ഇനി മുദ്ര കമ്പനി ഇല്ല മുദ്ര ബാങ്ക് മാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുദ്ര കമ്പനിയെ മുദ്ര ബാങ്കാക്കി മാറ്റാന്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതി. ചെറുകിട സംരംഭകര്‍ക്കു വായ്പാ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയായിരുന്നു മുദ്ര കമ്പനി.

ചെറുകിട വ്യവസായ വികസന ബാങ്കിന്റെ (എസ്‌ഐഡിബിഐ) ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായാകും മുദ്ര ബാങ്കിന്റെ പ്രവര്‍ത്തനം. മുദ്ര വായ്പകള്‍ക്കു ഗാരന്റി നല്‍കാനായി ക്രെഡിറ്റ് ഗാരന്റി ഫണ്ട് രൂപീകരിക്കും.പദ്ധതിയില്‍ ഒരു ലക്ഷം കോടി രൂപ വരേയ്ക്കു ഗാരന്റി നല്‍കാനാണ് ഫണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടു മുതലുള്ള വായ്പകള്‍ക്ക് ഗാരന്റി ബാധകമാക്കും. തിരിച്ചടയ്ക്കാത്ത വായ്പകളുടെ പകുതി തുകകള്‍ക്കു വരെയാകും ഫണ്ടിന്റ ഗാരന്റി.

ഇനി മുദ്ര കമ്പനി ഇല്ല മുദ്ര ബാങ്ക് മാത്രം

മുദ്ര പദ്ധതിയില്‍ ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു വായ്പ നല്‍കുന്നത്. അര ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ശിശു, അര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ കിഷോര്‍, അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെ തരുണ്‍ എന്നിങ്ങനെയാണു വേര്‍തിരിച്ചിട്ടുള്ളത്. മുദ്ര പദ്ധതിക്കായി റിസര്‍വ് ബാങ്ക് 20,000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

English summary

Cabinet approves conversion of MUDRA into bank

The Cabinet on Wednesday approved conversion of MUDRA Ltd, an NBFC, into MUDRA Bank and also setting up of a Credit Guarantee Fund for loans disbursed under the Pradhan Mantri Micro Units Development Refinance Agency (MUDRA) Yojana.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X