ബുള്‍ തരംഗത്തില്‍ ഓഹരി വിപണിയില്‍ നിക്ഷേപം കരുതലോടെ

By Anwar Sadath
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ അഞ്ചാറുവര്‍ഷത്തിലെ വിപണിയിലെ മോശം പ്രകടനത്തിനുശേഷം ഓഹരി വിപണി 25,000വും കഴിഞ്ഞു കുതിക്കുമ്പോള്‍ വിപണിയിലെ നിക്ഷേപം കരുതലോടെ വേണമെന്ന് വിദ്ഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഓഹരിവിപണി ഉയരുമ്പോഴാണ് പല പുതിയ നിക്ഷേപരും വിപണിയിലേക്കെത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ അബദ്ധത്തില്‍ ചെന്നു ചാടുക സ്വാഭാവികമാണ്.

 

വിപണിയിലെ അഭൂതപൂര്‍വമായ ഉയര്‍ച്ചയ്ക്കുശേഷം നിക്ഷേപകര്‍ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണ്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ മൂല്യം കുറഞ്ഞകാലയളിവില്‍ വാങ്ങിക്കുന്നതാണ് ഉചിതം. നേരത്തെ ഇത്തരത്തില്‍ നിക്ഷേപം ചെയ്തവരുടെ ചില ഓഹരികള്‍ക്ക് 200 ശതമാനത്തോളമാണ് മൂല്യം ഉയര്‍ന്നിരിക്കുന്നത്. അതേസമയം, വളരെ കരുതലോടെ സമീപിച്ചില്ലെങ്കില്‍ നഷ്ടമുണ്ടാകുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍.

ബുള്‍ തരംഗത്തില്‍ ഓഹരി വിപണിയില്‍ നിക്ഷേപം കരുതലോടെ

ഓഹരി വിപണി മുന്നേറുമ്പോള്‍ എളുപ്പത്തില്‍ പണമുണ്ടാക്കാമെന്ന മോഹത്തില്‍ എടുത്തുചാടി നിക്ഷേപിച്ചവര്‍ക്ക് പലപ്പോഴും കനത്ത വില നല്‍കേണ്ടി വരാറുണ്ട്. എല്ലായിപ്പോഴും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നതുപോലെ നല്ല ഓഹരികളില്‍ ദീര്‍ഘകാല നിക്ഷേപം നടത്തുന്നവര്‍ക്ക് അതിന്റെ ഗുണം ലഭിക്കാറുണ്ട്. മികച്ച ഓഹരികള്‍ കൈവശം വെക്കുകയും ശരിയായ സമയത്ത് അത് വിറ്റൊഴിയുഞ്ഞ് നേട്ടമുണ്ടാക്കുന്നതിലാണ് വിപണിയിലെ യഥാര്‍ഥ നേട്ടം.

ഓഹരികളില്‍ നിക്ഷേപിക്കും മുന്‍പ് കമ്പനികളുടെ മുന്‍കാല നേട്ടങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. വിപണയില്‍ മികച്ച ഓഹരികളെന്ന് കരുതി നിക്ഷേപിക്കുമ്പോഴേക്കും ഓഹരികളുടെ വിലയിടിയാന്‍ സാദ്ധ്യതയുണ്ട്. അതുപോലെ നഷ്ടമാണെന്നു കരുതി വിറ്റൊഴുയുമ്പോഴേക്കും ചില ഓഹരികളുടെ മുല്യം ഉയാരാറുമുണ്ട്. അതുകൊണ്ടുതന്നെ ബുള്‍ തരംഗത്തില്‍ കമ്പനികളുടെ നിലവിലുള്ള കുതിപ്പ് മാത്രം അടിസ്ഥാനമാക്കാതെ മുന്‍ പ്രകടനങ്ങളും സാധ്യതകളും അറിഞ്ഞുമാത്രം നിക്ഷേപിക്കാന്‍ ശ്രദ്ധിക്കുക.

English summary

Think carefully before selecting bull market share

Think carefully before selecting bull market share
English summary

Think carefully before selecting bull market share

Think carefully before selecting bull market share
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X