ഇ‍ന്‍കം ടാക്സ് റിട്ടേണ്‍സ് ഇതുവരെ ഫയല്‍ ചെയ്തില്ലേ, പേടിയ്ക്കേണ്ട തീയതി നീട്ടി

By ആതിര ബാലന്‍
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിയ്‌ക്കേണ്ട അവസാന തീയതി നീട്ടി. പുതുക്കിയ തീയതി പ്രകാരം 7 സെപ്റ്റംബര്‍ 2015 നാണ് ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിയ്‌ക്കേണ്ട അവസാന തീയതി. ഓഗസ്റ്റ് 31നായിരുന്നു ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിയ്ക്കുന്നതിനുള്ള അവസാനി തീയതിയായി പറഞ്ഞിരുന്നത്. ഇതാണ് ഇപ്പോള്‍ നീട്ടി നല്‍കിയത്.

ധനകാര്യമന്ത്രാലയമാണ് ട്വിറ്ററിലൂടെ പുതുക്കിയ തീയതി അറിയിച്ചത്. മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായി പുതിയ ടാക്‌സ് റിട്ടേണ്‍സ് ഫോമുകളാണ് ഇത്തവണ ഉപയോഗിയ്ക്കുന്നത്. ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഏറെ ലളിതമായ പുതിയ ഫോമുകള്‍ പുറത്തിറക്കിയത്.

ഇന്‍കം ടാക്സ് റിട്ടേണ്‍സ് തീയതി നീട്ടി

മുന്‍വര്‍ഷങ്ങളില്‍ ഉപയോഗിച്ചിരുന്ന ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫോമുകള്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഫോറിന്‍ ട്രാവല്‍, ഡോര്‍മാന്റ് ബാങ്ക് അക്കൗണ്ട്‌സ് വിവരങ്ങള്‍ സംബന്ധിച്ച അധിക വിവരങ്ങള്‍ പഴയ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫോമില്‍ നല്‍കണമായിരുന്നു.

130 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് നാല് കോടി ജനങ്ങളാണ് ആദായ നികുതി അടയ്ക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം 7.98 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതി ഇനത്തില്‍ പിരിയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

English summary

Last Date for Filing Income Tax Returns Extended

Last Date for Filing Income Tax Returns Extended
English summary

Last Date for Filing Income Tax Returns Extended

Last Date for Filing Income Tax Returns Extended
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X