ഇനി പാകിസ്താനികള്‍ക്കും ഇന്ത്യയില്‍ നിക്ഷേപിക്കാം

പാകിസ്താനികള്‍ക്കും ഇന്ത്യയില്‍ നിക്ഷേപിക്കാം
രാഷ്ട്രീയപരമായി ശത്രുതയുണ്ടെങ്കിലും പാകിസ്താനില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ വിലക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിരോധം, ബഹിരാകാശം, ആണവ ഇന്ധനം തുടങ്ങിയ മേഖലകളിലൊഴികെ എല്ലാത്തിലും നിക്ഷേപം നടത്താന്‍ അനുമതിയുണ്ട്. പക്ഷേ, എല്ലാം പാകിസ്താന്‍ സര്‍ക്കാര്‍ ചാനലിലൂടെ എത്തണമെന്നു മാത്രം.

നേരത്തെ പാകിസ്താനില്‍ നിന്നും ഒരുതരത്തിലുള്ള നിക്ഷേപവും ഇന്ത്യ അനുവദിച്ചിരുന്നില്ല. വിദേശനിക്ഷേപ നിയമങ്ങളില്‍ പുതിയ ഇളവുകള്‍ വരുത്തിയതോടെ പാകിസ്താനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ സാധിക്കും.

മറ്റൊരു പ്രത്യേകത, ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇതു സഹായിക്കും. പാകിസ്താന്‍ ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സിമന്റ്, ടെക്‌സ്റ്റൈല്‍, സ്‌പോര്‍ട്‌സ് മേഖലയിലായിരിക്കും കൂടുതല്‍ പാകിസ്താന്‍ നിക്ഷേപമുണ്ടാവുകയെന്നുറപ്പാണ്. പാകിസ്താന്‍ പ്രിയപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച വ്യാപാരബന്ധമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X