എച്ച്ഡിഎഫ്‌സ് ഗോള്‍ഡ് ഫണ്ട് തുടങ്ങി

എച്ച്ഡിഎഫ്‌സ് ഗോള്‍ഡ് ഫണ്ട് തുടങ്ങി
എച്ച്ഡിഎഫ്‌സി മ്യൂച്ചല്‍ഫണ്ട് എച്ച്ഡിഎഫ്‌സി ഗോള്‍ഡ് ഫണ്ട് എന്ന പേരില്‍ ഓപണ്‍ എന്‍ഡ് ഡെബ്റ്റ് സ്‌കീം പ്രഖ്യാപിച്ചു. ഫണ്ടില്‍ നിക്ഷേപിക്കുന്ന ഈ പദ്ധതിയിലൂടെ സ്വര്‍ണത്തില്‍ സിസ്റ്റമാറ്റിക്കായി നിക്ഷേപം നടത്താന്‍ സാധിക്കും.

വിപണിയിലെ നഷ്ടത്തിന്റെ അളവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള നല്ലൊരു ഫണ്ടാണിത്. എച്ച്ഡിഎഫ്‌സിയുടെ തന്നെ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിലായിരിക്കും നിക്ഷേപം.

90 മുതല്‍ 100 ശതമാനം വരെ സ്വര്‍ണത്തിലോ അല്ലെങ്കില്‍ സ്വര്‍ണം അടിസ്ഥാനമാക്കിയ ഉല്‍പ്പന്നങ്ങളിലോ ആയിരിക്കും നിക്ഷേപിക്കുക. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച എന്‍എഫ്ഒ 21ാം തിയ്യതി ക്ലോസ് ചെയ്യും. 100 രൂപയാണ് എന്‍എഫ്ഒ വില. 5000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം.

എന്നാല്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ് രീതി ആഗ്രഹിക്കുന്നവര്‍ക്ക് 1000 രൂപ വീതം നിക്ഷേപിക്കാന്‍ സാധിക്കും. എക്‌സിറ്റ് ലോഡ് ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. ആഭ്യന്തര ഗോള്‍ഡ് ബെഞ്ച് മാര്‍ക്കിനെ അടിസ്ഥാനമാക്കിയായിരിക്കും ട്രേഡിങ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X