മുതൽ മുടക്കില്ലാതെ ലക്ഷങ്ങൾ നേടാം; മനസുണ്ടെങ്കിൽ മനം നിറയ്ക്കും വരുമാനം; 4 ബിസിനസ് ആശയങ്ങൾ നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസത്തിൽ കയ്യിലൊരു അധിക വരുമാനം വരുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. ചെറിയ ബിസിനസുകളിലൂടെ വരുമാനം കണ്ടെത്താനുള്ള നിരവധി ആശയങ്ങൾ ഇന്നുണ്ട്. വീട്ടമ്മമാരാണെങ്കിൽ സ്വന്തം ചെലവുകൾക്കുള്ള തുക സ്വന്തമായി കണ്ടെത്താനാകും. വിദ്യാർഥികൾക്ക് പഠന ചെലവുകൾക്കൊപ്പം സമ്പാദിക്കാനും സാധിക്കും. എന്നാൽ മുതൽമുടക്കാണ് ഇത്തരം ബിസിനസുകളിലേക്ക് ഇറങ്ങാൻ പലർക്കും തടസങ്ങളുണ്ടാക്കുന്നത്.

യാതൊരു മുതല്‍ മുടക്കുമില്ലാതെ വലിയ ആദായം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്ന ബിസിനസുകളും ഉണ്ടെന്നുള്ള കാര്യം അറിയാത്തതാണ് ഇത്തരക്കാരുടെ പ്രശ്നം. സമൂഹത്തിൽ അടുത്തറിയാവുന്ന പലരും ഇത്തരം സീറോ ഇന്‍വെസ്റ്റ്‌മെന്റ് ബിസിനസുകളിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവരാണ്. ഇത്തരത്തിലുള്ള 4 ബിസിനസ് ആശയങ്ങളാണ് ചുവടെ വിശദമാക്കുന്നത്.

അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്

അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്

ഒരു ഉത്പ്പന്നം വാങ്ങണമെങ്കിൽ അതിനെ പറ്റി ജനങ്ങളറിയണം, ഇതൊരു ജോലിയായി കണ്ട് ദിവസത്തിൽ മണിക്കൂറുകൾ മെനക്കെട്ടാൽ മാസത്തിൽ വരുമാനം നേടാവുന്ന വഴിയാണ് അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്. ഉത്പ്പന്നങ്ങളുടെ പ്രൊമോഷന്‍ നടത്തി അതുവഴി കമ്മീഷൻ നേടുന്നതാണ് ഈ ബിസിനസ് രീതി. jvzoo.com, vcommisons, courseds.com തുടങ്ങിയ വെബ്സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്ത് ഉത്പ്പന്നം തിരഞ്ഞെടുത്ത് പ്രമോഷൻ നടത്താൻ സാധിക്കും. നിങ്ങളുടെ മാര്‍ക്കറ്റിംഗ് വഴി ഉപഭോക്താക്കളെത്തുമ്പോള്‍ അതിന് അനുസരിച്ച് കമ്മീഷന്‍ നേടാന്‍ സാധിക്കും. 

Also Read: 2 ലക്ഷത്തിൽ തുടങ്ങിയ സുഹൃത്തുക്കളുടെ കേക്ക് നിർമാണം, ഇന്നത്തെ വിറ്റുവരവ് 75 കോടി രൂപ!Also Read: 2 ലക്ഷത്തിൽ തുടങ്ങിയ സുഹൃത്തുക്കളുടെ കേക്ക് നിർമാണം, ഇന്നത്തെ വിറ്റുവരവ് 75 കോടി രൂപ!

