ജിഎസ്ടിയെ അഭിനന്ദിച്ച് അമേരിക്ക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഷിംഗ്ടണ്‍: ചരക്ക് സേവന നികുതി ബില്‍(ജിഎസ്ടി) പാസാക്കിയ ഇന്ത്യയുടെ നീക്കം സ്വാഗതം ചെയ്ത് അമേരിക്ക. ജിഎസ്ടി ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തിന് നാഴികക്കല്ലാണെന്ന് അമേരിക്ക ഇതിനെക്കുറിച്ച് പ്രസ്താവിച്ചത്.

 

ജിഎസ്ടി നിലവില്‍ വരുന്നതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള രാജ്യാന്തര വ്യാപാര ബന്ധം ശക്തിപ്പെടുത്തുമെന്നും ഈ തീരുമാനം ഞങ്ങള്‍ അംഗീകരിക്കുന്നുവെന്നും അമേരിക്കന്‍ വക്താവ് എലിസബത്ത് ട്രുഡു പറഞ്ഞു.

 
ജിഎസ്ടിയെ അഭിനന്ദിച്ച് അമേരിക്ക

സാമ്പത്തികരംഗത്ത് വലിയ മുന്നേറ്റം ജിഎസ്ടി ഇന്ത്യയ്ക്ക് നേടിത്തരും. വിദേശ നിക്ഷേപം വര്‍ധിക്കാനും ഈ ജിഎസ്ടി സഹായകമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. Read Also: സാധാരണക്കാരുടെ ജിഎസ്ടി നേട്ടങ്ങള്‍

ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന ജിഎസ്ടി ബില്‍ പാസാക്കിയെടുത്ത പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായി യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ ട്വിറ്ററില്‍ കുറിച്ചു. ജിഎസ്ടി ബില്‍ രാജ്യത്ത് അതീവപ്രധാന്യമുള്ള നികുതി പരിഷ്‌കാരമാണ് കൊണ്ടുവരുന്നതെന്ന് റോസ് സ്‌കൂള്‍ ഓഫ് ബിസിനസിന്റെ മാര്‍ക്കറ്റിംഗ് പ്രഫസര്‍ പുനീത് മജന്ത പറഞ്ഞു. പ്രാഥമിക ഘട്ടത്തില്‍ പ്രകടമായില്ലെങ്കിലും പിന്നീട് ഇത് സാമ്പത്തികമേഖലയ്ക്ക് കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു.

<strong>ജിഎസ്ടി: വിമാനടിക്കറ്റിന് വില കൂടും,വാഹനങ്ങള്‍ക്ക് വില കുറയും</strong>ജിഎസ്ടി: വിമാനടിക്കറ്റിന് വില കൂടും,വാഹനങ്ങള്‍ക്ക് വില കുറയും

English summary

US welcomes passage of GST bill

The US has welcomed the passage of the landmark Goods and Services Tax (GST) bill, saying it would have far-reaching benefits for expanding bilateral trade and investment partnership with India.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X