ഓഹരി വിപണിയില്‍ നഷ്ടം: രൂപയുടെ മൂല്യമിടിഞ്ഞു

By Justin
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ വന്‍ നഷ്ടം
മുബൈ: ബോംബെ ഓഹരി സൂചിക സെന്‍സെക്‌സ്‌ ആറാഴ്‌ചയിലെ ഏറ്റവും വലിയ ഇടിവു നേരിട്ടു. 252 പോയിന്റ്‌ താഴ്‌ന്ന്‌ 21,000 പോയിന്റു താഴെ എത്തി. ഇതോടെ പുതുവര്‍ഷത്തില്‍ ആദ്യ രണ്ടുദിനവും സൂചിക നഷ്ടത്തിലായി.

മൂലധന സാമഗ്രി, വാഹന മേഖലകളിലെ ഓഹരികളില്‍ ഉണ്ടായ വില്‍പ്പന സമ്മര്‍ദ്ദമാണ്‌ ഓഹരി വിപണിയെ നഷ്ടത്തിലേക്ക്‌ വീഴ്‌ത്തിയത്‌. സെന്‍സെക്‌സ്‌ 65.36 പോയിന്റു നഷ്ടത്തോടെ 20,822.97ലും നിഫ്‌റ്റി 25.70 പോയിന്റ്‌ താഴ്‌ന്ന്‌ 6,195.45 ലുമാണ്‌ രാവിലെ 10.25 നു വ്യാപാരം തുടരുന്നത്‌. 20819.58 പോയിന്റില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ്‌ ഒരവസരത്തില്‍ 20763.43 ലേക്കും 6,194.55 പോയിന്റില്‍ തുടങ്ങിയ നിഫ്‌റ്റി 6,178.85 ലേക്കും താഴ്‌ന്നു.

 

മുന്‍നിര ഓഹരികളില്‍ ടാറ്റാ മോട്ടോഴ്‌സ്‌, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര, ഭെല്‌, ആക്‌സിസ്‌ ബാങ്ക്‌ എന്നീ ഓഹരികളാണ്‌ കൂടുതല്‍ വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടത്‌. മിഡ്‌ക്യാപ്‌, സ്‌മോള്‍ ക്യാപ്‌, ഓഹരികള്‍ നേട്ടത്തിലാണ്‌.

സെന്‍സെക്‌സിലെ 30 ഘടക ഓഹരികളില്‍ ഐടിസി, എല്‍ആന്‍ഡ്‌ടി, ഐസിഐസിഐ ബാങ്ക്‌, റിലയന്‍സ്‌ എന്നിവയാണ്‌ 131 പോയിന്റ്‌ ഇടിവുണ്ടാക്കിയത്‌. വിപണി ഇടിഞ്ഞതോടെ രൂപയുടെ മൂല്യവും ഇടിഞ്ഞു. 36 പൈസ കുറഞ്ഞ്‌ ഡോളറിനു 62.26 രൂപയിലെത്തി. ഒരു മാസത്തെ ഏറ്റവും താഴ്‌ന്ന നിരക്കാണിത്‌.

English summary

sensex-falls-252-points-weak-global-cues

The BSE Sensex fell 252 points, to close at 21,000 points on friday, accentuated by disappointing economic data from China and weak Asian and European shares
Story first published: Wednesday, January 8, 2014, 10:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X