വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

By Shinod
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ചില കടുത്ത സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് അനുഗ്രഹമായി. ഡീസല്‍ അടക്കമുള്ള ഇന്ധനവിലയില്‍ ഉടന്‍ വര്‍ധനവുണ്ടാകുമെന്ന് മന്ത്രി എസ് ജയ്പാല്‍ റെഡ്ഡി പ്രഖ്യാപിച്ചതിനു തൊട്ടുപിറകെ ഹിന്ദുസ്ഥാന്‍ പെട്രോളിയം 3.6 ശതമാനവും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ 2.47 ശതമാനവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 0.65 ശതമാനവും മുന്നേറ്റം രേഖപ്പെടുത്തി.

സെന്‍സെക്‌സ് 86.17 ശതമാനം ഉയര്‍ന്ന് 17852.95ലും നിഫ്റ്റി 26.55 പോയിന്റ് വര്‍ധിച്ച് 5390ലും ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാന്‍സ് 10.57 ശതമാനവും ഓപ്‌റ്റോ സര്‍ക്യൂട്ട്‌സ് ഇന്ത്യ, യൂനിടെക് ലിമിറ്റഡ്, റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ്, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ഏഴു ശതമാനത്തോളവും നേട്ടമുണ്ടാക്കി.

സെസാ ഗോവ, യുനൈറ്റഡ് ബ്രിവറീസ് ലിമിറ്റഡ്, സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍, പാന്റലൂണ്‍ റിട്ടെയില്‍ എന്നീ ഓഹരികളാണ് തിരിച്ചടിയേറ്റത്. സെസാ ഗോവയുടെ മൂല്യത്തില്‍ 5.81 ശതമാനത്തിന്റെ നഷ്ടമാണുണ്ടായത്. സംസ്ഥാനത്തെ 90ഓളം ഖനികള്‍ അടച്ചുപൂട്ടാനുള്ള ഗോവസര്‍ക്കാറിന്റെ ഉത്തരവാണ് സെസ ഗോവയ്ക്ക് തിരിച്ചടിയായത്.

എച്ച്ഡിഎഫ്‌സിയുടെ ഓഹരി വിലയിലുണ്ടായ കുതിപ്പാണ് വിപണിയെ ഏറെ സഹായിച്ചത്.സീമെന്റ്‌സ്, ഐഡിഎഫ്‌സി, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസുകള്‍ക്കും നല്ല ദിവസമായിരുന്നു.

English summary

Fuel Price Hike, Market End High, സെന്‍സെക്‌സ്, നിഫ്റ്റി, ബിഎസ്ഇ, എന്‍എസ്ഇ, ഓഹരി

Markets ended the day higher led by strong gains in housing finance company, HDFC. The S&P CNX Nifty closed the day higher by 27 points at 5390 points, while the Sensex ended higher by 86 points.
Story first published: Tuesday, September 11, 2012, 16:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X