ഐടി കമ്പനിയില്‍ കണ്ണുംനട്ട്‌ ഓഹരിവിപണി

By Justin
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

കൊച്ചി: പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ നഷ്ടകണക്കുകള്‍ എഴുതി ചേര്‍ത്ത ഇന്ത്യന്‍ ഓഹരി വിപണി ഈ വാരവും വലിയ നേട്ടങ്ങള്‍ രേഖപ്പെടുത്താന്‍ സാധ്യതയില്ല. ഇന്‍ഫോസിസ്‌ അടക്കമുള്ള പ്രമുഖ ഐടി കമ്പനികളുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒക്ടോബര്‍,നവംബര്‍,ഡിസംബര്‍ കാലയളവിലെ പ്രവര്‍ത്തനഫലം പുറത്തുവന്നാല്‍ ഈ വാരത്തെ ഓഹരി വിപണിയുടെ ഗതി നിശ്ചയിക്കാം.

ജനുവരി 10 ന്‌ ഇന്‍ഫോസിസിന്റെ ത്രൈമാസ പ്രവര്‍ത്തഫലം പുറത്തുവരുമെന്നാണ്‌ അറിയുന്നത്‌. ഇന്‍ഫോസിസും മറ്റു ഐ ടി കമ്പനികളും ലാഭക്കണക്കാണ്‌ രേഖപ്പെടുത്തുന്നതെങ്കില്‍ ഈ വര്‍ഷത്തെ ഓഹരി സൂചികയില്‍ നല്ലമാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ്‌ സാമ്പത്തിക വിദഗ്‌ദരുടെ വിലയിരുത്തല്‍.

ഐടി കമ്പനിയില്‍ കണ്ണുംനട്ട്‌ ഓഹരിവിപണി

നാണയപെരുപ്പം വീണ്ടും രേഖപ്പെടുത്തിയാല്‍ റിസര്‍വ്‌ ബാങ്കുകള്‍ മുഖ്യ പലിശ നിരക്കുകള്‍ ഉയര്‍ത്താനുള്ള സാധ്യതയും കൂടുതലാണ്‌. വിദേശ നിക്ഷേപകരുടെ ഇടപെടല്‍, രൂപയുടെ മൂല്ല്യം എന്നിവയും ഈ വാരം ഓഹരി വിപണിയെ സ്വാധീനിക്കും.

പുതുവര്‍ഷത്തിന്റെ ആലസ്യത്തില്‍ നിക്ഷേപകര്‍ ലയിച്ചതോടെ കഴിഞ്ഞവാരം ബോംബെ ഓഹരി സൂചിക 343 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ആഘോഷങ്ങള്‍ ഒഴിഞ്ഞെങ്കിലും നാണയപെരുപ്പം, ആഭ്യന്തര ഉത്‌പാദനം എന്നിവയുടെ കണക്കുകള്‍ പുറത്തുവരുമെന്നത്‌ നിക്ഷേപകരുടെ സജീവ പങ്കാളിത്തം വിപണിയില്‍ ഉണ്ടാക്കുന്നതിനു തടസ്സമാകും.

Read more about: sensex infosys
English summary

sensex looking on IT companies

Sensex down around 100 points to the starting of the year. Financial experts expecting good results from infosis and other it companies
English summary

sensex looking on IT companies

Sensex down around 100 points to the starting of the year. Financial experts expecting good results from infosis and other it companies
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X