കമ്മീഷന്‍

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ വലിയ തോതില്‍ പ്രചാരണം നേടിയ ബിസിനസ് രീതിയാണിത്. അഫിലിയേറ്റ് മാര്‍ക്കറ്റിംഗിന്റെ ഭാ​ഗമായകുന്നതിന് പ്രത്യേക യോ​ഗ്യത ആവശ്യമില്ല. ഫ്രീ വെബ്‌സൈറ്റ്, ഫേസ്ബുക്ക് പേജ്, ഇന്‍സ്റ്റഗ്രാം പേജ്, ടെലഗ്രാം, വാട്‌സാപ്പ് ​ഗ്രൂപ്പ് എന്നിവ വഴി പ്രൊമോഷൻ നടത്താം.സാധരണ ഗതിയില്‍ വില്പന നടന്നാലാണ് കമ്മീഷന്‍ ലഭിക്കുന്നത്. ഫ്രീ ട്രയല്‍, വെബ്‌സൈറ്റ്, ക്ലിക്ക്, ഡൗണ്‍ലോഡ് എന്നി സാഹചര്യങ്ങളിലും കമ്മീഷൻ ലഭിക്കാം. 

Also Read: എൻജിനീയർമാർ ചായ അടിച്ചാൽ അത് ബിടെക് ചായ; കോവിഡ് 'പണി' കൊടുത്തപ്പോൾ പിറന്നത് 75 തരം ചായകൾAlso Read: എൻജിനീയർമാർ ചായ അടിച്ചാൽ അത് ബിടെക് ചായ; കോവിഡ് 'പണി' കൊടുത്തപ്പോൾ പിറന്നത് 75 തരം ചായകൾ

ഇന്‍ഷൂറന്‍സ് അഡ്വൈൈസറി ബിസിനസ്

ഇന്‍ഷൂറന്‍സ് അഡ്വൈൈസറി ബിസിനസ്

ഇൻഷൂറൻസിന്റെ ആവശ്യകത ഓരോ ദിവസവും കൂടി വരികയാണ്. ലൈഫ് ഇൻഷൂറൻസ്, ഹെൽത്ത് ഇൻഷൂറൻസ്, വാഹന ഇൻഷൂറൻസ് തുടങ്ങി വിവിധ ഇൻഷൂറൻസുകളായി വളരുന്ന വിപണിയാണിത്. ലൈഫ്, ഹെൽത്ത് ഇൻഷൂറൻസുകളുടെ ആവശ്യകത കൂടതൽ മനസിലാക്കിയ സമയമായിരുന്നു കോവിഡ് കാലം.

ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഭാഗഹമായി കമ്പനിയുടെ ഇന്‍ഷൂറന്‍സ് ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വില്പന നടത്തുകയാണ് ഇന്‍ഷൂറന്‍സ് അഡ്വൈൈസറി ബിസിനസ് വഴി ചെയ്യേണ്ടത്. ഓഫ്‌ലൈനായും ഓണ്‍ലൈനായും ചെയ്യാന്‍ സാധിക്കുന്നൊരു ബിസിനസാണിത്.

ഉപഭോക്താക്കൾക്ക് പോളിസിയെ പറ്റി വിശദീകരിക്കുകയും പോളിസിയിൽ ചേർത്ത് പ്രീമിയം ശേഖരിച്ച് അടയ്ക്കുകയുമാണ് ചെയ്യേണ്ടത്. സ്വന്തം ഷെഡ്യൂള്‍ അനുസരിച്ച് പ്രവര്‍ത്തനം നടത്താം. ഒരു തുക പോലും ചെലവഴിക്കേണ്ട എന്നതും നേടിയെടുക്കാന്‍ സാധിക്കുന്ന തുകയ്ക്ക് യാതൊരു പരിധിയുമില്ലെന്നതുമാണ് ഇന്‍ഷൂറന്‍സ് അഡ്വൈൈസറി ബിസിനസിന്റെ പ്രത്യേകത. 10-5 ജോലി സമയമില്ലാത്തതിനാൽ തന്നെ വീട്ടമ്മമാര്‍ക്കും തിരഞ്ഞെടുക്കാം. 

