സ്വര്‍ണ നിക്ഷേപ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്രസര്‍ക്കാരിന്റെ സ്വര്‍ണ ബോണ്ട്, സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ അടുത്ത മാസം തുടങ്ങും. ഈ വര്‍ഷം നികുതി വരുമാനം 50,000 കോടി രൂപയെങ്കിലും കുറയുമെങ്കിലും സാമ്പത്തികവളര്‍ച്ച 7.5 ശതമാനത്തിലേറെയായിരിക്കുമെന്നു കേന്ദ്ര ധനകാര്യ സെക്രട്ടറി രത്തന്‍ വതല്‍ വ്യക്തമാക്കി.

സ്വര്‍ണം പണമാക്കല്‍ പദ്ധതിയനുസരിച്ച് ഏതു രൂപത്തിലുള്ള സ്വര്‍ണവും സ്വര്‍ണ നിക്ഷേപ അക്കൗണ്ട് തുറന്ന് ബാങ്കില്‍ നിക്ഷേപിക്കാം. കുറഞ്ഞ നിക്ഷേപം 30 ഗ്രാമാണ്.ഒന്നു മുതല്‍ പതിനഞ്ച് വര്‍ഷമായിരിക്കും കാലാവധി. സ്വര്‍ണം പരമാവധി 15 വര്‍ഷം വരെ ബാങ്കില്‍ നിക്ഷേപിച്ച് പലിശ ഈടാക്കി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അന്നത്തെ വില വാങ്ങുക, അഞ്ചു ഗ്രാം, 10 ഗ്രാം, 50 ഗ്രാം, 100 ഗ്രാം എന്നിങ്ങനെ മൂല്യങ്ങളുള്ള ബോണ്ടുകളാക്കി മാറ്റുക . ഇങ്ങനെ രണ്ടു പദ്ധതികളാണു കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത്.

സ്വര്‍ണ നിക്ഷേപ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

നടപ്പുവര്‍ഷം 15,000 കോടി രൂപയാണു സ്വര്‍ണ കടപ്പത്രങ്ങളിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അശോകചക്ര മുദ്രയുള്ള സ്വര്‍ണ പവന്‍ നാണയങ്ങള്‍ ഉടനെ പുറത്തിറക്കും. സ്വര്‍ണത്തിന്റെ ഇറക്കുമതി പരമാവധി കുറയ്ക്കുകയാണു സ്വര്‍ണ പദ്ധതികളുടെ പ്രധാന ഉദ്ദേശ്യം.

English summary

PM Narendra Modi to launch 'India gold coin' bearing Ashok Chakra, other schemes on November 5

Besides launching Ashok Chakra bearing coins of 5 gm and 10 gm, Modi will also launch Gold monetisation and Sovereign Gold Bond schemes with a view to mobilise a part of 20,000 tonnes of idle gold lying with households and temples, sources said

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X