മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി സര്‍ക്കാര്‍ സ്വര്‍ണ നാണയവും സ്വര്‍ണക്കട്ടിയും പുറത്തിറക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി സര്‍ക്കാര്‍ സ്വര്‍ണ നാണയവും സ്വര്‍ണക്കട്ടിയും പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്വര്‍ണ നാണയവും സ്വര്‍ണക്കട്ടിയും വിപണിയിലിറക്കിയത്.

 

24 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന സ്വര്‍ണ നാണയത്തിന്റെയും സ്വര്‍ണക്കട്ടിയുടെയും ഒരു വശത്ത് അശോകചക്രവും മറുവശത്ത് മഹാത്മാ ഗാന്ധിയുടെ മുഖവും ആലേഖനം ചെയ്തിരിക്കുന്നു. തുടക്കത്തില്‍ 5, 10 ഗ്രാമുകളില്‍ മാത്രം വിപണിയിലിറക്കുന്ന സ്വര്‍ണ നാണയങ്ങള്‍ പിന്നീട് കൂടിയ തൂക്കത്തിലും ലഭ്യമാക്കും. 20 ഗ്രാം ഭാരമുള്ള സ്വര്‍ണക്കട്ടിയാണ് പുറത്തിറക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ സ്വര്‍ണ നാണയവും സ്വര്‍ണക്കട്ടിയും പുറത്തിറക്കി

ഇതോടെ അമേരിക്ക, ചൈന, കാനഡ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ സ്വര്‍ണ നാണയവും സ്വര്‍ണക്കട്ടിയും ഉള്‍പ്പെടുന്ന 'ഗ്ലോബല്‍ ബാസ്‌കറ്റ് ഓഫ് ഗോള്‍ കോയിന്‍സ് ആന്‍ഡ് ബുള്ള്യന്‍സി' ന്റെ ഭാഗമാകും ഇന്ത്യന്‍ സ്വര്‍ണ നാണയവും സ്വര്‍ണക്കട്ടിയും. ഇന്ത്യയില്‍ മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പറേഷന്റെ 15 ഔട്ട്‌ലെറ്റുകള്‍ വഴിയാണ് ഇവ ലഭിക്കുക. വൈകാതെ പോസ്റ്റ് ഓഫിസുകളിലും ബാങ്കുകളിലും ലഭ്യമാകും

English summary

PM launches 3 gold schemes and national gold coin

In order to cash in on festival euphoria, Prime Minister Narendra Modi will launch the first ever 'India gold coin' bearing Ashok Chakra and other two gold related schemes
English summary

PM launches 3 gold schemes and national gold coin

In order to cash in on festival euphoria, Prime Minister Narendra Modi will launch the first ever 'India gold coin' bearing Ashok Chakra and other two gold related schemes
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X