മുത്തൂറ്റ് ഫിനാൻസ് എടിഎം സർവ്വീസ്സ് ആരംഭിക്കുന്നു

By Justin
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

സ്വർണ്ണപ്പണയത്തിന്മേൽ ലോൺ നൽകിവരുന്ന സ്ഥപനമായ മുത്തൂറ്റ് ഫിനാൻസ് ഇന്ന് എടിഎം സർവ്വീസ് ആരംഭിക്കുന്നു. എടിഎം സൗകര്യം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് നോൺബാങ്കിംഗ് പണമിടപാട് സ്ഥപനങ്ങൾക്ക് എടിഎം തുടങ്ങാനുള്ള അനുമതി നൽകിയിരുന്നു.

ഈ സേവനം വൈറ്റ് ലേബൽ എടിഎം എന്നായിരിക്കും അറിയപ്പെടുക.

"മൂന്നുവർഷംകൊണ്ട് 9000 എടിഎം കൗണ്ടറുകൾ തുറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യവർഷം 1000, രണ്ടാംവർഷം 2000 മൂന്നാംവർഷം 6000 എന്നകണക്കിലായിരിക്കും പദ്ധതി നടപ്പിലാവുക, ഇതിനായി 300കോടിരൂപ മുത്തൂറ്റ് നിക്ഷേപിക്കും." മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം ജി ജോർജ്ജ് മുത്തൂറ്റ് അറിയിച്ചു.

മുത്തൂറ്റ് ഫിനാൻസിന്റെ എടിഎം

എഫ് ഐ എസ് പേമെന്റ് സൊലൂഷൻസ്, മുത്തൂറ്റ് ഫിനാൻസിന്റെ സ്പോൺസർ സ്ഥാപനമായ ഫെഡറൽ ബാങ്ക് എന്നിവയുമായി ചേർന്നായിരിക്കും പദ്ധതി നടപ്പാക്കുക.

ആദ്യ മൂന്നുമാസത്തിനുള്ളിൽ 100 എടിഎമ്മുകൾ, 50എണ്ണം ദക്ഷിണേന്ത്യയിലും 50 എണ്ണം ഉത്തരേന്ത്യയിലുമായി സ്ഥപിക്കും. ശാരീരിക പരാധീനതകളുള്ളവർക്കുകൂട് സൗകര്യപ്രദമായ രീതിയിൽ സ്വനനിയന്ത്രിതവും, ബ്രെയിൽ സൗകര്യവും വീൽചെയറുകൾക്കുള്ള റാമ്പുകളും ഉൾപ്പെടുന്നതായിരിക്കും മുത്തൂറ്റ് വൈറ്റ് ലേബൽ എടിഎം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2012 ജൂണിൽ റിസർവ്വ് ബാങ്ക് പേമെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം ആക്റ്റ് 2007 പ്രകാരം നോൺബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങൾക്ക് വൈറ്റ് ലേബൽ എടിഎം ആരംഭിക്കുന്നതിനും നടത്തുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വർഷം മുത്തൂറ്റ് ഫിനാൻസിന് റിസർവ് ബാങ്കിൽനിന്ന് അനുമതി ലഭിച്ചതോടൊപ്പംതന്നെ ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ബോർഡിൽ നിന്നും എടിഎംസൗകര്യം ആരംഭിക്കുന്നതിനുള്ള അനുമതിയും ലഭിച്ചിരുന്നു

English summary

Muthoot Finance To Set Up White Label ATMs

Muthoot Finance To Set Up 9,000 White Label ATMs
English summary

Muthoot Finance To Set Up White Label ATMs

Muthoot Finance To Set Up 9,000 White Label ATMs
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X