കഴിക്കാവുന്ന നെയില്‍ പോളിഷുമായി കെഎഫ്സി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കെഎഫ്‌സിയില്‍ നിന്നിനി ഫ്രൈഡ് ചിക്കന്‍ മാത്രമല്ല കഴിക്കാവുന്ന നെയില്‍ പോളിഷും വാങ്ങാം.നെയില്‍ഡ പോളിഷ് എന്ന പേരിലാണ് കെഎഫ്സി ഭക്ഷ്യയോഗ്യമായ വിധത്തിലുള്ള നെയില്‍പോളിഷ് വിപണിയിലെത്തിക്കുന്നത്. അന്താരാഷ്ട്രമാധ്യമമായ ന്യൂയോര്‍ക്ക് ടൈംസാണ് പുതിയ ഉല്‍പ്പന്നത്തെക്കുറിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

നഖത്തില്‍ പുരട്ടിയ ശേഷം പതുക്കെ കഴിക്കാന്‍ സാധിക്കുന്ന തരം നെയില്‍പോളിഷാണിത്. ആദ്യപരീക്ഷണമെന്നോണം ഹോങ്കോംഗിലാണ് നെയില്‍ പോളിഷ് അവതരിപ്പിച്ചിരിക്കുന്നത്. ഒറിജിനില്‍, ഹോട്ട് ആന്‍ഡ് സ്പൈസി എന്നീ രണ്ട് തരത്തിലുള്ള രുചിഭേദങ്ങളിലാണ് നെയില്‍ പോളിഷ് നിര്‍മ്മിച്ചിരിക്കുന്നത്.

കഴിക്കാവുന്ന നെയില്‍ പോളിഷുമായി കെഎഫ്സി

ചിക്കന്‍ വിഭവങ്ങളുടെ നിര്‍മാണ മേഖലയില്‍ വൈദഗ്ധ്യമുള്ള കെഎഫ്സി ചിക്കന്റെ അതേ സ്വാദോടുകൂടിയാണ് നെയില്‍പോളിഷും തയ്യാറാക്കിയിരിക്കുന്നതെന്ന് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അന്ന മഗ്ള്‍ സ്റ്റോണ്‍ പറയുന്നു. കെഎഫ്സി വിഭവങ്ങള്‍ക്കു വേണ്ടി സുഗന്ധമസാലകള്‍ തയ്യാറാക്കുന്ന മാക്കോര്‍മിക് ആന്‍ഡ് കമ്പനിയുടെ സഹായത്തോടെയാണ് കഴിക്കാന്‍ പറ്റുന്ന നെയില്‍ പോളിഷ് നിര്‍മ്മിച്ചത്.

2016 അവസാനത്തോടെ നെയില്‍പോളിഷ് വിപണിയിലിറക്കും.സാമൂഹ്യമാധ്യമങ്ങള്‍ വഴി നെയില്‍ഡ പോളിഷ് പരിചയപ്പെടുത്തുകയാണ് കെഎഫ്‌സിയിപ്പോള്‍.

English summary

KFC, With New Nail Polish, Redefines Chicken Fingers

KFC is working on a fried chicken flavoured edible nail polish.
Story first published: Monday, May 9, 2016, 16:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X