സമോസ കച്ചവടം തുടങ്ങാൻ ​ഗൂ​ഗിളിലെ ജോലി ഉപേക്ഷിച്ചു; സെലിബ്രിറ്റികൾക്കും പ്രിയങ്കരം മുനാഫിന്റെ സമോസ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

​ഗൂ​ഗിളിലെ ഉയർന്ന ശമ്പളും പദവിയും ഉപേക്ഷിച്ച് മുനാഫ് എന്ന മുംബൈക്കാരൻ തുടങ്ങിയത് സമോസ കച്ചവടം. ബോളിവുഡ് താരങ്ങൾക്ക് വരെ പ്രിയങ്കരമാണ് ഇന്ന് മുനാഫിന്റെ സമോസയും മറ്റ് വിഭവങ്ങളും.

ബോറി കിച്ചൺ

ബോറി കിച്ചൺ

ബോറി കിച്ചൺ എന്നാണ് മുനാഫ് കപാഡിയ എന്ന എംബിഎക്കാരന്റെ പുതിയ തട്ടകതിന്റെ പേര്. കൊതിയൂറുന്ന ഭക്ഷണങ്ങളുണ്ടാക്കുന്ന കാര്യത്തിൽ ബോറി വിഭാ​ഗത്തിൽപെട്ട കപാഡിയാസ് പ്രശസ്തരാണ്. അതുകൊണ്ട് തന്നെയാണ് തന്റെ സംരംഭത്തിന് മുനാഫ് ബോറി കിച്ചൺ എന്ന പേര് നൽകിയത്.

അമ്മയും ഒപ്പം കൂടി

അമ്മയും ഒപ്പം കൂടി

ഗൂഗിളില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ജോലി ഉപേക്ഷിച്ച് സമോസ കച്ചവടം നടത്തുന്നതിനെക്കുറിച്ച് മുനാഫ് ആദ്യം പറയുന്നത് അമ്മ നഫീസയോടാണ്. ഒട്ടും നിരുത്സാഹപ്പെടുത്താതെ അമ്മ സമ്മതം മൂളി. മാത്രമല്ല വീട്ടിൽ ഒതുങ്ങിക്കൂടിയിരുന്ന നഫീസയും മുനാഫിനൊപ്പം കൂടി.

വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി ഭക്ഷണം

വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി ഭക്ഷണം

കച്ചവടത്തിനിറങ്ങും മുമ്പ് ഒരു പരീക്ഷണമെന്ന നിലയിൽ ആദ്യം ചെയ്തത് കുറച്ചു പേരെ വീട്ടിലേയ്ക്ക് ഭക്ഷണത്തിന് ക്ഷണിച്ചു വരുത്തി. ഇതിനായി ഇ-മെയില്‍ വഴിയും ഫോണ്‍ വിളിച്ചുമാണ് അതിഥികളെ ക്ഷണിച്ചു വരുത്തിയത്.

ആദ്യ വിൽപ്പന

ആദ്യ വിൽപ്പന

ആദ്യ വിൽപ്പനയിലൂടെ 700 രൂപയാണ് പ്രതിഫലമായി ലഭിച്ചത്. ഒരു തവണ കഴിച്ചു പോയവർ മറ്റു പലരേയുംകൂട്ടി വീണ്ടും വരാൻ തുടങ്ങിയതോടെ കച്ചവടെ പൊടിപൊടിക്കാൻ തുടങ്ങി.

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഇടം

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഇടം

സാധാരണക്കാരുടെ മാത്രമല്ല, സെലിബ്രിറ്റികളുടെ വരെ പ്രിയപ്പെട്ട ഭക്ഷണ ശാലയായി മാറിയിരിക്കുകയാണ് ബോറി കിച്ചൺ. ഹൃത്വിക് റോഷൻ, ഋഷി കപൂർ തുടങ്ങിയവരൊക്കെ ബോറി കിച്ചണിന്റെ ആരാധകരാണ്.

ബ്രാൻഡ് അംബാസിഡർ അമ്മ തന്നെ

ബ്രാൻഡ് അംബാസിഡർ അമ്മ തന്നെ

അമ്മ നഫീസയാണ് ബോറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്നാണ് മുനാഫ് പറയുന്നത്. അമ്മയുടെ കൈപ്പുണ്യവും മനോഭാവവുമാണ് തന്റെ വിജയത്തിന് പിന്നിലെന്നും മുനാഫ് പറയുന്നു.

മാർക്കറ്റിം​ഗ് തന്ത്രം

മാർക്കറ്റിം​ഗ് തന്ത്രം

എംബിഎക്കാരനായ മുനാഫ് തന്റെ ബിസിനസിന്റെ മാർക്കറ്റിം​ഗിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഫേസ്ബുക്കും വാട്ട്‌സാപ്പും മറ്റുമാണ് ബിസിനസ് പ്രചാരണത്തിനായി ഉപയോ​ഗിക്കുന്ന മാധ്യമങ്ങൾ. ഇതുവഴി ധാരാളം കസ്റ്റമേഴ്സ് ബോറി കിച്ചണിൽ എത്തുന്നുമുണ്ട്.

malayalam.goodreturns.in

English summary

This MBA graduate quit his job at Google to sell mutton samosas

If you closely follow the food scene in Mumbai, The Bohri Kitchen, needs no introduction. And, for those of you who are wondering what we are talking about, here’s a quick introduction to the city’s smartest food startup.
Story first published: Saturday, April 6, 2019, 10:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X