ഇന്ത്യ ഫസ്റ്റിന് 28 ശതമാനം വളര്‍ച്ച

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഇന്ത്യാ ഫസ്റ്റ് വിജയകുതിപ്പ് തുടരുന്നു
മുംബൈ: രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ഇന്ത്യാ ഫസ്റ്റ് ലൈഫ് വിജയകുതിപ്പ് തുടരുന്നു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 28 ശതമാനം വളര്‍ച്ചാനിരക്കാണ് കമ്പനി നേടിയതെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ പി നന്ദഗോപാല്‍ അറിയിച്ചു.

സാമ്പത്തിക മേഖലയിലെ പ്രതിസന്ധിക്കും ഇന്‍ഷുറന്‍സ് മേഖലയിലെ പുതിയ നിയന്ത്രണങ്ങള്‍ക്കുമിടയിലുമാണ് ഈ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1681 കോടിയുടെ പുതിയ പ്രീമിയം സ്വന്തമാക്കാന്‍ കമ്പനിക്കായി. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 1316 കോടി രൂപയായിരുന്നു.

കരുതലോടെയുള്ള പ്രവര്‍ത്തനങ്ങളാണ് തീര്‍ത്തും പ്രതികൂലമായ സാഹചര്യങ്ങളില്‍ പോലും തിളങ്ങാന്‍ കമ്പനിയെ സഹായിച്ചത്. ഉപഭോക്താവിനെ കേന്ദ്രീകരിച്ചുള്ള ഉത്പന്നങ്ങളും സേവനങ്ങളുമാണ് കമ്പനി മുന്നോട്ടുവെയ്ക്കുന്നത്-നന്ദഗോപാല്‍ വ്യക്തമാക്കി.
24 ലക്ഷം പേരെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജിനുള്ളില്‍ കൊണ്ടുവരാന്‍ കമ്പനിക്ക് സാധിച്ചു. 2013-14 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും കമ്പനി കൈകാര്യം ചെയ്യുന്ന എയുഎം(അസെറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) 6500 കോടി രൂപയായി ഉയര്‍ന്നു.

ആരോഗ്യം, സുരക്ഷ, സമ്പാദ്യം, സമ്പത്ത് തുടങ്ങിയ മേഖലകളിലാണ് കമ്പനി ഇപ്പോള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. പെന്‍ഷന്‍, മൈക്രോ-ഇന്‍ഷുറന്‍സ് മേഖലകളിലേക്കും ശ്രദ്ധയൂന്നുന്നതിലൂടെ കമ്പനി കൂടുതല്‍ കരുത്തുറ്റതാകും.

ബാങ്ക് ഓഫ് ബറോഡയുടെയും ആന്ധ്ര ബാങ്കിന്റെയും ബ്രാഞ്ചുകളിലൂടെ ഇന്ത്യാ ഫസ്റ്റിന്റെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ആയിരത്തോളം നഗരങ്ങളില്‍ കമ്പനിക്ക് വില്‍പ്പനകേന്ദ്രങ്ങളുണ്ട്. 2009 നവംബര്‍ 16ന് തുടങ്ങിയ കമ്പനി ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടു തന്നെ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലെത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച ജോലി സാഹചര്യം പ്രദാനം ചെയ്യുന്ന 100 കമ്പനികളില്‍ ഒന്നുകൂടിയാണ് ഇന്ത്യാ ഫസ്റ്റ്.

English summary

IndiaFirst Life continues its growth story

One of the youngest life insurers in the country, IndiaFirst Life recorded another successful year, growing by 28% in FY 2013-14. The announcement was made by Dr. P. Nandagopal, Managing Director & CEO, IndiaFirst Life Insurance.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X