗിക്കാം. ടെട്രാ പാക്കുകളിലോ പ്ലാസ്റ്റിക്ക് കുപ്പികളിലോ ക്യാനുകളിലോ വിതരണം ചെയ്യാം. ഇവയും ആവശ്യമാണ്.
ചെലവും വിറ്റുവരവും
കെട്ടിടത്തിനായി വരുന്ന തുക കിഴിച്ചാല്‍ 80 ലക്ഷം രൂപയോളം മെഷനറികള്ക്കായി ആവശ്യം വരും. പ്രവര്‍ത്തന മൂലധനമായി 30 ലക്ഷം രൂപ കാണണാം. രാജ്യത്തെ ടെണ്ടർ കോക്കനട്ട് വാട്ടർ വിപണി 2017 ല്‍ 9.2 മില്യണ്‍ ഡോളരായി വളര്‍ന്നിരുന്നു. 2023 ഓടെ ഇത് 25.4 മില്യണ്‍ ഡോളറിലേക്ക് എത്തുമെനനാണ് പ്രതീക്ഷിക്കുന്നത്.
ഇതേസമയം ലോക മാര്‍ക്കറ്റ് 20020-25 കാലഘട്ടത്തിൽ 6.3 ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാൽ നല്ല ലാഭം നേടാൻ സാധിക്കുന്ന സംരംഭമാണിത്.
പ്രതിദിനം 3000 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചൊരാൾക്ക് ലഭിക്കുന്ന ആദായമാണ് കണക്ക് കൂട്ടുന്നത്. ഇവ 200 രൂപ നിരക്കില്‍ വില്ക്കാന് സാധിക്കും. ഓൺലൈനായും പ്രാദേശിക വിപണിയിലും വിദേശത്തും വിപണ സാധ്യതയുണ്ട്. വര്‍ഷത്തില്‍ 300 ദിവസം വില്പന നടത്തിയാല്‍ വാര്‍ഷിക വിറ്റുവരവ് 18 കോടി രൂപയാണ്. ഇതില്‍ നിന്ന് ചെലവുകളും നികുതിയും കിഴിച്ചാൽ 4.50 കോടിയുടെ വാര്‍ഷിക ലാഭം പ്രതീക്ഷിക്കാം.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications