ആക്‌സിസ് ഗോള്‍ഡ് ഫണ്ട് വാങ്ങണോ?

Posted By:
Subscribe to GoodReturns Malayalam

ആക്‌സിസ് ഗോള്‍ഡ് ഫണ്ട് വാങ്ങണോ?
സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്കെല്ലാം നല്ല ലാഭം കിട്ടുന്ന കാലമാണിത്. ഓഹരി വിപണി ചാഞ്ചാട്ടസ്വഭാവം കാണിക്കുന്നതിനാല്‍ പല പ്രമുഖ ധനകാര്യസ്ഥാപനങ്ങളും സ്വര്‍ണം അടിസ്ഥാനമാക്കിയ ഫണ്ടുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. എസ്ബിഐ, ഐസിഐസിഐ ബാങ്കുകള്‍ക്കു പിറകെ ആക്‌സിസ് മ്യൂച്ചല്‍ ഫണ്ടും ഈ മേഖലയില്‍ സ്ഥാനമുറപ്പിക്കുകയാണ്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ് പ്ലാനിലൂടെ നിക്ഷേപം നടത്തുന്നതിന് യോജിച്ച രീതിയിലാണ് ആക്‌സിസ് ഗോള്‍ഡ് ഫണ്ട് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

ആക്‌സിസ് ഗോള്‍ഡ് ഫണ്ടില്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന തുകയ്ക്കുള്ള സ്വര്‍ണം ഫണ്ട് മാനേജരാണ് വാങ്ങി സൂക്ഷിക്കുക. ഫണ്ട് മാനേജര്‍ക്ക് ആക്‌സിസ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടി(ഇടിഎഫ്) ലൂടെയാണ് ഇത് സാധിക്കുന്നത്. സ്വര്‍ണവിപണിക്കനുസരിച്ചായിരിക്കും ഫണ്ടിന്റെ ഇറക്കവും കയറ്റവും.

ഒറ്റതവണ നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 5000 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. പ്രതിമാസം അടയ്ക്കാനാണ് പരിപാടിയെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ആയിരം രൂപയാണ്. അതേ സമയം സിപ്പിലൂടെ ആക്‌സിസ് ഗോള്‍ഡ് ഇടിഎഫില്‍ നിക്ഷേപിക്കുകയാണെങ്കില്‍ പ്രതിമാസം ഏറ്റവും ചുരുങ്ങിയത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില നല്‍കേണ്ടി വരും.
ഒരു പ്രധാന ന്യൂനത. ആക്‌സിസ് ഗോള്‍ഡ് ഫണ്ട് വാങ്ങുന്നതിന് ആക്‌സിസ് ഇടിഎഫിനേക്കാള്‍ അല്‍പ്പം ചെലവേറും. എക്‌സിറ്റ് ലോഡ് ഒരു ശതമാനമാണ്.

English summary

Axis Gold Fund ,Review, Invest, Do or Dont, ആക്‌സിസ് ഗോള്‍ഡ് ഫണ്ട്, നിക്ഷേപം

Axis Gold Fund is a fund of fund which will invest in the units of Axis Gold Exchange Traded Fund (ETF). It means it will not invest in Gold directly but will own another fund (Axis Gold ETF), which owns the physical gold. This fund provides you an option to invest in gold indirectly without holding a Demat Account but in an expensive way.
Story first published: Wednesday, September 28, 2011, 16:13 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns