വിജയിക്കാന്‍ ഇന്ത്യയിലെ ഈ നഗരങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഡിപിയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏഴാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. പര്‍ച്ചേസിംഗ് പവറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്.

 

പുതിയ ടെക്‌നോളജിയും ഇന്നോവോഷനും യുവനിരയുമെല്ലാം മറ്റു രാഷ്ട്രങ്ങളെ ഇന്ത്യയിലേക്ക് ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.ഇതിലൊന്ന് പുതുസംരംഭങ്ങളാണ്.യുവസംരംഭകരുടെ പള്‍സ് അറിയാനും പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാക്കാനും സഹായിക്കുന്നവയാണ് ഇന്ത്യയിലെ നഗരങ്ങള്‍.സ്റ്റാര്‍ട്ടപുകള്‍ക്ക് അനുയോജ്യമായ ഇന്ത്യയിലെ അഞ്ച് സ്ഥലങ്ങള്‍ ഇവയാണ്.

1. ബെംഗളൂരൂ

1. ബെംഗളൂരൂ

ഇന്ത്യയുടെ സിലിക്കണ്‍ വാലിയാണ് ബെംഗളൂരൂ. ഇന്‍ഫോസിസ് വിപ്രോ തുടങ്ങി പ്രധാന ഐടി കമ്പനികളുടെയെല്ലാം ഹെഡ്ക്വാര്‍ട്ടേഴ്‌സുകള്‍ ഇവിടെയുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്,ഐഐഎം,നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി,നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍,നാഷ്ണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ,നിംഹാന്‍സ് തുടങ്ങി പ്രമുഖ സ്ഥാപനങ്ങളെല്ലാം ബെംഗളൂരുവിലാണ്.

2. ഗുര്‍ഗണ്‍

2. ഗുര്‍ഗണ്‍

ന്യൂഡല്‍ഹിക്കടുത്തുള്ള ഇന്‍ഡസ്ട്രിയല്‍ ഹബാണ് ഗുര്‍ഗണ്‍. 1970കളില്‍ മാരുതി സുസുകിയുടെ നിര്‍മാണപ്ലാന്റ് വന്നതിന് ശേഷമാണ് ഈ സ്ഥലം ശ്രദ്ധിക്കപ്പെടുന്നത്. കൊക്കോകോള,പെപ്‌സി,ഐബിഎം,അമേരിക്കന്‍ എക്‌സ്പ്രസ്,മൈക്രോസോഫ്റ്റ്,ബാങ്ക് ഓഫ് സിറ്റി എന്നിവയുടെ ഹെഡ്‌ക്വോര്‍ട്ടേഴ്‌സുകളെല്ലാം ഗുര്‍ഗണിലാണ്.

 3. ഹൈദരാബാദ്

3. ഹൈദരാബാദ്

സിറ്റി ഓഫ് പേള്‍സ് എന്നറിയപ്പെടുന്ന ഹൈദരാബാദിനെ 2009ല്‍ വേള്‍ഡ് ബാങ്ക് ഗ്രൂപ്പ് ബിസിനസ് നടത്താന്‍ അനുയോജ്യമായ ഇന്ത്യയിലെ രണ്ടാമത്തെ നഗരമായി തിരഞ്ഞെടുത്തിരുന്നു. യാഹൂ,ബെല്‍,ഇന്‍ഫോസിസ്,വിപ്രോ,ഫേസ്ബുക്ക്.ഡെല്‍ തുടങ്ങി ഒട്ടേറെ കമ്പനികള്‍ ഇവിടെയുണ്ട്.

 4. ഡല്‍ഹി

4. ഡല്‍ഹി

ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയും പട്ടികയിലുണ്ട്. നോര്‍ത്ത് ഇന്ത്യയിലെ വ്യാപാരകേന്ദ്രമാണ് ഡല്‍ഹി. വളരുന്ന റീട്ടെയില്‍ മേഖലയുടെ പ്രിയപ്പെട്ട വീടും ഡല്‍ഹി തന്നെ.

5. മുംബൈ

5. മുംബൈ

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാണ് മുംബൈ നഗരം.സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സാമീപ്യവും മുംബൈയുടെ പ്ലസ് പോയിന്റാണ്. എല്‍&ടി,എസ്ബിഐ,എല്‍ഐസി,ടാറ്റാ,ഗോദ്‌റെജ്,റിലയന്‍സ് എന്നിവയും ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ പട്ടികയിലെ 5 കമ്പനികളും മുംബൈ കേന്ദ്രമാക്കിയിട്ടുള്ളവയാണ്.

English summary

10 Best Indian Cities to launch your Startup

India currently has the world's largest youth population, and its booming startup culture is driving the nation's economic growth. If you are planning to launch a startup, here is a comprehensive guide to the best possible place to launch it.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X