പണപ്പെരുപ്പം: ലക്ഷ്യം 4 ശതമാനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021 വരെയുള്ള കാലയളവില്‍ പണപ്പെരുപ്പം നാലു ശതമാനമാക്കി നിലനിര്‍ത്തണമെന്ന് ഗവണ്‍മെന്റ് നിര്‍ദേശിച്ചു. റിസര്‍വ് ബാങ്കുമായി ആലോചിച്ചാണ് 2021 മാര്‍ച്ച് 31 വരെയുള്ള പണപ്പെരുപ്പലക്ഷ്യം പ്രഖ്യാപിച്ചത്.

റിസര്‍വ് ബാങ്കിനു പണനയം ഇതനുസരിച്ചു ക്രമീകരിക്കാം. ഇതോടൊപ്പം പണനയ കമ്മിറ്റി (മോണിറ്ററി പോളിസി കമ്മിറ്റി-എംപിസി) രൂപീകരണവും പ്രഖ്യാപിച്ചു. പണപ്പെരുപ്പം പരമാവധി ആറു ശതമാനം വരെയേ ആകാവൂ എന്നാണ് ഇതിലെ ധാരണ. പലിശയടക്കമുള്ള കാര്യങ്ങള്‍ നിര്‍ണയിക്കുമ്പോള്‍ ഇനി റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമാകുക നാലു ശതമാനത്തില്‍ പണപ്പെരുപ്പം ഒതുക്കിനിര്‍ത്തുന്നതാകും.

പണപ്പെരുപ്പം: ലക്ഷ്യം 4 ശതമാനം

പണനയ കമ്മിറ്റി ആറംഗങ്ങള്‍ ഉള്ളതാകും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആണ് അധ്യക്ഷന്‍. ഒരു ഡെപ്യൂട്ടി ഗവര്‍ണറും റിസര്‍വ് ബാങ്കിലെ ഒരു ഓഫീസറും കേന്ദ്ര ഗവണ്‍മെന്റ് നിയമിക്കുന്ന മൂന്നു പേരുമാകും അംഗങ്ങള്‍. സാമ്പത്തിക-ധനകാര്യമേഖലകളില്‍ വിദഗ്ധരായവരെ നാലു വര്‍ഷത്തേക്കാണു ഗവണ്‍മെന്റ് നിയോഗിക്കുക. കമ്മിറ്റി വര്‍ഷം നാലു തവണയെങ്കിലും കൂടണം.

ആര്‍ബിഐക്ക് പണപ്പെരുപ്പ ലക്ഷ്യം നിര്‍ദേശിച്ചു നല്‍കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ആവശ്യപ്പെട്ടിരുന്നു.

<strong>പ്രതീക്ഷകള്‍ നിറവേറ്റും ഇന്ത്യയിലെ ഈ നഗരങ്ങള്‍</strong>പ്രതീക്ഷകള്‍ നിറവേറ്റും ഇന്ത്യയിലെ ഈ നഗരങ്ങള്‍

English summary

India adopts inflation target of 4% for next five years

India adopted an inflation target of 4% for next five years under the monetary policy framework as previously agreed and in line with the Centre's focus on macroeconomic stability to boost growth while keeping prices in check.
Story first published: Sunday, August 7, 2016, 15:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X