നിങ്ങൾ എസ്‌ബിഐ അക്കൗണ്ട് ഉടമയാണോ? ജൂണ്‍ 30 വരെ 15G, ഫോം 15H എന്നിവ ഓൺലൈനായി സമർപ്പിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലിശ വരുമാനത്തിലെ ടിഡിഎസ് പിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ഫോം 15 ജി, ഫോം 15 എച്ച് എന്നിവ എസ്‌ബി‌ഐ അക്കൗണ്ട് ഉടമകൾക്ക് ഇപ്പോൾ ഓൺലൈനായി സമർപ്പിക്കാം. ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ബാങ്ക് ശാഖകളിലെത്തിയോ ഇത് സമർപ്പിക്കാവുന്നതാണ്. വരുമാനം നികുതി അടയ്‌ക്കേണ്ട പരിധിക്ക് താഴെയുള്ള ആളുകളാണ് ഫോം 15 ജി, ഫോം 15 എച്ച് എന്നീ ഫോമുകൾ ഫയൽ ചെയ്യുന്നത്. മാര്‍ച്ച് 25-ന് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തിലേക്ക് സമര്‍പ്പിച്ചിട്ടുള്ള ഫോം 15 ജി, 15 എച്ച് എന്നിവ 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് കൂടി ബാധകമാകുന്ന തരത്തില്‍ ജൂണ്‍ 30 വരെ നീട്ടികൊണ്ട് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വിജ്ഞാപനമിറക്കിയിരുന്നു. അതായത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ടാക്‌സ് ഡിഡക്ഷന്‍ ആവശ്യമുള്ളവർക്ക് ജൂണ്‍ അവസാനം വരെ ഈ ഫോമുകള്‍ സമർപ്പിക്കാം.

 

വരുമാനം നികുതി അടയ്‌ക്കേണ്ട പരിധിക്ക് താഴെയുള്ള ആളുകളാണ് ഫോം 15 ജി, ഫോം 15 എച്ച് എന്നീ ഫോമുകൾ ഫയൽ ചെയ്യുന്നത്. ഇവ സാധാരണയായി നികുതിദായകർ എല്ലാ സാമ്പത്തിക വര്‍ഷത്തിലും ഏപ്രിൽ മാസത്തിൽ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമാണ് സമർപ്പിക്കുന്നത്. 60 വയസിന് മുകളിലുള്ളവര്‍ക്ക് വേണ്ടിയാണ് ഫോം 15 എച്ച്. എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഫോം 15 ജി. ഈ രണ്ട് ഫോമുകളും ഒരു സാമ്പത്തിക വര്‍ഷത്തേയ്ക്കാണ് ബാധകമാകുക. പലിശ വരുമാനത്തിന് ബാങ്കുകള്‍ ടി ഡി എസ് പിടിക്കുന്നില്ല എന്നുറപ്പാക്കാന്‍ അതുകൊണ്ട് തന്നെ ഒരോ സാമ്പത്തിക വര്‍ഷാരംഭത്തിലും അക്കൗണ്ടുടമകള്‍ ഇത് നല്‍കണം.

നിങ്ങൾ എസ്‌ബിഐ അക്കൗണ്ട് ഉടമയാണോ? ജൂണ്‍ 30 വരെ 15G, ഫോം 15H എന്നിവ ഓൺലൈനായി സമർപ്പിക്കാം

15 ജി, ഫോം 15 എച്ച് എന്നിവ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫോമുകൾ സമർപ്പിക്കുമ്പോൾ അതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കുക. പ്രധാനമായും നിങ്ങളുടെ പാൻ നമ്പർ, വർഷം എന്നിവ. ഇതിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ബാങ്ക് ടിഡി എസ് റിട്ടേണ്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ തെറ്റാണെന്ന് കാണിക്കുകയും ഇത് അക്കൗണ്ടുടമയ്‌ക്ക് പാന്‍ കാര്‍ഡില്ല എന്ന അനുമാനത്തില്‍ 20 ശതമാനം നികുതി പിടിക്കാന്‍ കാരണമാവുകയും ചെയ്യും.

ഫോം 15 ജി, ഫോം 15 എച്ച് എന്നിവയ്‌ക്കുള്ള നിയമങ്ങൾ വ്യത്യസ്തമാണ്

15 ജി:-

‌- നിങ്ങൾ ഒരു റസിഡന്റ് സ്റ്റാറ്റസിലുള്ള വ്യക്തിയായിരിക്കണം.

‌- പ്രായം 60 വയസിൽ താഴെയായിരിക്കണം

‌- സാമ്പത്തിക വർഷത്തിൽ കണക്കാക്കിയ നികുതി ബാധ്യത ഉണ്ടാവാൻ പാടില്ല

15 എച്ച്:-

ബന്ധപ്പെട്ട സാമ്പത്തിക വർഷത്തേക്കുള്ള മൊത്തം വരുമാനത്തിന് നൽകേണ്ട എസ്റ്റിമേറ്റ് നികുതി ബാധ്യത ഇല്ലെങ്കിൽ ഒരു മുതിർന്ന പൗരന് (60 വയസ്സിന് മുകളിലുള്ളവർക്ക്) ഫോം 15 എച്ച് കമ്പനിക്ക് അല്ലെങ്കിൽ ഒരു ഫണ്ട് ഹൗസിലേക്ക് സമർപ്പിക്കാൻ കഴിയും.

English summary

15G and Form 15H can be submitted online until June 30th if you are sbi savings account holder | നിങ്ങൾ എസ്‌ബിഐ അക്കൗണ്ട് ഉടമയാണോ? ജൂണ്‍ 30 വരെ 15G, ഫോം 15H എന്നിവ ഓൺലൈനായി സമർപ്പിക്കാം

15G and Form 15H can be submitted online until June 30th if you are sbi savings account holder
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X