ഫെഡറല്‍ റിസര്‍വ് എന്ത് ചെയ്യും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഫെഡറല്‍ റിസര്‍വ് എന്ത് ചെയ്യും?
ദിശയറിയാതെ വട്ടം കറങ്ങുന്ന ആഗോള ഓഹരി വിപണി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം കാത്തിരിക്കുകയാണ്. ബുധനാഴ്ച അവസാനിക്കുന്ന അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ നിര്‍ണായക യോഗത്തിനുശേഷം രാജ്യത്തെ സാമ്പത്തിക, തൊഴില്‍ നിലകളെ കുറിച്ചുള്ള അവലോകന റിപ്പോര്‍ട്ട് പുറത്തുവരും. കൂടാതെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന ചില ഇടപെടലുകളും ഫെഡറലിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.

പണപ്പെരുപ്പത്തിലുണ്ടായ ക്രമാതീതമായ വര്‍ധനവാണ് പലപ്പോഴും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായത്. കുതിച്ചുയരുന്ന പണപ്പെരുപ്പെത്തെ മെരുക്കാന്‍ പലിശനിരക്കുകള്‍ പതിമൂന്നു തവണയോളം ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായി. ബാങ്ക് പലിശകള്‍ വര്‍ധിച്ചതോടെ കമ്പനികളുടെ പ്രവര്‍ത്തന ചെലവ് കൂടുകയും ലാഭം താഴേക്കിറങ്ങുകയും ചെയ്തു. വായ്പകള്‍ക്ക് ചെലവേറിയതോടെ ഒട്ടുമിക്ക കമ്പനികളും പുതിയ നിക്ഷേപ പരിപാടികളും വിപുലീകരണ നീക്കങ്ങളും ഉപേക്ഷിച്ചുവെന്നുവേണം പറയാന്‍.

ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നും അസംസ്‌കൃത സാധനങ്ങള്‍ക്കുണ്ടായ വന്‍ഡിമാന്റ് വിലവര്‍ധനവിനാണ് കാരണമാക്കിയത്. ഇതോടെ ആഭ്യന്തര കമ്പനികളുടെ ഉത്പാദനചെലവ് ക്രമാതീതമായി വര്‍ധിച്ചു. കൂടാതെ കമോഡിറ്റി മേഖലയില്‍ പൊടിപൊടിച്ച ഊഹകച്ചവടങ്ങളും സാധന വില ക്രമാതീതമായി വര്‍ധിപ്പിച്ചു.

രൂപയിലുണ്ടാകുന്ന മൂല്യച്യുതിയും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. കയറ്റുമതിക്കാര്‍ക്ക് ലാഭമുണ്ടാക്കിയെങ്കിലും ഇറക്കുമതിക്കാര്‍ വന്‍ നഷ്ടമാണ് ഇതുകൊണ്ടുണ്ടായത്. അമേരിക്കയിലും യൂറോപ്പിലുമുണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധി മൂലം കയറ്റുമതിക്കാര്‍ക്ക് പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നതും കുറഞ്ഞു. സര്‍ക്കാറിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളെ തുടര്‍ന്ന് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ കൂട്ടത്തോടെ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങാന്‍ തുടങ്ങിയതും തിരിച്ചടിയായി.

English summary

America, Federal Reserve, Job Data, അമേരിക്ക, ഫെഡറല്‍ റിസര്‍വ്, ബിഎസ്ഇ, എന്‍എസ്ഇ

The Indian benchmark indices was seen trading flat amid mixed global cues. Asian peers rose on Wednesday on expectations of another round of monetary easing to boost the global economy.
Story first published: Wednesday, June 20, 2012, 14:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X