ഓഹരി വിപണിയെ ഇനിയും പേടിക്കണോ?

ഓഹരി വിപണി, ഭീഷണികള്‍ ഇപ്പോഴും സജീവം
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഓഹരി വിപണി തിരിച്ചുവരവിന്റെ പാതയിലാണ്. യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉദാരവത്കരണ നടപടികള്‍ കൂടുതല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചുവെന്നതാണ് ഇതിനു പ്രധാനകാരണം. നിലവിലുള്ള സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നതുകൊണ്ടുള്ള റിസ്‌കുകള്‍ എന്തൊക്കെയാണ്?

ഏറെ കാലത്തിനുശേഷം ഓഹരിവിലകളില്‍ 15മുതല്‍ 17 ശതമാനം വരെ വര്‍ധനവുണ്ടായ സമയമാണിത്. നിലവിലുള്ള വിലയ്ക്ക് ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നത് അപകടകരമാണ്.

മറ്റൊരു കാരണം ഓഹരികള്‍ക്ക് വില കൂടിയെങ്കിലും അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പണപ്പെരുപ്പവും ധനകമ്മിയും ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുകയാണ്. ഈ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഗ്രീസ് അനുദിനം പാപ്പരാവുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. സാമ്പത്തിക ഉത്തേജകപാക്കേജുകള്‍ അനുവദിക്കുന്നതിന് യൂറോപ്യന്‍ യൂനിയനും ഐഎംഎഫും മുന്നോട്ടുവെച്ച പല സാമ്പത്തികപരിഷ്‌കരണ നടപടികളും കടുത്ത ജനകീയപ്രതിഷേധത്തിനു മുന്നില്‍ കുടുങ്ങികിടക്കുകയാണ്.

തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത് രാഷ്ട്രീയ അനിശ്ചിതത്വം തീര്‍ത്തിരിക്കുകയാണ്. നിലവില്‍ പിന്തുണ നല്‍കുന്നവരെല്ലാം ഇത് താല്‍ക്കാലികം മാത്രമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X