മിന്നൽ പണിമുടക്ക് ഇനിയില്ല, പണിമുടക്കാൻ 14 ദിവസം മുമ്പ് നോട്ടീസ് നിർബന്ധം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവനക്കാർക്ക് പണിമുടക്കാൻ 14 ദിവസത്തെ മുൻകൂർ നോട്ടീസ് നിർബന്ധമാണെന്ന് സർക്കാർ നിർദ്ദേശം. പുതിയ തൊഴിൽ നിയമപ്രകാരം ജീവനക്കാർക്ക് പണിമുടക്കാൻ 14 ദിവസത്തെ മുൻകൂർ നോട്ടീസ് നിർബന്ധമാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചതായി തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്‌വർ ബുധനാഴ്ച രാജ്യസഭയെ അറിയിച്ചു.

 

ഏതെങ്കിലും യൂണിറ്റിൽ പണിമുടക്ക് ഉണ്ടെങ്കിൽ, ജീവനക്കാർ കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും അറിയിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ കൊണ്ടുവരുന്ന പുതിയ തൊഴിൽ നിയമത്തിന്റെ ഭാഗമാണിതെന്നും വിവിധ സംസ്ഥാന സർക്കാരുകളുമായി മന്ത്രാലയം ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും ഗാംഗ്‌വർ പറഞ്ഞു.

ബാങ്ക് ജീവനക്കാരുടെ പെരുമാറ്റം തൃപ്തികരമല്ലെങ്കിൽ നിങ്ങൾ ഉടൻ ചെയ്യേണ്ടത് എന്ത്?

മിന്നൽ പണിമുടക്ക് ഇനിയില്ല, പണിമുടക്കാൻ 14 ദിവസം മുമ്പ് നോട്ടീസ് നിർബന്ധം

തൊഴിൽ നിയമങ്ങളിൽ സർക്കാർ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും അതിന്റെ ഭാഗമായി 44 തൊഴിൽ നിയമങ്ങളെ നാല് കോഡുകളായി കൂട്ടിച്ചേർക്കുകയാണെന്നും മന്ത്രി പറഞ്ഞു. 2016 ലെ ഒരു സർവേ പ്രകാരം രാജ്യത്ത് 10 കോടി കുടിയേറ്റ തൊഴിലാളികളുണ്ടെന്നും അത് ആകെ തൊഴിൽ ചെയ്യുന്നവരുടെ 20% വരുമെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തെക്കുറിച്ചും കോഡിൽ ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങളിൽ നിന്ന് നിർദ്ദേശം തേടിയ ഗംഗ്വാർ രാകേഷ് സിൻഹയും ദിഗ്‌വിജയ സിങ്ങും ഉന്നയിച്ച പ്രശ്‌നത്തിന് മറുപടി നൽകുകയായിരുന്നു. തൊഴിലാളികളുടെ കുടിയേറ്റത്തെക്കുറിച്ച് ജില്ല തിരിച്ചുള്ള സർവേ നടത്താൻ സിംഗ് സർക്കാരിനോട് ആവശ്യപ്പെട്ടു. പട്ടിക തയ്യാറാക്കാൻ സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗംഗ്വാർ വ്യക്തമാക്കി.

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് മുട്ടൻ പണിയുമായി മോദി സർക്കാർ

English summary

മിന്നൽ പണിമുടക്ക് ഇനിയില്ല, പണിമുടക്കാൻ 14 ദിവസം മുമ്പ് നോട്ടീസ് നിർബന്ധം

The government has recommended that 14-day advance notice is mandatory for employees to strike. Labor Minister Santosh Kumar Gangwar on Wednesday informed the Rajya Sabha. Read in malayalam.
Story first published: Thursday, November 28, 2019, 9:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X