സെന്‍സെക്‌സ് 129 പോയിന്റ് താഴ്ന്നു

Posted By:
Subscribe to GoodReturns Malayalam

സെന്‍സെക്‌സ് 129 പോയിന്റ് താഴ്ന്നു
Manappuram Finance: Quotes, News
BSE 102.50BSE Quote1.05 (1.02%)
NSE 102.40NSE Quote1.15 (1.12%)
JSW Energy: Quotes, News
BSE 83.00BSE Quote4.35 (5.24%)
NSE 83.15NSE Quote4.55 (5.47%)
INR
ആഗോളവിപണിയിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയും താഴേക്കിറങ്ങി. വെള്ളിയാഴ്ച പുറത്തുവിട്ട അമേരിക്കന്‍ ജോബ്‌സ് ഡാറ്റയാണ് വില്ലനായത്. ഏഷ്യയിലെയും യൂറോപ്പിലെയും ഒട്ടുമിക്ക വിപണികളും നഷ്ടത്തിലൂടെയാണ് നീങ്ങിയത്.

മുംബൈ ഓഹരി സൂചിക 129.14 പോയിന്റ് താഴോട്ടിറങ്ങി 17391.98ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 41.80 പോയിന്റ് ഇടിഞ്ഞ് 5275.15ലും ക്ലോസ് ചെയ്തു. മറ്റു വിപണികള്‍ താഴോട്ടിറങ്ങുന്നതിനാല്‍ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ നടത്തിയ ശ്രമങ്ങളാണ് സെന്‍സെക്‌സിനെയും നിഫ്റ്റിയെയും തളര്‍ത്തിയത്.

മണപ്പുറം ഫിനാന്‍സും എന്‍ജിനിയേഴ്‌സ് ഇന്ത്യയുമാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മണപ്പുറം ഒരൊറ്റ ദിവസം കൊണ്ട് 5.83 ശതമാനം നേട്ടത്തോടെ 32.70ലും എന്‍ജിനിയേഴ്‌സ് ഇന്ത്യ 4.51 ശതമാനം വര്‍ധനവോടെ 238.60ലും വില്‍പ്പന നിര്‍ത്തി. വോക്കാര്‍ഡ് ലിമിറ്റഡ്, ജെയ്പൂ ഇന്‍ഫ്രാടെക് ലിമിറ്റഡ്, ഇന്ദ്രപ്രസ്ഥ ഗ്യാസ് കമ്പനികളും മുന്നോട്ടുകയറി.

ജെഎസ്ഡബ്ല്യു എനര്‍ജി ലിമിറ്റഡ്, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, അദാനി പവര്‍ ലിമിറ്റഡ്, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, ഹിന്ദ് സിങ്ക് കമ്പനികള്‍ക്ക് നാലര ശതമാനം മുതല്‍ അഞ്ചു ശതമാനം വരെ നഷ്ടമുണ്ടായി.

എന്നാല്‍ ഈ ഇറക്കത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ചില ഓഹരി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വരുന്ന 20-25 സെഷനുള്ളില്‍ വിപണി വന്‍കുതിച്ചുചാട്ടം തന്നെ നടത്തും. അതിനുമുമ്പുള്ള താല്‍ക്കാലി പിന്മാറ്റം മാത്രമാണിത്-കോടാക് സെക്യൂരിറ്റീസിലെ ശ്രീകാന്ത് ചൗഹാന്‍ അഭിപ്രായപ്പെട്ടു.

English summary

Sensex, 17392, Down 129 Point, Nifty 5275, ബിഎസ്ഇ, എന്‍എസ്ഇ, സെന്‍സെക്‌സ്, നിഫ്റ്റി, ഓഹരി

The Sensex closed at 17392, down 129 points from its previous close, and the Nifty shut shop at 5275, down 42 points.
Please Wait while comments are loading...
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC