ഗ്രീസ് പാക്കേജ് ആഗോള ഓഹരി വിപണികളെ ഉത്തേജിപ്പിയ്ക്കുന്പോള്‍, അമിത സന്തോഷത്തിന് വകയില്ല?

By ആതിര ബാലന്‍
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രീസിനുള്ള ഉത്തേജക പാക്കേജ് ആഗോള ഓഹരിവിപണികളെ ഉത്തേജിപ്പിച്ചു. യൂറോപ്യന്‍ വിപണികളിലും ഏഷ്യന്‍ വിപണികളിലും നേട്ടം പ്രകടമാണ്. അതേ സമയം പുതിയ പാക്കേജും സാന്പത്തിക പ്രതിസന്ധിക്ക് ശാശ്വത പരിഹാരം നല്‍കില്ലെന്നാണ് സാന്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഗ്രീസിനുള്ള പുതിയ ഉത്തേജക പാക്കേജിലെ കാര്യങ്ങള്‍ എന്തൊക്കെയാണ്?

 

ഈ പ്രതിസന്ധിയും കടന്ന്

ഈ പ്രതിസന്ധിയും കടന്ന്

ഗ്രീസ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഡോളറിനും തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ യൂറോസോണില്‍ നിന്ന് ഗ്രീസ് പുറത്താകില്ലെന്ന് ഉറപ്പായതോടെ ആഗോള വിപണിയില്‍ ഡോളറും തിരിച്ച് കയറുകയും സ്വര്‍ണവില കുറയുകയും ചെയ്തു. ഇതെല്ലാം ഓഹരി വിപണിയില്‍ ശുഭസൂചനകളാണ് നല്‍കുന്നത്. ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് നേരിട്ടെങ്കിലും ഗ്രീസ് യൂറോസോണിന് പുറത്താകില്ലെന്ന് ഉറപ്പായതോടെ പ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിയ്ക്കില്ലെന്നും സാമ്പത്തിക വിദഗ്ദര്‍ നിരീക്ഷിയ്ക്കുന്നു.

കടാശ്വാസത്തിന്

കടാശ്വാസത്തിന്

കടാശ്വാസത്തിന് വേണ്ടി യബറോ മേഖലയിലെ ധനമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി

നിര്‍ദ്ദേശങ്ങള്‍

നിര്‍ദ്ദേശങ്ങള്‍

ഗ്രീസ് ഉത്തേജക പാക്കേജിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ഗ്രീസിന് 9600 കോടി ഡോളര്‍ വായ്പ ലഭിയ്ക്കും

സാമ്പത്തിക നിയന്ത്രണം

സാമ്പത്തിക നിയന്ത്രണം

കടുത്ത സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് മറ്റൊരു നിര്‍ദ്ദേശം, നികുതി വരുമാനം വര്‍ധിപ്പിയ്ക്കുക, പെന്‍ഷന്‍ വെട്ടിച്ചുരുക്കുക, വൈദ്യുതി വിതരണം സ്വകാര്യവത്ക്കരിയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണം

സഹായഫണ്ട്

സഹായഫണ്ട്

യൂറോ മേഖലയിലെ സഹായ ഫണ്ടില്‍ നിന്നും തുക ലഭ്യമാക്കും. അടുത്ത വര്‍ഷം മുതല്‍ ഐഎംഎഫില്‍ നിന്നും സഹായം തേടാം. ഹ്രസ്വകാല വായ്പകളും ഗ്രീസിന് ലഭിയ്ക്കും.സ്വത്ത് വകകളിന്‍മേല്‍ 5000 കോടി യൂറോയുടെ സ്വന്തം ഫണ്ട് രൂപവത്ക്കരിയ്ക്കണം. ഇതിലെ 2500 കോടി ബാങ്കുകളുടെ പുനരുജ്ജീവനത്തിന് ഉപയോഗിയ്ക്കാം

കടമ്പകള്‍

കടമ്പകള്‍

യൂറോ നേതാക്കളുമായി ധാരണയിലെത്തിയത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് കരുതനാകില്ല. ധാരണകള്‍ ബുധനാഴ്ച ഗ്രീക്ക് പാര്‍ലമെന്റില്‍ പാസാക്കേണ്ടതുണ്ട്

എതിര്‍പ്പ്

എതിര്‍പ്പ്

ഉത്തേജക പാക്കേജിലെ ധാരണകളോട് ഗ്രീസിലെ വലിയൊരു വിഭാഗം ജനങ്ങളും എതിര്‍പ്പ് രേഖപ്പെടുത്തുകയാണ്.

English summary

Greece bailout agreement: key points

After a marathon summit, the 19 eurozone leaders have seen off the prospects of Grexit. Here are the main points that were agreed.
English summary

Greece bailout agreement: key points

After a marathon summit, the 19 eurozone leaders have seen off the prospects of Grexit. Here are the main points that were agreed.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X