ഡിജിറ്റല്‍ കോച്ചിംഗ്

ഡിജിറ്റല്‍ കോച്ചിംഗ്

കോവിഡിന് ശേഷം സജീവമായ ഇടങ്ങളിലൊന്നാണ് ഡിജറ്റില്‍ പഠനം. ഇതിന്റെ ചുവട് പിടിച്ച് വ്യത്യസ്ത മേഖലകളില്‍ അറിവുള്ളവര്‍ക്ക് ഡിജിറ്റലായി പരിശീലനം നടത്താവുന്നതാണ്. പ്രധാന ചെലവായ സ്ഥലത്തിന്റെ ആവശ്യം ഇവിടെ ഡിജിറ്റലായി പരിഹരിക്കപെടുന്നു. വ്യക്തിഗത ക്ലാസുകള്‍ വഴി അധിക വരുമാനവും നേടാം.

യോഗ, വ്യത്യസ്ത വിഷയങ്ങളിലെ ട്യൂഷന്‍ എന്നിവ കോഴ്സായി നടത്താം. ഇതിനായി udemy, skillshare,unacdemy തുടങ്ങിയ ഓണ്‍ലൈന്‍ കോച്ചിംഗ് ആപ്പ്/വെബ്‌സൈറ്റുകള്‍ ഉപയോ​ഗിക്കാം. ആദ്യം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീഡിയോ നിര്‍മിക്കണം. വെബ്‌സൈറ്റില്‍ രജിസ്ട്രേഷൻ നടത്തി വീഡിയോ അപ്ലോഡ് ചെയ്ത് കോഴ്സ് ഫീ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. 

Also Read: 'സു​ഗന്ധവ്യഞ്ജനം തേടി വിദേശികൾ വന്ന വഴി തിരികെ നടന്നു'; 3000 കോടി വിറ്റുവരവുമായി കേരള കമ്പനിAlso Read: 'സു​ഗന്ധവ്യഞ്ജനം തേടി വിദേശികൾ വന്ന വഴി തിരികെ നടന്നു'; 3000 കോടി വിറ്റുവരവുമായി കേരള കമ്പനി

റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റിം​ഗ്

റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റിം​ഗ്

റിയൽ എസ്റ്റേറ്റ് രം​ഗത്തിറങ്ങാൻ കൈ നിറയെ പണം വേണം എന്നത് സത്യമാണ്. ചിലവില്ലാതെ സമ്പാദിക്കാവുന്നൊരു മാർ​ഗമാണ് റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റിം​ഗ്. റിയല്‍ എസ്റ്റേറ്റ വിപണിയില്‍ വില്പനക്കാരെയും ആവശ്യക്കാരെയും ഒന്നിച്ചു ചേര്‍ക്കുക എന്നതാണ് ഇവിടുത്തെ ജോലി. പ്രാദേശികമായി നാട്ടുമ്പുറങ്ങളിൽ വില്പന നടത്താൻ വെച്ച വീടുകളും പണി നടക്കുന്ന കെട്ടിടങ്ങളും വരുമാന സ്രോതസിയി മാറും. 

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്

ഇത്തരം കെട്ടിടങ്ങളുടെയും വീട്ടുകളുടെ വീഡിയോയും ചിത്രങ്ങളും ഉടമയുടെ സമ്മതതോടെ ശേഖരിച്ച് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് നടത്തി വാങ്ങന്‍ തയ്യാറായ ആളെ കണ്ടെത്തുകയാണ് ജോലി. വില്പന നടക്കുമ്പോൾ 1-2 ശതമാനം കമ്മീഷന്‍ ലഭിക്കും. കെട്ടിട ഉടമയുടെ സമ്മതമാണ് ഇതിന് ആവശ്യം. സ്വന്തം വെബ്‌സൈറ്റ്, വാട്സ്ആപ്പ് കൂടാതെ മാജിക് ബ്രിക്‌സ്, 99ഏക്കേര്‍സ്, ഹൗസിംഗ് .കോം എന്നിവ വഴിയും മാർക്കറ്റിം​ഗ് നടത്താം. വില്പനയ്ക്കൊപ്പം വാടക വീടുകളും ബിസിനസിന്റെ ഭാ​ഗമാക്കാവുന്നതാണ്. 

Read more about: business
English summary

The 4 Zero Investment Business Ideas That Helps To Make A Decent Income; Here's Details

The 4 Zero Investment Business Ideas That Helps To Make A Decent Income; Here's Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X