വില്‍പ്പന സമ്മര്‍ദ്ദം, വിപണി വീണ്ടും താഴും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

വിപണി, നിക്ഷേപകര്‍ക്ക് ആശങ്ക
മെയ് മാസത്തില്‍ വിറ്റൊഴിവാക്കുകയെന്നത് ഓഹരി വിപണിയിലെ ഒരു സ്ഥിരം മുദ്രാവാക്യമാണ്. കൈവശമുള്ള ഓഹരികളില്‍ ഭൂരിഭാഗവും വിറ്റൊഴിവാക്കി നല്ലൊരു അവസരത്തിനായി നിക്ഷേപകര്‍ കാത്തിരിപ്പ് തുടങ്ങുന്ന മാസമാണ് മെയ്. പക്ഷേ, ജൂണ്‍ തുടങ്ങിയിട്ടും വില്‍പ്പന സമ്മര്‍ദ്ദത്തില്‍ യാതൊരു കുറവും വരാത്തത് മുന്നോട്ടുള്ള യാത്രയും ശോഭനമായിരിക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്.

ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്‌നം വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ കൂട്ടത്തോടെ കളം വിടുന്നുവെന്നതാണ്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 640 കോടി രൂപയുടെ ഓഹരികളാണ് എഫ്‌ഐഐകള്‍ വിറ്റൊഴിവാക്കിയത്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 44000 കോടി രൂപയുടെ നിക്ഷേപമൊഴുക്കി വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ 16 ശതമാനം വിദേശനിക്ഷേപസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ കുറവുണ്ടാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി, ഗോള്‍ഡ്മാന്‍ സാച്ചെ, ബാങ്ക് ഓഫ് അമേരിക്ക എന്നിവയുടെ പ്രവചനങ്ങളാണ് വന്‍തോതില്‍ വിറ്റൊഴിവാക്കലിനു പ്രചോദനമായത്.

കഴിഞ്ഞ പത്തുദിവസമായി ആഗോളവിപണിയില്‍ തന്നെ കടുത്ത സമ്മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. വെള്ളിയാഴ്ച ആഗോളവിപണിയിലുണ്ടായ സമ്മര്‍ദ്ദമാണ് ഒരു പരിധിവരെ ഇന്ത്യയിലെ വില്‍പ്പന സമ്മര്‍ദ്ദത്തിനു കാരണമെങ്കിലും ആഭ്യന്തര സ്വാധീനങ്ങളെയും തള്ളികളയാനാവില്ല. യൂറോപ്യന്‍ പ്രതിസന്ധി അനുദിനം മൂര്‍ച്ഛിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഈ വില്‍പ്പന സമ്മര്‍ദ്ദം തുടരാനാണ് സാധ്യത.

ഈ വില്‍പ്പന സമ്മര്‍ദ്ദത്തിന്റെ സമ്മര്‍ദ്ദം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് മ്യൂച്ചല്‍ ഫണ്ടുകളിലാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ നിക്ഷേപകര്‍ കരുതലോടെ വേണം വിപണിയെ നേരിടാന്‍. താഴേക്കുവീണു കൊണ്ടിരിക്കുന്ന ഒരു കത്തി പിടിയ്ക്കാന്‍ ശ്രമിക്കരുതെന്ന പഴഞ്ചൊല്ല് ഓര്‍മ്മിക്കുന്നത് നന്ന്.

English summary

Stock, Selling, Pressure, Investors, Worry, ഓഹരി, ബിഎസ്, എന്‍എസ്ഇ, നിഫ്റ്റി, സെന്‍സെക്‌സ്‌

Sell in May and go away”, a popular adage used in markets to highlight a perennial weak performance of stock markets in the month of May, might now hold true for June as well.
Story first published: Sunday, June 3, 2012, 8:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X