ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്തയായി ഇന്ത്യൻ ബാങ്ക് അസോസിയേഷനും (ഐബിഎ) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും (യുഎഫ്‌ബിയു). ബുധനാഴ്ച പ്രതിവർഷം 15 ശതമാനം ശമ്പള വർദ്ധനവിന് കരാർ ഒപ്പിട്ടതായി ഒരു പ്രമുഖ ബാങ്ക് യൂണിയൻ നേതാവ് അറിയിച്ചു. സ്വകാര്യ, പൊതു ബാങ്കുകളിലുടനീളം ശമ്പളത്തിലും വേതനത്തിലും മൊത്തം 15 ശതമാനം വർധനവ് ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ.
വേതന വർദ്ധനവ്
പൊതു, സ്വകാര്യ, വിദേശ ബാങ്കുകൾ ഉൾപ്പെടെ 37 ഓളം ബാങ്കുകൾ ജീവനക്കാർക്ക് വേതന വർദ്ധനവ് നൽകാൻ തീരുമാനിച്ചതായാണ് വിവരം. മുംബൈയിൽ വച്ച് നടന്ന ഐബിഎ ആൻഡ് യുഎഫ്ബിയു യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. ഐ.ബി.എയും ഓഫീസേഴ്സ് യൂണിയനുകളും തമ്മിലുള്ള ധാരണാപത്രം അനുസരിച്ച് 10 ലക്ഷത്തോളം ജീവനക്കാർക്ക് പ്രയോജനം ചെയ്യുന്ന വേതന പരിഷ്കരണം 2017 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
സംഘടനകളുടെ തീരുമാനം
ബാങ്കുകളുടെ മാനേജുമെന്റുകളെ പ്രതിനിധീകരിക്കുന്ന ഐബിഎയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുകളിലെ (യുഎഫ്‌ബിയു) അംഗങ്ങളും ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവ തമ്മിൽ നടന്ന യോഗത്തിലാണ് തീരുമാനം. ശമ്പളത്തിലും അലവൻസിലുമുള്ള വാർഷിക വേതന വർദ്ധനവ് 2017 മാർച്ച് 31 ലെ വേതന ബില്ലിന്റെ 15 ശതമാനമായി അംഗീകരിച്ചിട്ടുണ്ട്. തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും ഇടയിലുള്ള വാർഷിക വേതന വർദ്ധനവ് പ്രത്യേകമായി നടപ്പാക്കുമെന്ന് ധാരണാപത്രത്തിൽ പറയുന്നു.
പ്രിവിലേജ് ലീവ്
വ്യക്തിഗത ബാങ്കിന്റെ പ്രവർത്തന, അറ്റ ലാഭത്തെ അടിസ്ഥാനമാക്കി പൊതുമേഖലാ ബാങ്കുകളിൽ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് ഏർപ്പെടുത്തുന്നതിനും ഇരു സംഘടനകളും സമ്മതിച്ചു. എല്ലാ വർഷവും അഞ്ച് ദിവസത്തേക്ക് പ്രിവിലേജ് ലീവ് എൻക്യാഷ് ചെയ്യുന്നതിനും 55 വയസ്സിനും അതിനുമുകളിലും പ്രായമുള്ള തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും ഏഴ് ദിവസം വരെ ലീവ് എൻക്യാഷ് ചെയ്യുന്നതിനും സംഘടനകൾ പിന്തുണ നൽകി.
നാഷണൽ പെൻഷൻ സ്കീം സംഭാവന
നാഷണൽ പെൻഷൻ സ്കീമിൽ ബാങ്കിന്റെ സംഭാവന വർദ്ധിപ്പിക്കാനും തീരുമാനമായി. നിലവിലെ 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി ഉയർത്തും.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications