ഒറ്റ നികുതി നിലവില്‍ വരുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: രാജ്യത്താകമാനം ഏകീകൃത നികുതി സമ്പ്രദായം ഏര്‍പ്പെടുത്തുന്ന ചരക്കു സേവന നികുതി(ജിഎസ്ടി) ബില്‍ രാജ്യസഭ പാസാക്കി. രാജ്യം കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കരണ നടപടിയാണ് ഇതോടെ നിലവില്‍ വരാന്‍ പോകുന്നത്.

 

രാജ്യത്തിലെ ജിഡിപിയുടെ വളര്‍ച്ചയ്ക്കും സുതാര്യതയ്ക്കും ജിഎസ്ടി വഴി തുറക്കും. Read Also: സാധാരണക്കാരുടെ ജിഎസ്ടി നേട്ടങ്ങള്‍

ജിഎസ്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു ?

ജിഎസ്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു ?

ജിഎസ്ടി ബില്‍ യാഥാര്‍ഥ്യമാകുന്നതോടെ ഉത്പന്നങ്ങള്‍ക്ക് ഒറ്റ നികുതി മാത്രമേ ഈടാക്കൂ. കേരളം അടക്കമുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് വലിയ നേട്ടമാകും ഇത്. സംസ്ഥാനങ്ങളിലെ വിനിമയങ്ങള്‍ക്കു സംസ്ഥാനങ്ങളും അന്തര്‍ സംസ്ഥാന ഇടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാറും നികുതി ഈടാക്കും. ഇപ്രകാരം കേന്ദ്ര പിരിക്കുന്ന നികുതിയുടെ ഒരു വിഹിതം സംസ്ഥാനത്തിനു നല്‍കും.

ഇരട്ട നികുതി വ്യവസ്ഥ

ഇരട്ട നികുതി വ്യവസ്ഥ

സെന്‍ട്രല്‍ സര്‍വീസ് ടാക്‌സ്,വാറ്റ് എന്നിവയാണ് കേന്ദ്രത്തിലെ പ്രധാന നികുതികള്‍.ഇതൊക്കെയാണ് കേന്ദ്രത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളും.
ഇതല്ലാതെ സംസ്ഥാനത്തിന് വരുമാനം നേടാനുള്ള പലതരത്തിലുള്ള നികുതികളുണ്ട്. വാല്യു ആഡഡ് ടാക്‌സ്, സെയില്‍സ് ടാക്‌സ്,എക്‌സൈസ് ഡ്യൂട്ടി എന്നിവയാണത്. ഈ ചാര്‍ജുകള്‍ ജിഎസ്ടി നിലവില്‍ വരുന്നതോടെ ഇല്ലാതാവും.

ജിഎസ്ടി നേട്ടങ്ങള്‍

ജിഎസ്ടി നേട്ടങ്ങള്‍

ഓണ്‍ലൈന്‍ പേയ്‌മെന്റുകളുടെ സുതാര്യത ഉറപ്പുവരുത്തും ജിഎസ്ടി. രാജ്യത്തില്‍ എവിടെയും ഒറ്റ നികുതി എന്ന രീതിയിലേക്ക് മാറും. നിര്‍മാതാക്കള്‍ക്ക് ഉല്‍പാദനചിലവ് കുറയ്ക്കാനും ജിഎസ്ടി സഹായിക്കും.ഈ ഗുണം ചിലപ്പോള്‍ ഉപഭോക്താക്കളിലേക്ക് വിലക്കുറവ് എന്ന ആനുകൂല്യമായി എത്തും. രാജ്യത്തിന്റെ നിര്‍മാണമേഖലയെ ഉണര്‍ത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വഴിവെയ്ക്കും ജിഎസ്ടി.

 

 

ജിഎസ്ടി എന്ന് മുതല്‍

ജിഎസ്ടി എന്ന് മുതല്‍

രാജ്യസഭ പാസാക്കിയ ബില്ല് വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയായേല നിയമമാകൂ. പാര്‍ലമെന്റ് ബില്ല് പാസാക്കിയതിനുശേഷം രാജ്യത്തെ പകുതിയോളം സംസ്ഥാനങ്ങള്‍ ബില്ലിന് അംഗീകാരം നല്‍കിയാല്‍ വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍വരും.

English summary

GST Constitutional Amendment Bill Passed In Rajya Sabha

The GST Bill was finally passed in the Rajya Sabha, making way for one of the biggest tax reforms the country has ever seen.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X