ഓഹരി വിപണിയില്‍ കനത്ത ഇടിവ് നേരിടുന്ന സാഹചര്യത്തില്‍ വിപണിയെ നിയന്ത്രണ വിധേയമാക്കാന്‍ ചൈന പുതിയ നടപടികള്‍ സ്വീകരിക്കുന്നു. ഓഹരി വിപണിയില്‍ ക്രമാതീതമായ നിലയില്‍ ഉയര്‍ച്ചതാഴ്ചകള്‍ രേഖപ്പെടുത്തുന്നതിനാല് വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ചൈനീസ് എക്സേചഞ്ചുകള് തീരുമാനിച്ചു.
ചൈനീസ് സമ്പദ്വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയിലാണെന്ന വാര്‍ത്ത് ഓഹരി വിപണിയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്്. ഒരു വര്‍ഷം കൊണ്ട് 40 ശതമാനത്തിന്റെ ഗണ്യമായ വളര്‍ച്ച രേഖപ്പടുത്തിയ സ്ഥാനത്താണ് ചൈനീസ് വിപണിയുടെ പിന്നീടുളള തകര്‍ച്ച. ആഭ്യന്തര നിക്ഷേപകര്‍ ഒന്നടങ്കം വില്‍പ്പനക്കാരായതാണ് വിപണിയെ പിടിച്ചുലച്ചത്. ഈ പശ്ചാത്തലത്തിലാണ് വിപണിയെ നിയന്ത്രണ വിധേയമാക്കാന്‍ ചൈനീസ് അധിക്യതര്‍ നടപടികള്‍ ആരംഭിച്ചത്.

ഓഹരി വിപണി അഞ്ചുശതമാനത്തിന് മുകളില്‍ ഉയര്‍ന്നാലും, താഴ്ന്നാലും വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനുളള ചൈനിസ് അധിക്യതരുടെ നീക്കമാണ് അവസാനത്തേത്. വിപണിയില്‍ ക്രമാതീതമായതോതില് ഉയര്‍ച്ചയും താഴ്ചയും രേഖപ്പെടുത്തിയാല്‍, ഇനി മുതല്‍ താല്‍ക്കാലികമായി വ്യാപാരം 30 മിനിറ്റ് വരെ നിര്‍ത്തിവെയ്ക്കും
ലോകരാജ്യങ്ങളില്‍ ഏറ്റവുമധികം വിദേശനാണ്യശേഖരമുളള രാജ്യമാണ് ചൈന. യുവാന്റെ മൂല്യം താഴുന്നത് പിടിച്ചു നിര്‍ത്താന്‍ വിദേശ നാണ്യശേഖരത്തില്‍ ചൈന കുറവുവരുത്തി. നികുതി വെട്ടിച്ചുരുക്കിയതുള്പ്പെടെയുളള നടപടികളും സമ്പദ്വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിനുളള സര്‍ക്കാരിന്റെ ശ്രമമായി സാമ്പത്തികവിദഗധര്‍ ചൂണ്ടികാണിക്കുന്നു.ഷാങ്ഹായ്, ഷെന്‍സെന്‍ എന്നിവയാണ് പ്രധാന ചൈനീസ് വിപണികള്‍.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications