പാന്‍കാര്‍ഡ് ഇനി രണ്ടു ദിവസം കൊണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാന്‍കാര്‍ഡിന് അപേക്ഷിച്ച് ആഴ്ചകളോളം കാത്തിരിക്കുന്നതെല്ലാം ഇനി പഴങ്കഥ. അപേക്ഷിച്ച് 48 മണിക്കൂറിനുള്ളില്‍ പാന്‍കാര്‍ഡ് ലഭ്യമാക്കുന്ന സംവിധാനം നിലവില്‍ വരുന്നു. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്കാണ് ഈ സൗകര്യം.

 
 പാന്‍കാര്‍ഡ് ഇനി 48 മണിക്കൂറിനുള്ളില്‍

ആദായനികുതി വകുപ്പാണ് പത്തക്ക പാന്‍കാര്‍ഡ് നമ്പര്‍ നല്‍കുന്നത്. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് 48 മണിക്കൂര്‍ കൊണ്ട് പാന്‍കാര്‍ഡ് നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളത്.

ഇലക്ഷന്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡി, ആധാര്‍ കാര്‍ഡ് എന്നിവ അടിസ്ഥാനമാക്കി എത്രയും വേഗം പെര്‍മനന്റ് എക്കൗണ്ട് നമ്പര്‍(പാന്‍) അനുവദിക്കണമെന്നാണ് ഉത്തരവിലുള്ളത്. ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനും ഭൂമി, വാഹനം, ജ്വല്ലറി എന്നിവ വാങ്ങാനും വില്‍ക്കാനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
കഴിഞ്ഞ വര്‍ഷം 4.73 കോടി ആദായനികുതി റിട്ടേണുകളാണ് സമര്‍പ്പിക്കപ്പെട്ടത്. അതില്‍ ആറു ലക്ഷത്തോളം എണ്ണം നികുതി വകുപ്പ് സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കി.

സാധാരണക്കാരന് പാന്‍കാര്‍ഡ് ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങള്‍
പാന്‍കാര്‍ഡിലെ നമ്പറുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍
രണ്ടു പാന്‍കാര്‍ഡ് കൈവശം വെച്ചാല്‍
പാന്‍കാര്‍ഡിന് അപേക്ഷിച്ചു കിട്ടിയില്ല, ഇനി എന്തു ചെയ്യും?

English summary

pancard within 48 hours of applying

The government will soon launch a facility under which a PAN card will be issued within 48 hours of applying.
English summary

pancard within 48 hours of applying

The government will soon launch a facility under which a PAN card will be issued within 48 hours of applying.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X