മുംബൈ: ടെലികോം കമ്പനികള്‍ക്ക് ഇനി സ്പീഡില്‍ തര്‍ക്കിക്കാനാവില്ല.ഇന്റര്‍നെറ്റ് ഡേറ്റാ സ്പീഡ് ഉപയോക്താക്കള്‍ക്കു പരിശോധിക്കുന്നതിനായി ടെലികോം റെഗുലേറ്റര്‍ ട്രായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണില്‍ പ്രവര്‍ത്തിക്കുന്ന മൈ സ്പീഡ് എന്ന ആപ്ലിക്കേഷനാണ് ട്രായ് അവതരിപ്പിച്ചത്.
രാജ്യത്തെ ഉപയോക്താക്കള്‍ക്ക് സിഗ്നല്‍ ക്വാളിറ്റി, നെറ്റ്വര്‍ക്ക് സ്പീഡ് എന്നിവ ആപ് ഉപയോഗിച്ച് പരിശോധിക്കാം. ലളിതമായ രീതിയിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുള്ളത്.പ്ലേസ്റ്റോറില്‍നിന്നും ആപ് ഡൗണ്‍ലോഡ് ചെയ്യാം.

ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്കുന്ന സ്പീഡ് പരിശോധിച്ച്, നിഷ്കര്‍ഷിക്കുന്ന സ്പീഡ് ഇല്ലെങ്കില്‍ ട്രായിക്ക് പരാതി നല്കുന്നതിനുവേണ്ടിയാണ് പുതിയ മൈ സ്പീഡ് ആപ് തയാറാക്കിയിട്ടുള്ളത്. രാജ്യവ്യാപകമായുള്ള വയേര്‍ഡ്-വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ സ്പീഡ് പരിശോധിക്കുന്നതും വര്‍ധിപ്പിക്കുന്നതും ട്രായിയുടെ പുതിയ ദൗത്യത്തിലുള്പ്പെടും.
ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ സ്വകാര്യവിവരങ്ങള്‍ ട്രായി ശേഖരിക്കില്ല. ടെലികോം കമ്പനികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കാന്‍ മാത്രമാണ് ഈ ആപ്ലിക്കേഷന്‍ എന്നാണ് ട്രായിയുടെ വിശദീകരണം. ആന്‍ഡ്രോയിഡ് 4.3 ജെല്ലി ബീന്‍ പ്ലാറ്റ്ഫോമിനു മുകളിലുള്ള വേര്‍ഷനുകളിലേക്കുള്ള രീതിയിലാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications